Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീശ നോവൽ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ലെന്ന് കോടതിയുടെ നിരീക്ഷണം; വിധിയിൽ സന്തോഷമുണ്ടെന്നും ഭരണഘടനയിലും കോടതിയിലും വിശ്വാസമുണ്ടെന്നും എസ്. ഹരീഷ്

മീശ നോവൽ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ലെന്ന് കോടതിയുടെ നിരീക്ഷണം; വിധിയിൽ സന്തോഷമുണ്ടെന്നും ഭരണഘടനയിലും കോടതിയിലും വിശ്വാസമുണ്ടെന്നും എസ്. ഹരീഷ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിവാദ നോവലായ മീശ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കോടതി വിധി വന്നതിന് പിന്നാലെ എസ്. ഹരീഷ് പ്രതികരണം അറിയിച്ചിരുന്നു. വിധിയിൽ സന്തോഷിക്കുന്നുവെന്നും ഭരണഘടനയിലും നിയമ സംവിധാനത്തിലും വിശ്വാസമുണ്ടെന്നും എസ്. ഹരീഷ് പറഞ്ഞു.

മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ എസ്. ഹരിഷ് എഴുതിയ നോവലായ മീശ പ്രസിദ്ധീകരണം ആരംഭിച്ച് ഏതാനും നാളുകൾക്കകം വിവാദം പുകഞ്ഞ് തുടങ്ങിയിരുന്നു. സ്ത്രീകളുടെ ക്ഷേത്ര സന്ദർശനം സംബന്ധിച്ച സംഭാഷണത്തിലേർപ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് നോവലിസ്റ്റ് എസ് ഹരീഷിനും ഭാര്യയ്ക്കും നേരെ സംഘപരിവാരിന്റെ സൈബർ ആക്രമണമുണ്ടായതാണ് ആദ്യ സംഭവം. ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടർന്ന് ഹരീഷിന് ഫേസ്‌ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടർന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്‌ബുക്ക് കണ്ടെത്തി ആളുകൾ അസഭ്യ വർഷം ആരംഭിച്ചു.

സംഭവത്തിൽ സംഘികളുടെ സൈബർ ആക്രമണം കടുത്തതോടെ നോവൽ പിൻവലിക്കുന്നതായി എസ് ഹരീഷ് അറിയിച്ചു. അതേസമയം നോവൽ പ്രസിദ്ധീകരിച്ച് പോന്ന മാതൃഭൂമിയിലെ സംഘപരിവാർ അനുകൂലികളുടെ സമ്മർദ്ദത്തെ തുടർന്നാണ് നോവൽ പിൻവലിച്ചതെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ച് തുടങ്ങി. ഇതോടെ തങ്ങൾ സ്വീകരിച്ച നിലപാട് എന്താണെന്ന് മാതൃഭൂമി വെളിപ്പെടുത്തിയിരുന്നു. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എഴുത്തുകാരൻ എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിന് നേരെ ഹിന്ദു വർഗീയവാദികൾ ആക്രമണം നടത്തിയത്.

നോവലിന്റെ രണ്ടാമത്തെ ലക്കത്തിൽ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. ഇതോടെ മാതൃഭൂമി അഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച് വരികയായിരുന്ന നോവലിനെതിരെ വൻ വർഗീയ ആക്രമണം നടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP