Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവേശന നടപടികൾ സർക്കാർ അനുമതിയോടെ; കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിൽ ഇടപെടാനില്ല; ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ലെന്നും സുപ്രീം കോടതി

പ്രവേശന നടപടികൾ സർക്കാർ അനുമതിയോടെ; കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിൽ ഇടപെടാനില്ല; ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ലെന്നും സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ മെഡിക്കൽ പ്രവേശന നടപടികൾ സർക്കാരിന്റെ അനുമതിയോടെയാണ് നടന്നതെന്നും അതിനാൽ വിഷയത്തിൽ ഇടപെടാനില്ലെന്നും സുപ്രീം കോടതി. ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവിനു സ്റ്റേ ഇല്ലെന്നും കോടതി വ്യക്തമാക്കി.

പ്രവേശന നടപടികൾ പൂർത്തിയായതിനാൽ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് ഉപാധികളോടെ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. നിയമപരമായ കാര്യങ്ങൾ ഹൈക്കോടതി പരിഗണിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കൽകോളജുകൾക്ക് സ്വന്തം നിലയ്ക്ക് കൗൺസലിങ് നടത്താൻ ഉപാധികളോടെ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ കെ. സിക്രി, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. എന്നാൽ, മഹാരാഷ്ട്രയിൽ ഏകീകൃത കൗൺസലിങ് നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

ഇനി പ്രവേശനം നടക്കാനുള്ള കോളേജുകൾക്കാണ് വിധി ബാധകമാവുക. കൽപ്പിത സർവകലാശാലകളെ ഇതിൽനിന്നും ഈ വർഷം ഒഴിവാക്കി. മഹാരാഷ്ട്രയിൽ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താൻ ബോംബെ ഹൈക്കോടതി അനുമതി നൽകിയതിനെതിരെ കേന്ദ്രം നൽകിയ ഹർജിയിലാണ് ഉത്തരവ്.

ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ നടപ്പാക്കിയത് ഏകീകൃത മാനദണ്ഡം ഉറപ്പിക്കാനാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കോളേജുകൾ സ്വന്തംനിലക്ക് കൗൺസലിങ് നടത്തിയാൽ നീറ്റിന്റെ ലക്ഷ്യംതന്നെ നഷടമാകുമെന്നും കേന്ദ്രം അറിയിച്ചു. അമൃത കല്പിത സർവകലാശാല മെഡിക്കൽ പ്രവേശനത്തിനായി സ്വന്തം നിലയിൽ നടത്തിയ കൗൺസലിങ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കേരളം കഴിഞ്ഞദിവസം പ്രത്യേകാനുമതി ഹർജി നൽകിയിരുന്നു. ഈമാസം 30-ന് മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നേരത്തേയുള്ള ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP