Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിക്കറ്റ് ഭരണത്തിൽ സുപ്രീം കോടതി ഇടപെടൽ കർശനമാക്കുന്നു; ലോധ സമിതി റിപ്പോർട്ട് അംഗീകരിക്കാൻ ബിസിസിഐക്കു നീതിപീഠത്തിന്റെ നിർദ്ദേശം

ക്രിക്കറ്റ് ഭരണത്തിൽ സുപ്രീം കോടതി ഇടപെടൽ കർശനമാക്കുന്നു; ലോധ സമിതി റിപ്പോർട്ട് അംഗീകരിക്കാൻ ബിസിസിഐക്കു നീതിപീഠത്തിന്റെ നിർദ്ദേശം

ന്യൂഡൽഹി: ജസ്റ്റിസ് ആർ എം ലോധ സമിതിയുടെ റിപ്പോർട്ടുകൾ അംഗീകരിക്കണമെന്നു ബിസിസിഐക്കു സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. ക്രിക്കറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ആർ.എം.ലോധ അദ്ധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

ഇക്കാര്യത്തിൽ രണ്ടാമതൊരു അവസരം ലഭിക്കില്ലെന്നും കർശനമായി തന്നെ സുപ്രീം കോടതി അറിയിച്ചു. നിലപാട് വ്യക്തമാക്കാൻ മാർച്ച് മൂന്ന് വരെ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതി സമയം അനുവദിച്ചു.

2015ലാണ് സുപ്രീം കോടതി ആർ.എം. ലോധ കമ്മിറ്റിയ നിയോഗിച്ചത്. ഐ.പി.എൽ ഒത്തുകളി വിവാദവും അഴിമതി ആരോപണങ്ങളും ഉയർന്നു വന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ക്രിക്കറ്റ് ഭരണസമിതിയുടെതടക്കം സമഗ്ര പരിഷ്‌കാരങ്ങൾ നിർദ്ദേശിച്ച് ലോധ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു.

മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ക്രിക്കറ്റ് ഭരണത്തിൽ ഇടപെടുന്നത് വിലക്കുക, വാതുവെയ്പ് നിയമവിധേയമാക്കുക, തുടങ്ങിയ കാര്യങ്ങൾ നിർദ്ദേശിച്ച റിപ്പോർട്ട് ബി.സി.സി.ഐയുടെ ഘടനയിൽ സമൂലമായ മാറ്റമാണ് ആവശ്യപ്പെട്ടത്. ഐ.പി.എല്ലിന് പ്രത്യക ഭരണസമിതി വേണമെന്നും ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ലോധ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി ആദ്യവാരമാണു ജസ്റ്റിസ് ആർ എം ലോധ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP