Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുത്; ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി

പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുത്; ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി. ലോക്‌സഭയിൽ ഭരണമുന്നണിയുടെ ശബ്ദം മാത്രമല്ല ഉയരേണ്ടതെന്നും പ്രതിപക്ഷ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഇക്കാര്യത്തിൽ രണ്ടാഴ്‌ച്ചയ്ക്കകം വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ആർ.എം ലോധ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്ക് കോൺഗ്രസിനെ പ്രതിപക്ഷ പാർട്ടി സ്ഥാനത്ത് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്പീക്കർ സുമിത്ര മഹാജൻ ഇത് തള്ളുകയായിരുന്നു. ലോക്‌സഭയിൽ ആകെ അംഗസംഖ്യയുടെ പത്തുശതമാനമെങ്കിലും സീറ്റുള്ള കക്ഷിക്കു മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയുള്ളു. 543 അംഗങ്ങളുള്ള ലോക്സഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാൻ 55 സീറ്റുകളെങ്കിലും നേടണമെന്നും ഈ മാനദണ്ഡം പാലിക്കാൻ കോൺഗ്രസിനായിട്ടില്ലെന്നും വ്യക്തമാക്കിയാണ് സ്പീക്കർ കോൺഗ്രസിന്റെ പ്രതിപക്ഷ നേതൃസ്ഥാനം തള്ളിയത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP