Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോടു യോജിപ്പില്ല; പക്ഷേ, അക്രമകാരികളെ കൊല്ലാം: തെരുവുനായ വിഷയത്തിൽ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി

കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോടു യോജിപ്പില്ല; പക്ഷേ, അക്രമകാരികളെ കൊല്ലാം: തെരുവുനായ വിഷയത്തിൽ നിലപാടു വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായകൾ ജനങ്ങളുടെ സ്വൈരജീവിതത്തിനു വിഘാതമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടു വ്യക്തമാക്കി സുപ്രീം കോടതി. ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന അക്രമകാരികളും പേ പിടിച്ചതുമായ തെരുവു നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

എന്നാൽ കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോടു യോജിപ്പില്ലെന്നും കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ കേന്ദ്രവന്യജീവി സംരക്ഷണ ബോർഡ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

തെരുവുനായ്ക്കളുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹർജികളും നവംബർ 18ന് ഒന്നിച്ചു പണിഗണിക്കുമെന്നു കോടതി അറിയിച്ചു. കേരളത്തിലെ നായ്ക്കളുടെ എണ്ണം നാല്പതിനായിരമായി കുറഞ്ഞു. സംസ്ഥാനത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP