Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസപരമായ വിഷയങ്ങളിൽ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പാണ് നല്ലത്; ചർച്ചയിലൂടെയും പരസ്പരം വിട്ടുവീഴ്ചകളിലൂടെയും പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ; ഇരുകക്ഷികളും യോജിച്ച് തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ; ഇരുവിഭാഗത്തിനും സമ്മതമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാർ; ആറു വർഷമായി തീർപ്പാകാത്ത അയോധ്യാക്കേസിൽ സാധ്യതകൾ തുറന്നിട്ട് സുപ്രീംകോടതി

വിശ്വാസപരമായ വിഷയങ്ങളിൽ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പാണ് നല്ലത്; ചർച്ചയിലൂടെയും പരസ്പരം വിട്ടുവീഴ്ചകളിലൂടെയും പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ; ഇരുകക്ഷികളും യോജിച്ച് തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ; ഇരുവിഭാഗത്തിനും സമ്മതമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാർ; ആറു വർഷമായി തീർപ്പാകാത്ത അയോധ്യാക്കേസിൽ സാധ്യതകൾ തുറന്നിട്ട് സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് വിഷയത്തിൽ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകൾ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. 'വിഷയം മതപരവും വൈകാരികവുമാണ്. ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിച്ചുകൂടെ. രണ്ട് വിഭാഗത്തിനും ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിലും ഇരുവിഭാഗത്തിനും സമ്മതമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാർ അഭിപ്രായപ്പെട്ടു.

ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിർദ്ദേശം മാത്രമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എത്രയും വേഗം രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥത ആയിക്കൂടെ എന്ന് ചോദിച്ചത്. 2010 ലാണ് അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചത്. ആറ് വർഷമായി പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്.

കോടതിക്കു പുറത്ത് ഇരുകക്ഷികളുമായി ഒത്തുതീർപ്പ് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാം. താൻ നേരിട്ട് മധ്യസ്ഥത വഹിക്കാമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അയോധ്യക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാം. വിശ്വാസപരമായ വിഷയങ്ങളിൽ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പാണ് നല്ലത്. ചർച്ചയിലൂടെയും പരസ്പരം വിട്ടുവീഴ്ചകളിലൂടെയും പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഇരുകക്ഷികളും യോജിച്ച് തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. അയോധ്യക്കേസിൽ ഉടൻ തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റീസിന്റെ പ്രതികരണം.

ഇതു സംബന്ധിച്ച് ഇരുവിഭാഗവുമായി സുബ്രഹ്മണ്യൻ സ്വാമി ചർച്ച നടത്തണമെന്നും കോടതി വ്യക്തമാക്കി. രണ്ടു വിഭാഗങ്ങളും തയാറാണെങ്കിൽ മാത്രം മധ്യസ്ഥതയ്ക്ക് ഇടപെടാണമെന്നും കോടതി അറിയിച്ചു. ഈ വിഷയത്തിൽ രണ്ട് കക്ഷികളുമായി മധ്യസ്ഥതയ്ക്ക് സുബ്രഹ്മണ്യം സ്വാമി ശ്രമിക്കുമെന്നാണ് സൂചന. ഉത്തർ പ്രദേശിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ ഹർജിയിലെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

തീവ്ര നിലപാടുകാരനായ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) അയോധ്യ ശ്രീരാമക്ഷേത്ര നിർമ്മാണ സമ്മർദം ശക്തമാക്കിയിരുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അയോധ്യ ശ്രീരാമക്ഷേത്ര വാഗ്ദാനം എത്രയും വേഗം നടപ്പാക്കുമെന്നു പൂർണ വിശ്വാസമുണ്ടെന്നു വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പറഞ്ഞിരുന്നു. ആദിത്യനാഥിനു വിഎച്ച്പിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും തൊഗാഡിയ പറഞ്ഞു. അയോധ്യ ക്ഷേത്ര നിർമ്മാണ ആവശ്യമുന്നയിച്ച് ഈമാസം 28 മുതൽ ഏപ്രിൽ 10 വരെ രാജ്യവ്യാപകമായി ശ്രീരാമോത്സവ പരിപാടികൾ സംഘടിപ്പിക്കുമെന്നു വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ അറിയിച്ചു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നിർണ്ണായക പരാമർശമെത്തുന്നത്.

2010 സെപ്റ്റംബർ 30ന് തർക്കഭൂമി മുന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വിധിച്ചിരുന്നു. രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കാണ് നിലവിൽ സുപ്രീംകോടതിയുടെ സ്‌റ്റേയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP