Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർക്കാണ് സൗജന്യ പരിശോധന നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാർ; ഞങ്ങളുടെ പക്കൽ ഇതിനായി ഫണ്ടില്ല; കോവിഡ് രോഗികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി; രാജ്യത്ത് സർക്കാർ ആശുപത്രികൾ നൽകി വരുന്നത് സൗജന്യ ചികിത്സയെന്നും ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച്

ആർക്കാണ് സൗജന്യ പരിശോധന നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാർ; ഞങ്ങളുടെ പക്കൽ ഇതിനായി ഫണ്ടില്ല; കോവിഡ് രോഗികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി; രാജ്യത്ത് സർക്കാർ ആശുപത്രികൾ നൽകി വരുന്നത് സൗജന്യ ചികിത്സയെന്നും ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയ്ക്ക് സൗജന്യ പരിശോധനയും, ചികിത്സയും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർക്കാണ് സൗജന്യ പരിശോധന നൽകേണ്ടതെന്ന് കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടത്. ഞങ്ങൾക്ക് അതിനായി ഫണ്ടൊന്നും കൈവശമില്ല, ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. ഇക്കാര്യത്തിൽ പൊതുതാൽപര്യ ഹർജി സൃഷ്ടിക്കരുതെന്നും ജസ്റ്റിസുമാരായ എസ്.കെ.കൗളും, ബി.ആർ.ഗവായിയും അടങ്ങിയ ബഞ്ച് പറഞ്ഞു.

രാജ്യത്തുടനീളമുള്ള സർക്കാർ ആശുപത്രികൾ കൊറോണ വൈറസ് ബാധിതർക്ക് സൗജന്യ ചികിത്സയാണ് നൽകി വരുന്നതെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് നിയന്ത്രണവിധേയമാക്കും വരെ വൈറസ് ബാധിതരായ എല്ലാ പൗരന്മാർക്കും എല്ലാ പരിശോധനകളും, അനുബന്ധപരിശോധനകളും, ചികിത്സയും സൗജന്യമാക്കാൻ ഉത്തരവിടണമെന്നാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അമിത് ദ്വിവേദി ആവശ്യപ്പെട്ടത്.

നേരത്തെ കോവിഡ് നിയന്ത്രണ വിധേയമാകും വരെ എല്ലാ ആരോഗ്യസംരക്ഷണസൗകര്യങ്ങളും ദേശീയവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദ്വിവേദി നൽകിയ മറ്റൊരു ഹർജി കോടതി തള്ളിയിരുന്നു. എല്ലാ പൗരന്മാർക്കും മതിയായ ആരോഗ്യ സൗകര്യങ്ങൾ ഒരുക്കാൻ നടപടികൾ സ്വീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.

കുറഞ്ഞ ബജറ്റ് മൂലം രാജ്യത്തെ പൊതുജനാരോഗ്യരംഗം തകരാറിലാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.സ്വകാര്യ മേഖല മികച്ച വളർച്ച നേടിയപ്പോൾ പൊതുജനാരോഗ്യമേഖല താഴോട്ടു പോയെന്നും വാദമുന്നയിച്ചു. എന്നാൽ സുപ്രീ കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP