Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഈ രാജ്യത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ?'; അയോധ്യ ഭൂമിയിൽ പൂജ നടത്തണമെന്ന ഹർജി തള്ളി സുപ്രീംകോടതി; അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി ഹർജിക്കാരൻ നൽകിയത് അഞ്ച് ലക്ഷം രൂപ പിഴ; സമാധാനം കെടുത്താൻ ഇടയ്ക്കിടെ ചിലർ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും പരമോന്നത നീതിപീഠം  

'ഈ രാജ്യത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ?'; അയോധ്യ ഭൂമിയിൽ പൂജ നടത്തണമെന്ന ഹർജി തള്ളി സുപ്രീംകോടതി; അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി ഹർജിക്കാരൻ നൽകിയത് അഞ്ച് ലക്ഷം രൂപ പിഴ; സമാധാനം കെടുത്താൻ ഇടയ്ക്കിടെ ചിലർ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും പരമോന്നത നീതിപീഠം   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അയോധ്യയിലെ തർക്കഭൂമിയിൽ പൂജ നടത്താൻ അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. തർക്കഭൂമിയിൽ ഒരു തരത്തിലുള്ള പ്രവൃത്തികളും കേസ് തീരുംവരെ നടത്തരുതെന്ന അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനും സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിക്കാരന് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച് കോടതിയുടെ സമയം കളഞ്ഞതിന് അഞ്ച് ലക്ഷം രൂപ പിഴയും സുപ്രീംകോടതി വിധിച്ചു.

''ഈ രാജ്യത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലേ?'', എന്നാണ് ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചത്. സമാധാനം കെടുത്താൻ ഇടയ്ക്കിടെ ചിലർ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

അയോധ്യയിലെ തർക്കഭൂമിയിൽ നിസ്‌കാരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ഹർജിക്കാരന്റെ വാദം അനവസരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ഹൈക്കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് അഞ്ചുലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ വിധി. ചുമത്തി. ജസ്റ്റിസ് ഡി.കെ. അറോറ, ജസ്റ്റിസ് അലോക് മാത്തൂർ എന്നിവരുടെ ബഞ്ചാണ് ഹർജി തള്ളിയ ശേഷം ഹർജിക്കാരന് പിഴ ചുമത്തിയത്. അൽ റഹ്മാൻ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെപേരിലായിരുന്നു ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP