Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി ശിവലിംഗത്തിലെ തേൾ പോലെയാണ്; കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല; ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ല! വിവാദ പ്രസ്താവനയിലെ കേസിൽ കോടതിയിൽ ഹാജരാകാൻ തരൂരിന് മടി; 5000 പിഴയിട്ട് കോടതി; മാർച്ച നാലിന് എത്തിയേ തീരുവെന്ന് ഡൽഹി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്

മോദി ശിവലിംഗത്തിലെ തേൾ പോലെയാണ്; കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല; ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ല! വിവാദ പ്രസ്താവനയിലെ കേസിൽ കോടതിയിൽ ഹാജരാകാൻ തരൂരിന് മടി; 5000 പിഴയിട്ട് കോടതി; മാർച്ച നാലിന് എത്തിയേ തീരുവെന്ന് ഡൽഹി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ തുടർച്ചയായി കോടതിയിൽ ഹാജാരാകാതിരുന്നതിന് ശശി തരൂർ എംപി.ക്ക് ഡൽഹി കോടതി 5000 രൂപ പിഴയിട്ടു. കേസിൽ അടുത്തവാദം കേൾക്കുന്ന മാർച്ച് നാലിനു കോടതിയിൽ നേരിട്ടുഹാജരാകാൻ തരൂരിന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിശാൽ പഹൂജ നിർദ്ദേശം നൽകി. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോൾ തരൂർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് പിഴ ശിക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ബിജെപി. നേതാവ് രാജീവ് ബബ്ബറാണ് തരൂരിന്റെ പേരിൽ മാനനഷ്ടക്കേസ് നൽകിയത്. 2018-ൽ ബെംഗളൂരുവിലെ സാഹിത്യോത്സവത്തിൽ സംസാരിക്കവേ, മോദിയെ ഒരു ആർഎസ്എസ്. നേതാവ് വിശേഷിപ്പിച്ചത് ശിവലിംഗത്തിലെ തേൾ എന്നാണെന്ന തരൂരിന്റെ പരാമർശത്തിനെതിരേയാണ് രാജീവ് ബബ്ബർ ഹർജി നൽകിയത്. താനൊരു ശിവഭക്തനാണെന്നും തരൂർ ശിവഭക്തരെ അപമാനിക്കുകയായിരുന്നെന്നും രാജീവിന്റെ പരാതിയിൽപറയുന്നു.

'മോദി ശിവലിംഗത്തിലെ തേൾ പോലെയാണ്. കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല; ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്'- തരൂർ വിശദീകരിച്ചു. വിവാദപരാമർശത്തിൽ തരൂർ ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ഇതിനുപിന്നാലെയാണ് ബിജെപി നേതാവ് തരൂരിനെതിരെ പരാതി നൽകിയത്. പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. കേസിൽ ജൂണിൽ ഹാജരായ തരൂരിന് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP