Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവേശനത്തിൽ ക്രമക്കേട് നടത്തിയ കണ്ണൂർ മെഡിക്കൽ കോളേജിന് ഒരു കോടി 20 ലക്ഷം പിഴ ശിക്ഷ വിധിച്ചു സുപ്രീംകോടതി; ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും 10 ലക്ഷം രൂപ വീതം സുപ്രീംകോടതി ബാർ അസോസിയേഷനും, അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും നൽകാനും കോടതി നിർദ്ദേശം

പ്രവേശനത്തിൽ ക്രമക്കേട് നടത്തിയ കണ്ണൂർ മെഡിക്കൽ കോളേജിന് ഒരു കോടി 20 ലക്ഷം പിഴ ശിക്ഷ വിധിച്ചു സുപ്രീംകോടതി; ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും 10 ലക്ഷം രൂപ വീതം സുപ്രീംകോടതി ബാർ അസോസിയേഷനും, അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും നൽകാനും കോടതി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മെഡിക്കൽ പ്രവേശനത്തിൽ ക്രമക്കേട് വരുത്തിയ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് ഒരു കോടി 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് സുപ്രീംകോടതി. വിദ്യാർത്ഥി പ്രവേശനത്തിൽ വീഴ്ച വരുത്തിയതിനാണ് കണ്ണൂർ മെഡിക്കൽ കോളേജിന് സുപ്രീം കോടതി പിഴ ശിക്ഷ വിധിച്ചത്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറണമെന്നാണ് കോടതി നിർദ്ദേശം. സെപ്റ്റംബർ 20 ന് ഉള്ളിൽ തുക കൈമാറണം എന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് പുറമേ 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാർ അസോസിയേഷനും
അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും നൽകാനും കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതി പുറത്താക്കിയ വിദ്യാർത്ഥികൾക്ക് മുഴുവൻ കൈപറ്റിയതിന്റെ ഇരട്ടി തുക തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. സെപ്റ്റംബർ 3 ന് അകം വിദ്യാർത്ഥികൾക്ക് തുക നൽകിയതിന്റെ രേഖകൾ പ്രവേശന മേൽനോട്ട സമിതിക്ക് കൈമാറിയാൽ ഈ വർഷം കോളേജിൽ പ്രവേശനം നടത്താം.

ഇന്നലെ, കാലിത്തീറ്റ കുംഭകോണ കേസിലെ വിധിയെ വിമർശിച്ച രാഷ്ട്രീയ ജനതാദൾ എംഎ‍ൽഎ ഭോല യാദവിനെതിരായ കോടതിയലക്ഷ്യ കേസ് ഝാർഖണ്ഡ് ഹൈക്കോടതി ഉപാധികളോടെ അവസാനിപ്പിച്ചതും സമാനമായ ശിക്ഷ നൽകികൊണ്ടായിരുന്നു. എംഎ‍ൽഎയുടെ മാപ്പപേക്ഷ സ്വീകരിച്ച കോടതി കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിലേക്ക് 2.5 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടുകയായിരുന്നു. കാലിത്തീറ്റ കുംഭകോണത്തിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെ 14 വർഷം തടവിന് ശിക്ഷിച്ച കോടതി 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ഇതിനെതിരെ എംഎ‍ൽഎ നടത്തിയ രൂക്ഷ വിമർശനം പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. തുടർന്നാണ് യാദവ് നിരുപാധിക മാപ്പപേക്ഷ സമർപ്പിച്ചത്. ഇതു സ്വീകരിച്ച ജസ്റ്റിസുമാരായ അപരേഷ് കുമാർ സിങ്, രത്നാകർ ഭേങ്കര എന്നിവരടങ്ങുന്ന ബെഞ്ച് കേളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 ലക്ഷം രൂപ നൽകാൻ യാദവിനോട് ആവശ്യപ്പെടുകയുണ്ടായി.

ഈ വർഷം പ്രവേശന മേൽനോട്ട സമിതി നിശ്ചയിച്ചതിനെക്കാളും ഒരു രൂപ പോലും കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കരുത് എന്ന് സുപ്രീം കോടതി മുന്നറിയിപ്പും നൽകി. നേരത്തെ കണ്ണൂർ മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ ആരോഗ്യ സർവകലാശാലയ്ക്ക് പ്രവേശന മേൽനോട്ട സമിതി നൽകിയ ശുപാർശ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ അപ്പീൽ നൽകിയയ കേളേജിന് വിദ്യാർത്ഥി പ്രവേശനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, ക്രമക്കേട് കണ്ടെത്തിയതിന്റെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഭാവിയെ കരുതി കൂടിയാണ് സുപ്രീംകോടതി ഇപ്പോൾ മാനേജ്‌മെന്റിന് പിഴയിട്ട ശേഷം പ്രവേശനം ശരിവെച്ചത്.

കഴിഞ്ഞ അദ്ധ്യയന വർഷം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ പിന്നീട് അയോഗ്യരാക്കപ്പെട്ടവർക്ക് മുൻകൂർ വാങ്ങിയ ഫീസ് തിരികെ നൽകാൻ പ്രവേശന മേൽനോട്ട സമിതി നിർദ്ദേശിച്ചിരുന്നു. ഓരോ വിദ്യാർത്ഥിയും 40 ലക്ഷത്തിലധികം രൂപ മുൻകൂർ നൽകിയിരുന്നെന്ന് പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ മുൻകൂർ പണം വാങ്ങുന്നത് തലവരിയായി കണക്കാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതിനാൽ തുക ഡി.ഡിയായി തിരികെ നൽകാനാണ് പ്രവേശന മേൽനോട്ട സമിതി നിർദ്ദേശിച്ചത്. ഇതിനു ശേഷം ഏഴ് തവണ നടത്തിയ സിറ്റിംഗിലും കോളേജ് അധികൃതർ സമിതിയുടെ നിർദ്ദേശം പാലിച്ചതായി കണ്ടില്ല. ഏറ്റവും ഒടുവിൽ ജൂലായ് 27 ന് കൊച്ചിയിൽ നടത്തിയ സിറ്റിംഗിലും നടപടി ഉണ്ടായില്ലെന്ന് കണ്ടതോടെയാണ് അഫിലിയേഷൻ പിൻവലിക്കാൻ സമിതി ആരോഗ്യ സർവകലാശാലയ്ക്ക് ശുപാർശ നൽകിയത്.

ഇതിന്റെയടിസ്ഥാനത്തിൽ സർവകലാശാല കോളേജ് അധികൃതരോട് വിശദീകരണം തേടി. മറുപടി നൽകും മുമ്പേ സർവകലാശാല എൻട്രൻസ് കമ്മിഷണറോട് അലോട്ട്‌മെന്റ് നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ച് കത്ത് നൽകിയെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP