Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യഭിചാര കുറ്റത്തിന് പുരുഷനെ മാത്രം ശിക്ഷിക്കുന്നത് തെറ്റായ സമീപനം; വൈവാഹിക ജീവിതത്തിലെ വിശ്വാസ്യത സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകം; തുല്യമായ തെറ്റ് ചെയ്തിട്ടും സ്ത്രീയെ ഇരയെന്നും പുരുഷനെ കുറ്റിവാളിയെന്നും വിളിക്കുന്നത് യുക്തിപരമല്ല; വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്‌ക്കെതിരെയുള്ള കടന്നുകയറ്റമെന്നും സുപ്രീം കോടതി

വ്യഭിചാര കുറ്റത്തിന് പുരുഷനെ മാത്രം ശിക്ഷിക്കുന്നത് തെറ്റായ സമീപനം; വൈവാഹിക ജീവിതത്തിലെ വിശ്വാസ്യത സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകം; തുല്യമായ തെറ്റ് ചെയ്തിട്ടും സ്ത്രീയെ ഇരയെന്നും പുരുഷനെ കുറ്റിവാളിയെന്നും വിളിക്കുന്നത് യുക്തിപരമല്ല; വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്‌ക്കെതിരെയുള്ള കടന്നുകയറ്റമെന്നും സുപ്രീം കോടതി

ഡൽഹി: വ്യഭിചാര കേസുകളിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നതിനെതിരെ സുപ്രീം കോടതി. തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ഇതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിലുള്ള നിയമം വിവാഹിതരായ പുരുഷനും സ്ത്രീക്കും വ്യത്യസ്ത പരിഗണനയാണ് നൽകുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ജോസഫ് ഷൈൻ എന്ന വ്യക്തി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തൽ. ഭർതൃമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻ നിയമനടപടികൾക്ക് വിധേയനാവുകയും കൃത്യത്തിൽ തുല്യപങ്കാളിയായ സ്ത്രീയെ വെറുതെവിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. വൈവാഹിക ജീവിതത്തിലെ വിശ്വസ്തത സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമാണെന്ന് കോടതി പറഞ്ഞു. പുരുഷൻ മാത്രം ശിക്ഷാർഹനാകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.

പുരുഷനെ കുറ്റവാളിയായും സ്ത്രീയെ ഇരയായും കാണുന്നത് യുക്തിപരമല്ല. സ്ത്രീ പുരുഷന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതിന്റെ പേരിൽ വ്യഭിചാരത്തെ കുറ്റകൃത്യമായി പരിഗണിക്കാതിരിക്കുകയാണെങ്കിൽ സ്ത്രീയേയും പുരുഷനെയും ശിക്ഷിക്കാനാവില്ല. എന്നാൽ വിവാഹബന്ധം വേർപെടുത്തുന്നതിനും മറ്റു സിവിൽ നടപടികൾക്കും വ്യഭിചാരം ഒരു കാരണമായി പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

വ്യഭിചാരം കുറ്റകൃത്യമാക്കുന്ന വകുപ്പ് എടുത്തുകളഞ്ഞാൽ അത് വിവാഹം എന്ന സ്ഥാപനത്തിന്റെ നിലനിൽപ്പിനെ കാര്യമായി ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെ പരിശുദ്ധി നിലനിർത്താനും അതിനെ സംരക്ഷിക്കാനുമായാണ് ഇത്തരമൊരു വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നും അത് ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷ ഘടനയ്ക്കും സംസ്‌കാരത്തിനും അനിവാര്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP