Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 വർഷത്തിലേറെ നീണ്ട കേസു നടത്താൻ ചെലവായത് 5.11 കോടി രൂപ; ജയലളിത കേസിന്റെ ചെലവുതുക തമിഴ്‌നാടിൽ നിന്ന് ഈടാക്കാൻ കർണാടകം

12 വർഷത്തിലേറെ നീണ്ട കേസു നടത്താൻ ചെലവായത് 5.11 കോടി രൂപ; ജയലളിത കേസിന്റെ ചെലവുതുക തമിഴ്‌നാടിൽ നിന്ന് ഈടാക്കാൻ കർണാടകം

ബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതിയായിരുന്ന അനധികൃത സ്വത്തു സമ്പാദനക്കേസിനായി ചെലവായ തുക മുഴുവൻ തമിഴ്‌നാടിൽ നിന്ന് തിരിച്ചുപിടിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. കഴിഞ്ഞ 12 വർഷത്തിലധികമായി ജയലളിതയുടെ കേസിന്റെ വിചാരണയ്ക്കും അവരുടെ സുരക്ഷയ്ക്കുമായി ചെലവഴിച്ച പണമാണ് കർണാടക സർക്കാർ തിരിച്ചു പിടിക്കുന്നത്.

5.11 കോടി രൂപയാണ് ഈയിനത്തിൽ കർണാടത്തിനു ചെലവായത്. ഈ തുക തിരിച്ചടയ്ക്കാൻ തമിഴ്‌നാട് സർക്കാരിനു ബിൽ കൈമാറുമെന്നു കർണാടക നിയമമന്ത്രി ടി ബി ജയചന്ദ്ര അറിയിച്ചു

കേസ് നടത്തിയ ചെലവുമാത്രമാണിതെന്നും സുരക്ഷക്കായി ചെലവായ പണം കർണാടക ആഭ്യന്തര മന്ത്രാലയം കണക്കുകൂട്ടി തിട്ടപ്പെടുത്തുനുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ജയലളിതയെ കുറ്റവിമുക്തയാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും കർണാടക അറിയിച്ചിരുന്നു.

തമിഴ്‌നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോൾ സത്യസന്ധമായ വിചാരണ നടക്കില്ലെന്ന ഡിഎംകെ നേതാവ് അൻപഴകന്റെ പരാതിയെത്തുടർന്നാണു സുപ്രീംകോടതി ജയലളിതയുടെ കേസ് കർണാടകയിലെ കോടതിയിലേക്കു മാറ്റിയത്. കഴിഞ്ഞ സെപ്റ്റംബറിലാണു ബംഗളൂരുവിലെ പ്രത്യേക കോടതി കേസിൽ ജയലളിത കുറ്റക്കാരിയാണെന്നു കണെ്ടത്തിയത്. പിന്നീട് ജയലളിതയെ കുറ്റവിമുക്തയാക്കി ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നു ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP