Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

68 ശതമാനം പാലിലും മായം; ചില സംസ്ഥാനങ്ങളിൽ ഇത് നൂറ് ശതമാനം; കേരളത്തിലെ പാലുകളിൽ 28 ശതമാനവും മായം: മായം ചേർക്കുന്നവർക്ക് ജീവപര്യന്തം ശുപാർശ ചെയ്ത് സുപ്രീം കോടതി

68 ശതമാനം പാലിലും മായം; ചില സംസ്ഥാനങ്ങളിൽ ഇത് നൂറ് ശതമാനം; കേരളത്തിലെ പാലുകളിൽ 28 ശതമാനവും മായം: മായം ചേർക്കുന്നവർക്ക് ജീവപര്യന്തം ശുപാർശ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നുണ്ടാകും പാല്. കേരളത്തിലാണെങ്കിൽ പാൽചായയെങ്കിലും കുടിക്കാത്ത ആളുകൾ തന്നെ കുറവാണ്. എന്നാൽ, ഇങ്ങനെ വിശ്വസിച്ച് ചായ കുടിക്കുമ്പോൾ അത് ആരോഗ്യത്തെ തകർന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയിൽ പാലിൽ വ്യാപകമായി മായം ചേർക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 68 ശതമാനം പാലിലും മായം ചേർക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിൽ വിൽക്കുന്ന 28 ശതമാനം പാലുകളിലും വ്യാപകമായി മായം കലരുന്നുണ്ടെന്ന് ബോധ്യമായതോടെ സുപ്രീംകോടതി കർശനമായി വിഷയത്തിൽ ഇടപെട്ടു.

പാലിൽ മായം ചേർക്കുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ വ്യവസ്ഥ ചെയ്ത് കേന്ദ്രം നിയമം ഭേദഗതി ചെയ്യണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഭക്ഷ്യസുരക്ഷാ നിലവാര അഥോറിറ്റി നടത്തിയ പരിശോധനയിൽ ദേശീയതലത്തിൽ 68% സാംപിളിലും മായം കണ്ടെത്തിയത് എടുത്തുപറഞ്ഞ ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ അധ്യക്ഷനായ ബെഞ്ച് പ്രശ്‌നപരിഹാരത്തിന് വിവിധ നടപടികൾ നിർദേശിച്ചു.

ബിഹാർ, ബംഗാൾ, ചത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്, മിസോറം സംസ്ഥാനങ്ങളിൽനിന്നു ശേഖരിച്ച മുഴുവൻ സാംപിളിലും (100%) മായം കണ്ടെത്തി. കേരളത്തിൽനിന്നുള്ളത് 28%. സ്വാമി അച്യുതാനന്ദ് തീർത്ഥും മറ്റും നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.യുപി, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ മായം ചേർക്കുന്നവർക്കു ശിക്ഷ ജീവപര്യന്തമാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

പാലൽ മായം ചേർക്കുന്നത് തടയേണ്ട സമയം അതിക്രമിച്ചതായി ജസ്റ്റസുമാർ നിരീക്ഷിച്ചു. ഭാവി തലമുറയുടെ വളർച്ചയെ പോലും പ്രതികൂലമായി ബാധിക്കുന്ന വിധമാണ് പാലിൽ മായം ചേർത്തുകൊണ്ടിരിക്കുന്നതെന്നും സുപ്രീം കോടതി വിമർശിച്ചു. നിലവിൽ പാലിൽ മായം ചേർക്കുന്നവർക്ക് ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമാണ് നിലവിലുള്ളത്. ഈ നിയമം പരിഷ്‌കരിക്കുന്ന കാര്യം കേന്ദ്രവും സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, ഒഡീഷ എന്നിവടങ്ങളിൽ പാലിൽ മായം ചേർക്കുന്നതിന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന നിയമം നിലവിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും നിയമം കർക്കശമാക്കണമെന്നാണ് സുപ്രീം കോടതിയുടെ ശിപാർശ.

പാലിൽ കീടനാശിനി, കോസ്റ്റിക് സോഡ തുടങ്ങിയവ കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് പാൽ ഉൽപാദകരോടും ചില്ലറ വിൽപനക്കാരോടും സംസ്ഥാനങ്ങൾ വ്യക്തമാക്കണമെന്നും കോടതി ആഴവ്യപ്പെട്ടു. കൂടാത, ചെറുകിട കച്ചവടക്കാർ കൂടുതലായുള്ള സ്ഥലങ്ങളിലും ഉൽസവങ്ങൾ പോലെ കൂടുതൽ വിൽപനയുള്ള സമയങ്ങളിലും ഭക്ഷ്യസുരക്ഷാ അഥോറിറ്റി പരിശോധന കർശനമാക്കണം, പരിശോധനയ്ക്കായി കൂടുതൽ ലാബുകൾ സ്ഥാപിക്കണം. മൊബൈൽ പരിശോധനാ സംവിധാനങ്ങൾ വേണം, മായം ചേർക്കൽ തടയാൻ സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെയോ വകുപ്പു സെക്രട്ടറിയുടെയോ നേതൃത്വത്തിലും ജില്ലയിൽ കലക്ടറുടെ നേതൃത്വത്തിലും സമിതിയുണ്ടാക്കണം,പരാതികൾ സ്വീകരിക്കാനും ബോധവൽക്കരണത്തിനും വെബ്‌സൈറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ടാക്കണം. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നടത്തണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ അഴിമതി തടയാൻ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നടപടി വേണംമെന്നും കോടതി നിര്ഡദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP