Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹ മോചനത്തിൽ തീർപ്പായില്ലെങ്കിൽ പോലും ഉഭയ കക്ഷി സമ്മതപ്രകാരം പിരിഞ്ഞെങ്കിൽ രണ്ടാം വിവാഹം സാധു;'എന്നാൽ അപ്പീൽ കോടതിയുടെ ഉത്തരവ് വന്നാൽ മാത്രമേ വിവാഹ മോചനം പൂർണമാകൂ'; ആദ്യ ഭാര്യയുമായി പിരിയുന്നതിന് മുൻപ് തന്നെ വിവാഹം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ സുപ്രീം കോടതിയുടെ തീരുമാനം

വിവാഹ മോചനത്തിൽ തീർപ്പായില്ലെങ്കിൽ പോലും ഉഭയ കക്ഷി സമ്മതപ്രകാരം പിരിഞ്ഞെങ്കിൽ രണ്ടാം വിവാഹം സാധു;'എന്നാൽ അപ്പീൽ കോടതിയുടെ ഉത്തരവ് വന്നാൽ മാത്രമേ വിവാഹ മോചനം പൂർണമാകൂ'; ആദ്യ ഭാര്യയുമായി പിരിയുന്നതിന് മുൻപ് തന്നെ വിവാഹം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ സുപ്രീം കോടതിയുടെ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനവുമായി സുപ്രീം കോടതി. വിവാഹ മോചന കേസുകളിൽ കോടതി അന്തിമമമായി അപ്പീൽ തീർപ്പ് കൽപ്പിച്ചില്ലെങ്കിൽ പോലും ആദ്യം വിവാഹം കഴിച്ചവർ തമ്മിൽ ഉഭയ കക്ഷി സമ്മത പ്രകാരം പിരിഞ്ഞിട്ടുണ്ടെങ്കിൽ രണ്ടാം വിവാഹം സാധുവായിരിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും വിവാഹ മോചനം പൂർണമാകണമെങ്കിൽ അപ്പീൽ കോടതിയുടെ ഉത്തരവ് വരണമെന്നും ജസ്റ്റിസ് എസ്.എ ബോബ്‌ഡേ, എൽ. നാഗേശ്വർ റാവു എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ആദ്യ വിവാഹത്തിൽ നിന്നു നിയമപരമായി വിവാഹമോചനം ലഭിക്കുന്നതിനു മുൻപാണു ഭർത്താവ് തന്നെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി രണ്ടാം ഭാര്യ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ആദ്യഭാര്യയുമായുള്ള ബന്ധം വേർപെടുത്തുന്നതു സംബന്ധിച്ചു ഹിന്ദു വിവാഹനിയമപ്രകാരം കുടുംബകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഭർത്താവു നൽകിയ അപ്പീലിൽ, കോടതി തീർപ്പുകൽപിക്കുന്നതിനു മുൻപാണു തന്നെ വിവാഹം ചെയ്തതെന്നായിരുന്നു പരാതി. എന്നാൽ, അപ്പീൽ തീർപ്പായില്ലെങ്കിലും രണ്ടാം വിവാഹത്തിനു മുൻപ് ഭർത്താവ് ആദ്യഭാര്യയുമായി ഒത്തുതീർപ്പിലെത്തിയതായും അപ്പീൽ പിൻവലിക്കാൻ അപേക്ഷ നൽകിയതായും കോടതി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP