Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗംഗാ ശുചീകരണം: രണ്ടാഴ്ചക്കുള്ളിൽ രൂപരേഖ സമർപ്പിക്കാൻ സർക്കാരിന്സുപ്രീംകോടതിയുടെ അന്ത്യശാസനം

ഗംഗാ ശുചീകരണം: രണ്ടാഴ്ചക്കുള്ളിൽ രൂപരേഖ സമർപ്പിക്കാൻ സർക്കാരിന്സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി: ഗംഗാ ശുചീകരണം സംബന്ധിച്ച് തയ്യാറാക്കിയ പദ്ധതിയുടെ വിശദമായ രൂപരേഖ സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള രൂപരേഖയുടെ പവർപോയിന്റ് പ്രസന്റേഷൻ നടത്താനാണ് കോടതി ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നിട്ടും എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്നതെന്നും കോടതി ചോദിച്ചു.

ഗംഗാനദിയുടെ പൂർവപ്രതാപം വീണ്ടെടുക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ മനസ്സിലുള്ളത് എന്താണെന്ന് കാണിക്കാൻ കഴിയുമോ. അതിനുവേണ്ടി രൂപവത്കരിച്ച കമ്മിറ്റികളുടെ വിശദാംശങ്ങളൊന്നും കേൾക്കേണ്ട. എന്നാൽ, ഗംഗാ ശുചീകരണം എത്തരത്തിലാണ് സാധ്യമാവുകയെന്ന് ഒരു സാധാരണക്കാരന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ടാകുമെന്നും സുപ്രീംകോടതി പറഞ്ഞു.

2500 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാനദി ശുചീകരിക്കുന്നതിന് അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് കാണിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP