Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈംഗിക പീഡന പരാതികൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി; ഹൈക്കോടതികളിലും ജില്ലാ കോടതികളിലും പ്രത്യേക സമിതി രൂപീകരിക്കാനും കോടതി നിർദ്ദേശം; സമിതി തുടങ്ങാൻ നിർദ്ദേശിച്ചത് സഹപ്രവർത്തകൻ പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ പരാതിയിൽ

ലൈംഗിക പീഡന പരാതികൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി; ഹൈക്കോടതികളിലും ജില്ലാ കോടതികളിലും പ്രത്യേക സമിതി രൂപീകരിക്കാനും കോടതി നിർദ്ദേശം; സമിതി തുടങ്ങാൻ നിർദ്ദേശിച്ചത് സഹപ്രവർത്തകൻ പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ പരാതിയിൽ

മറുനാടൻ മലയാളി ഡസ്‌ക്‌

ഡൽഹി: ഹൈക്കോടതികളിലും ജില്ലാ കോടതികളിലും ലൈംഗികപീഡന പരാതി സമിതികൾ രൂപവത്കരിച്ച വിവരം അതത് ഹൈക്കോടതികളുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. ഹൈക്കോടതി രജിസ്ട്രാർമാരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ കോടതികളിലും സമിതി രൂപവത്കരിക്കണമെന്ന് മെയ്‌ 11-നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചത്. ഇക്കാര്യത്തിൽ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രികൾ നൽകിയ റിപ്പോർട്ട് പരിശോധിക്കവേയാണ് സുപ്രീംകോടതി ഇത്തരത്തിൽ നിർദേശിച്ചത്.

സഹപ്രവർത്തകർ പീഡിപ്പിച്ചെന്ന വനിതാ അഭിഭാഷകയുടെ പരാതി പരിഗണിക്കവേയാണ് സമിതി തുടങ്ങാൻ സുപ്രീംകോടതി നിർദേശിച്ചത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള 2013-ലെ നിയമപ്രകാരം ലൈംഗികപീഡന പരാതികൾ അന്വേഷിക്കാൻ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപവത്കരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP