Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുപ്രീം കോടതിയുടെ വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിൽ അയയ്ക്കും; ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിക്ക് ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം; കേരള സർക്കാർ നിയമത്തിനു മുകളിലാണോ?  ഓർത്തോഡോക്‌സ് - യാക്കോബായ സഭാ തർക്കക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; ശബരിമലയിൽ കോടതിവിധി നടപ്പിലാക്കി പുലിവാല് പിടിച്ച പിണറായി സർക്കാറിന് തലവേദനയായി സഭാകേസും

സുപ്രീം കോടതിയുടെ വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിൽ അയയ്ക്കും; ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിക്ക് ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം; കേരള സർക്കാർ നിയമത്തിനു മുകളിലാണോ?  ഓർത്തോഡോക്‌സ് - യാക്കോബായ സഭാ തർക്കക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; ശബരിമലയിൽ കോടതിവിധി നടപ്പിലാക്കി പുലിവാല് പിടിച്ച പിണറായി സർക്കാറിന് തലവേദനയായി സഭാകേസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശന വിധി നടപ്പിലാക്കിയതിന്റെ പേരിൽ രാഷ്ട്രീയമായി കനത്ത പ്രഹരം ഏൽക്കേണ്ടി വന്ന പിണറായി സർക്കാറിന് തലവേദനയായി സഭാ കേസിലെ കോടതി വിമർശനവും. ഓർത്തഡോക്‌സ് യാക്കോബായ സഭാതർക്ക കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അയക്കും എന്ന് ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി.

കേരള സർക്കാർ നിയമത്തിനു മുകളിലാണോ എന്ന് കോടതി ചോദിച്ചു. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് മിശ്ര ആരോപിച്ചു. ഇനിയും ക്ഷമിക്കാൻ കഴിയില്ല. കാര്യങ്ങൾ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാൻ കോടതി അഭിഭാഷകനോട് നിർദേശിച്ചു. ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നും കോടതി നിർദേശിച്ചു. കട്ടച്ചൽ, വാരിക്കോലി പള്ളി കേസ്സുകൾ പരിഗണിക്കവേയാണ് സർക്കാരിന് കോടതിയുടെ ശകാരമുണ്ടായത്.

വിധി നടപ്പിലാകാത്തതിൽ കോടതിയിൽ ക്ഷുഭിതനായാണ് ജസ്റ്റിസ് സംസാരിച്ചത്. ബിഹാറിലെ ചീഫ് സെക്രട്ടറിക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടിയ കോടതിയുടെ നടപടിയെ ചെറുതായിക്കാണാൻ സാധിക്കില്ലെന്നാണ് സർക്കാറും കരുതുന്നത്. 2003ലാണ് ബിഹാർ ചീഫ് സെക്രട്ടറിയെ കോടതിവിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കോടതിയിൽ നിർത്തിയ സംഭവം ഉണ്ടായത്. അന്ന് താനൊരു ഉന്നത ഉദ്യോഗസ്ഥനാണെന്നും ആ വിധത്തിലുള്ള പരിഗണന വേണമെന്നും കോടതി അലക്ഷ്യ കേസിൽ വാദിച്ചതോടെയാണ് അന്നത്തെ ചീഫ് സെക്രട്ടറി കെഎഎസ് സുബ്രഹ്മണ്യത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചത്.

മലങ്കര സഭക്ക് കീഴിലെ മുഴുവൻ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്നു മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ അപ്പീലുകൾ തള്ളിയ ശേഷം അന്തിമ വിധിയും പുറപ്പെടുവിക്കുകയുണ്ടായി. ഇത് പ്രകാരം ഓർത്തഡോക്‌സ് സഭക്കാണ് പള്ളികളിൽ അധികാരം. എന്നാൽ, കോടതി വിധിപ്രകാരം യാക്കോബായ സഭയ്ക്ക് എതിരുമാണ്. കോടതി നടപ്പിലാക്കണമെന്നാണ് ഓർത്തഡോക്‌സ് പക്ഷക്കാരുടെ അഭിപ്രായം. നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് യാക്കോബായ വിഭാഗവും.

പ്രശ്‌നപരിഹാരമെന്ന നിലയിൽമന്ത്രിതല ഉപസമിതി ഇരുസഭകളുടേയും നേതൃത്വവുമായി ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്നു. എന്നാൽ, ചർച്ചകൾക്ക് യാക്കോബായ സഭ അനുകൂല നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെ പ്രശ്‌നം വഷളായി. കോടതിയുടെ കർശന നിർദേശത്തോടെ കോടതി വിധി നടപ്പിലാക്കേണ്ട സഹായം ചെയ്തു കൊടുക്കേണ്ട കടമയും സർക്കാറിൽ നിക്ഷിപ്തമാകുകയാണ്. ഇത് രാഷ്ട്രീയമായി സർക്കാറിന് തിരിച്ചടി ഉണ്ടാക്കുമെന്ന ആക്ഷേപവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP