Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്-ബെംഗളുരു ബദൽ ദേശീയപാത സംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി; നാലാഴ്‌ച്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടത് വിവിധ വകുപ്പുകൾ തമ്മിൽ സമവായത്തിലെത്താൻ കഴിയാത്തതിനാൽ; ബദൽപാത മെച്ചപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാരുകൾക്കും പരിശോധിക്കാം എന്നും കോടതി

വയനാട്-ബെംഗളുരു ബദൽ ദേശീയപാത സംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി; നാലാഴ്‌ച്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടത് വിവിധ വകുപ്പുകൾ തമ്മിൽ സമവായത്തിലെത്താൻ കഴിയാത്തതിനാൽ; ബദൽപാത മെച്ചപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാരുകൾക്കും പരിശോധിക്കാം എന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വയനാട്-ബെംഗളുരു ബദൽ പാതയെ ദേശീയപാതയാക്കി വികസിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്ന് സുപ്രീംകോടതി. വയനാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് ബന്ദിപുർ വഴി രാത്രിയാത്രാ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ ബദൽ ദേശീയപാത സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം മറുപടിനൽകാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ദേശീയപാത 212-ൽ കൂടുതൽ വന്യജീവികളുള്ള 25 കിലോമീറ്റർ ഭാഗത്താണ് രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ യാത്രാവിലക്കുള്ളത്. ഇതിനു പരിഹാരമായി മേൽപ്പാത നിർമ്മിക്കുന്നതിനോട് വിവിധ വകുപ്പുകൾ തമ്മിൽ സമവായത്തിലെത്തിയിട്ടില്ല. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നിർദേശങ്ങളോട് കർണാടകവും കേന്ദ്ര പരിസ്ഥിതിമന്ത്രാലയവും വിയോജിച്ചു. ഈ സാഹചര്യത്തിൽ രാത്രിയാത്രാ നിരോധനം തുടരണമെന്ന നിലപാടാണ് സുപ്രീംകോടതി നിയോഗിച്ച സെക്രട്ടറിതല സമിതി അറിയിച്ചത്. ബദൽപാത മെച്ചപ്പെടുത്തുന്നകാര്യം സംസ്ഥാന സർക്കാരുകൾക്ക് പരിശോധിക്കാമെന്നും സമിതി ചൂണ്ടിക്കാട്ടി.

ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച്, ബദൽപാതയെ ദേശീയപാതയാക്കി വികസിപ്പിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞു. ഇതുസംബന്ധിച്ച് മറുപടി നൽകാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മൈസൂരുവിൽനിന്ന് ഹുൻസൂർ, ഗോണിക്കുപ്പ, കുട്ട വഴി മാനന്തവാടിയെത്തുന്നതാണ് രാത്രിസമയത്ത് ഇപ്പോൾ കൂടുതൽപ്പേരും ഉപയോഗിക്കുന്ന ബദൽപ്പാത. രാത്രിയാത്ര നിരോധിച്ചപ്പോൾ കർണാടക ഹൈക്കോടതി നിർദേശിച്ചതും ഈ പാതയാണ്. ഇതിന്റെ വികസനത്തിന് കർണാടക സർക്കാർ 70 കോടി രൂപ നീക്കിവെച്ചിരുന്നു.

കൂടാതെ മൈസൂരു, ബാവലി സംസ്ഥാനപാതയിൽ സ്ഥലമേറ്റെടുത്തുനൽകിയാൽ ദേശീയപാതയാക്കാമെന്ന നിർദേശവുമുണ്ട്. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര റോഡ് ഗതാഗതവകുപ്പ് സെക്രട്ടറി വൈ.എസ്. മാലിക് കഴിഞ്ഞ ഒക്ടോബറിൽ നൽകിയ അന്തിമ റിപ്പോർട്ടിലാണ് ബന്ദിപുരിൽ മേൽപ്പാതയുടെ നിർദ്ദേശംവെച്ചത്. ഒരു കിലോമീറ്റർ വീതം ദൈർഘ്യമുള്ള അഞ്ച് മേൽപ്പാലങ്ങളും മറ്റുസ്ഥലങ്ങളിൽ പൈപ്പ് ടണലുകളുമുണ്ടാക്കി വന്യമൃഗങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. പദ്ധതിക്കാവശ്യമായ 500 കോടിരൂപയിൽ പകുതി മുടക്കാൻ കേരള സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചു. മേൽപ്പാതയോട് കർണാടകം യോജിച്ചെങ്കിലും അവർ പണം മുടക്കാൻ തയ്യാറായില്ല. പിന്നീട് ദേശീയപാതാ അഥോറിറ്റി തുക മുടക്കാമെന്നുപറഞ്ഞെങ്കിലും വിവിധ വകുപ്പുകൾ തമ്മിൽ യോജിപ്പില്ലാത്തതിനാൽ മുടങ്ങി. ഈ സാഹചര്യത്തിലാണ് ബദൽപ്പാതാ വികസനം വീണ്ടും ചർച്ചയാവുന്നത്.

2010 മാർച്ച് ഒമ്പതിനാണ് കർണാടക ഹൈക്കോടതി ബന്ദിപ്പുർ വഴിയുള്ള ഗുണ്ടൽ പേട്ട-വയനാട് 212 ദേശീയ പാതയിലും ഗുണ്ടൽ പേട്ട-ഊട്ടി 67 ദേശീയപാതയിലും രാത്രി യാത്ര നിരോധിക്കുന്നത്. രാത്രി ഒമ്പത് മുതൽ രാവിലെ ആറു മണിവരെയാണ് നിരോധനം. ഇതേത്തുടർന്ന് കുട്ട- ഗോണികുപ്പ-മാനന്തവാടി വഴിയുള്ള ബദൽ റോഡ് വഴിയാണ് വാഹനങ്ങൾ പോകുന്നത്. വയനാട്ടിലേക്കുള്ള യാത്രയിൽ 35 കിലോമീറ്റർ അധികം ഓടണമെന്നതും റോഡിന്റെ ശോച്യാവസ്ഥയുമാണ് ഈ വഴിയിലെ പ്രധാനപ്രശ്നം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP