Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റംസാൻ പ്രമാണിച്ച് വോട്ടെടുപ്പ് സമയം മാറ്റേണ്ടതില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അംഗീകരിച്ച് സുപ്രീംകോടതി; അവസാന ഘട്ട വോട്ടെടുപ്പ് 5.30ന് ആരംഭിക്കണമെന്ന അഡ്വ. മുഹമ്മദ് നിസാമുദീന്റെ ആവശ്യത്തിൽ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും സഞ്ജീവ് ഖന്നയും; അവസാന ഘട്ടത്തിലും വോട്ടെടുപ്പ് ആരംഭിക്കുക രാവിലെ ഏഴു മണിക്കു തന്നെ

റംസാൻ പ്രമാണിച്ച് വോട്ടെടുപ്പ് സമയം മാറ്റേണ്ടതില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അംഗീകരിച്ച് സുപ്രീംകോടതി; അവസാന ഘട്ട വോട്ടെടുപ്പ് 5.30ന് ആരംഭിക്കണമെന്ന അഡ്വ. മുഹമ്മദ് നിസാമുദീന്റെ ആവശ്യത്തിൽ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും സഞ്ജീവ് ഖന്നയും; അവസാന ഘട്ടത്തിലും വോട്ടെടുപ്പ് ആരംഭിക്കുക രാവിലെ ഏഴു മണിക്കു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: റംസാൻ പ്രമാണിച്ച് തിരഞ്ഞെടുപ്പ് സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം നിരാകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സുപ്രീം കോടതി ശരിവെച്ചു. റംസാൻ നോമ്പ് കാലമായതിനാൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 19ന് വോട്ടിങ് ആരംഭിക്കുന്ന സമയം 7ന് പകരം 5.30 ആക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഇന്ദിരാ ബാനർജി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആവശ്യത്തിൽ കഴമ്പില്ലെന്ന് കണ്ട് ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും സഞ്ജീവ് ഖന്നയുമാണ് ഹർജി തള്ളിയത്. ഇതോടെ അവസാന ഘട്ടത്തിലും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയായിരിക്കും പോളിങ്.

അഡ്വക്കേറ്റ് നിസാമുദ്ദീൻ പാഷ നൽകിയ ഹർജിയിൽ അഭിപ്രായം അറിയിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് മെയ് 2ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സമയം പുനഃക്രമീകരിക്കേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മെയ് 5ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹർജിക്കാരൻ സുപ്രീം കോടതിയിൽ അപേക്ഷിച്ചുവെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു.

രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടിങ് സമയം. അഞ്ചരയായി സമയം മാറ്റിയാൽ വോട്ടിങ് ഉപകരണങ്ങളും മറ്റും സജ്ജമാക്കുന്നത് വെല്ലുവിളിയാകുമെന്നും ഹർജിക്കാരനായ അഡ്വ. മുഹമ്മദ് നിസാമുദീനോട് സുപ്രീം കോടതി പറഞ്ഞു.

മെയ് 19നാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ്. പഞ്ചാബിലും യു.പിയിലും 13, പശ്ചിമ ബംഗാളിലെ 9, ബീഹാർ, മധ്യപ്രദേശ് എന്നിവടങ്ങളിലെ 8, ഹിമാചൽ പ്രദേശിലെ 4, ഝാർഖണ്ഡിലെ 3, ഛത്തീസ്‌ഗഡിലെ 1 വീതം സീറ്റുകളിലേക്കാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP