Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമിതാ ഷാ ഹാജരായേ മതിയാവൂ എന്നാവശ്യപ്പെട്ട ജഡ്ജിക്ക് പകരം കൊണ്ടു വന്ന ജഡ്ജി നിലപാട് കടുപ്പിച്ചപ്പോൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഏറെ വൈകാതെ കേസിൽ ബിജെപി പ്രസിഡന്റ് കുറ്റവിമുക്തനായി; സുപ്രീം കോടതിയിലെത്തിയ കേസിൽ ചീഫ് ജസ്റ്റീസ് ഇടപെട്ടു; മോദിക്കിഷ്ടമില്ലാത്തവരെ ജഡ്ജിയാക്കാനും മടിച്ചു; തുറന്നു പറഞ്ഞില്ലെങ്കിലും സുപ്രീംകോടതി ജഡ്ജിമാർ യുദ്ധം പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ; രാജ്യം നേരിടുന്നത് കടുത്ത പരീക്ഷണം

അമിതാ ഷാ ഹാജരായേ മതിയാവൂ എന്നാവശ്യപ്പെട്ട ജഡ്ജിക്ക് പകരം കൊണ്ടു വന്ന ജഡ്ജി നിലപാട് കടുപ്പിച്ചപ്പോൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഏറെ വൈകാതെ കേസിൽ ബിജെപി പ്രസിഡന്റ് കുറ്റവിമുക്തനായി; സുപ്രീം കോടതിയിലെത്തിയ കേസിൽ ചീഫ് ജസ്റ്റീസ് ഇടപെട്ടു; മോദിക്കിഷ്ടമില്ലാത്തവരെ ജഡ്ജിയാക്കാനും മടിച്ചു; തുറന്നു പറഞ്ഞില്ലെങ്കിലും സുപ്രീംകോടതി ജഡ്ജിമാർ യുദ്ധം പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ; രാജ്യം നേരിടുന്നത് കടുത്ത പരീക്ഷണം

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഞെട്ടിക്കുന്ന ദുരന്തങ്ങളിൽ ഒന്നായിരുന്നു ഇന്നലെ ഡൽഹിയിൽ അരങ്ങേറിയത്. സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ പത്ര സമ്മേളനം നടത്തുക എന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രം പ്രതീക്ഷിക്കാകുന്ന സംഭവം. പത്രസമ്മേളനത്തിൽ ലക്ഷ്യമിട്ടത് ചീഫ് ജസ്റ്റിസിനെ ആണെങ്കിലും ജഡ്ജിമാരുടെ യഥാർഥ ലക്ഷ്യം കേന്ദ്ര സർക്കാർ തന്നെയാണ് എന്ന് വ്യക്തമാണ്. താങ്കളെ ബാധിക്കുന്ന വിഷയമല്ല എന്ന് പറഞ്ഞ് കേന്ദ്രം പരസ്യമായി കയ്യൊഴിയുന്നുണ്ടെങ്കിലും ഇത് യാതൊരു തരത്തിലും ജുഡീഷ്യറിയുടെ യഥാർഥ പ്രശ്‌നമായി ആരും കരുതുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെതിരെയുള്ള കരുതി കൂട്ടിയുള്ള ആക്രമണം തന്നെയാണ് ഇതെന്നാണ് അണിയറ സംസാരങ്ങൾ. മോദി- അമിത്ഷാ കൂട്ടുകെട്ടിനെ അമിതാധികാര പ്രവർത്തനം ഇന്ത്യൻ ജുഡീഷ്യറിയെ പോലും കാർന്ന് തിന്നുന്നത് എങ്ങനെയെന്ന് ഇത് വ്യക്തമാക്കുന്നു.

സുപ്രീംകോടതിയുടെ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നത്.കോടതി ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു കഴിഞ്ഞു. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണ്.-എന്നായിരുന്നു ജഡ്ജിമാരുടെ വെളിപ്പെടുത്തൽ. ജ്യൂഡീഷറിയിൽ ജനാധിപത്യം ഇടപെടുന്നുവെന്ന് കൂടിയാണ് ഈ ജഡ്ജിമാർ പറയാതെ പറയുന്നത്. ഇത് തന്നെയാണ് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നത്. കേന്ദ്ര സർക്കാരിനെതിരായ ഒളിയമ്പായിരുന്നു വാദം. കേന്ദ്ര സർക്കാരിന് താൽപ്പര്യമുള്ളവരെ മാത്രമേ ജഡ്ജിമാരായി നിയമിക്കുന്നുള്ളൂവെന്ന പരാതിയും സജീവമാണ്. പക്ഷേ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിയത് അമിത് ഷായുമായി ബന്ധപ്പെട്ട കേസുകളാണെന്നാണ് സൂചന. ഇതും കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു.

ഗുജറാത്തിലെ സൊറാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽക്കേസിന്റെ വിചാരണയ്ക്കിടെ, സിബിഐ. പ്രത്യേക ജഡ്ജി ബി.എച്ച്. ലോയ മരിച്ചതുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച സുപ്രീംകോടതിയിലെത്തിയപ്പോഴാണ് ജഡ്ജിമാരുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. സുപ്രധാനകേസുകൾ തനിക്ക് താത്പര്യമുള്ള, പലപ്പോഴും ജൂനിയറായ ജഡ്ജിമാർക്ക് നൽകുന്നുവെന്നാണ് ചീഫ് ജസ്റ്റിസിനെതിരേ ഉന്നയിക്കപ്പെടുന്ന ആരോപണം. ഗുജറാത്തിലെ സൊഹ്‌റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽക്കേസിന്റെ വിചാരണയ്ക്കിടെ, പ്രത്യേക സിബിഐ. ജഡ്ജി ബി.എച്ച്. ലോയ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഒടുവിലത്തെ ഉദാഹരണം. ജസ്റ്റിസുമാരായ അരുൺ മിശ്ര, ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ചിനാണ് രാഷ്ട്രീയപ്രാധാന്യമുള്ള ഈ കേസ് നൽകിയത്.

ബിജെപി. അധ്യക്ഷൻ അമിത് ഷാ പ്രതിയായ ഈ കേസിൽ വിചാരണയ്ക്കിടെ ദുരൂഹസാഹചര്യത്തിലാണ് ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടത്. അമിത്ഷായ്ക്ക് അനുകൂലമായി വിധിക്കാൻ നൂറുകോടി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ലോയയുടെ മരണത്തിന് ആഴ്ചകൾക്കുശേഷം അമിത് ഷായെ കോടതി വെറുതേവിടുകയും ചെയ്തു. സുപ്രധാനകേസുകൾ തനിക്ക് താത്പര്യമുള്ള, പലപ്പോഴും ജൂനിയറായ ജഡ്ജിമാർക്ക് നൽകുന്നുവെന്നാണ് ചീഫ് ജസ്റ്റിസിനെതിരേ ഉന്നയിക്കപ്പെടുന്ന ആരോപണം. ലോയ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഒടുവിലത്തെ ഉദാഹരണം. ജസ്റ്റിസുമാരായ അരുൺ മിശ്ര, ശാന്തന ഗൗഡർ എന്നിവരുടെ ബെഞ്ചിനാണ് രാഷ്ട്രീയപ്രാധാന്യമുള്ള ഈ കേസ് നൽകിയത്.

സൊറാബുദ്ദീൻ ഷെയ്ഖ് കേസും ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവും

സൊറാബുദ്ദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദിൽ നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നാണു കേസ്. സംഭവത്തിനു സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തിൽ 2006 ഡിസംബറിൽ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസും സൊഹ്‌റാബുദീൻ കേസും ഒരുമിച്ചാക്കാൻ 2013ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളിൽ 15 പേരെ കോടതി വിട്ടയച്ചു. ഇതിൽ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.

കേസ് കൈകാര്യം ചെയ്ത ജസ്റ്റിസ് ബി.എച്ച്.ലോയയ്ക്ക് പണവും സമ്പത്തും വാഗ്ദാനങ്ങളായി ലഭിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷനും വെളിപ്പെടുത്തിയിരുന്നു 'നിരവധി തവണ പണവും ഭൂമിയും വീടും വാഗ്ദാനങ്ങളും ലഭിച്ചു. എന്നാൽ അതെല്ലാം ലോയ തള്ളിക്കളയുകയായിരുന്നു. ആ കേസ് ലോയയെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു. ജോലി രാജിവെച്ച് ഒഴിയാനോ സ്ഥലംമാറ്റം ലഭിക്കാനോ ലോയ ആഗ്രഹിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷൻ പറയുന്നത്.

ലോയയുടെ മരണത്തിനു പിന്നാലെ ഇത് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. പിന്നീട് എംബി ഗോസാവിയാണ് കേസ് കൈകാര്യം ചെയ്തത്. ഡിസംബർ 15 മുതൽ ഗോസാവിയാണ് കേസിൽ വാദം കേട്ടത്.ലോയയുടെ മരണം കഴിഞ്ഞ ഒരു മാസം പൂർത്തിയാവുന്ന് ഡിസംബർ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവ് പുറത്തുവന്നു.അമിത് ഷായ്‌ക്കെതിരെ വ്യക്തവും മതിയായതുമായ തെളിവ് ഇല്ലെന്നും കേസ് അന്വേഷിച്ച സിബിഐ അനുമാനങ്ങളെ പൂർണമായും ഉൾക്കൊള്ളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക സിബിഐ കോടതി ജഡ്ജി എംബി ഗോസാവിയുടെ ഉത്തരവ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005-06 കാലയളവിൽ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സിബിഐ പ്രതിചേർത്തിരുന്നു.

ലോയയ്ക്ക് ലഭിച്ച മോഹന വാഗ്ദാനങ്ങൾ

കേസിൽ അനുകൂല വിധി പുറപ്പെടുവിക്കാൻ, അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണു ലോയ സഹോദരിയോട് പറഞ്ഞത്. അനുകൂല വിധി പറയാൻ ലോയയ്ക്കു വലിയ തോതിൽ പണവും മുംബൈയിൽ വീടും ചിലർ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിരുന്നതായി പിതാവ് ഹർകിഷനും വെളിപ്പെടുത്തി. ബിയാനിയുടെ വെളിപ്പെടുത്തലിനെപ്പറ്റി മോഹിത് ഷായുടെയോ മറ്റുള്ളവരുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.

2014 ഡിസംബർ ഒന്നിനു പുലർച്ചെ നാഗ്പുരിലായിരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസും സൊഹ്‌റാബുദീന്റെ സഹോദരനും രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല. ലോയയുടെ ഭാര്യ ഷർമിളയും മകൻ അനൂജും ഭയം കാരണം ഇപ്പോഴും ഒന്നും പറയുന്നില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വൈരുധ്യങ്ങൾ, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ, മൃതദേഹം ബന്ധുക്കൾക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉൾപ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉയർത്തുന്നത്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാൻ 2012ലാണു സുപ്രീം കോടതി ഉത്തരവിട്ടത്. ഒരു ജഡ്ജി തന്നെ വാദം പൂർണമായി കേൾക്കണമെന്നും ഉത്തരവിട്ടു. മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഒക്ടോബർ 31നു കോടതിയിൽ ഹാജരാകാഞ്ഞതിനെ ലോയ വിമർശിച്ചിരുന്നു. ഡിസംബർ 15ലേക്കു കേസ് മാറ്റുകയും ചെയ്തു. ഡിസംബർ ഒന്നിനായിരുന്നു ലോയയുടെ മരണം.

കേസും ജുഡീഷ്യറിയിലെ ഭിന്നതയും

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസിൽ അമിത് ഷാ നിരന്തരം കോടതിയിൽ ഹാജരാകാത്തത്ിൽ എതിർപ്പ് വ്യക്തമാക്കിയ ജഡ്ജി ജെ.ടി.ഉത്പത്തിനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ബി.എച്ച്.ലോയ വിചാരണ കോടതി ജഡ്ജിയായി എത്തുന്നത്. ലോയയുടെ ദുരൂഹ മരണത്തിന് ശേഷം വിചാരണ കോടതി അമിത് ഷായെ കുറ്റ വിമുക്തനാക്കി. എന്നാൽ, വിചാരണക്കോടതി വിധിക്കെതിരെ സിബിഐ പോലും മേൽകോടതിയെ സമീപിച്ചില്ല.

ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു മാധ്യമ പ്രവർത്തകൻ സുപ്രീം കോടതിയിൽ എത്തി. ഈ കേസ് ജസ്‌ററിസുമാരിൽ ജൂനിയറായ അരുൺ മിശ്രയ്ക്ക് കൈമാറാനുള്ള ചീഫ് ജസറ്റിസ് ദീപക് മിശ്രയുടെ തീരുമാനവും ജുഡീഷ്യറിയിൽ ഭിന്നത ശക്തമാക്കി. ഒരു ജഡ്ജിയുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റിസ് ഇടപെട്ട് കേസ് മുതിർന്ന ജഡ്ജിമാരുടെ ബഞ്ചിൽ നിന്ന് മാറ്റിയത് എന്തുകൊണ്ടെന്നാണ് ചോദ്യം. ജസ്റ്റിസ് ജെ.ചെലമേശ്വർ, രഞ്്ജൻ ഗൊഗോയ് എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തിയതും ഇങ്ങനെയാണ്. എന്നാൽ ചീപ് ജസ്റ്റിസ് നിലപാടിൽ ഉറച്ചുനിന്നതോടെ ഭിന്നത മുഴുവൻ നാട്ടുകാർ ്അറിഞ്ഞുവെന്നതാണ് സത്യം.

മെഡിക്കൽ കോളേജ് കോഴ കേസ്

യുപിയിലെ ഒരു മെഡിക്കൽ കോളേജിന് അനുമതി നൽകാൻ ചീഫ് ജസ്റ്റിസ് ഇടപെട്ട് കോഴ വാങ്ങിയെന്ന ആരോപണമാണ് ഭിന്നത മറ നീക്ക് പുറത്തുകൊണ്ടുവരാൻ ഇടയാക്കിയ മറ്റൊരു സംഭവം. ഇത് സംബന്ധിച്ച് പ്രശാന്ത് ഭൂഷൺ നൽകിയ ഹർജി ദീപക് മിശ്ര തള്ളി.

ഇതിന് പിന്നാലെ ദുഷ്യന്ത് ദവം സമർപ്പിച്ച ഹർജി ജസ്റ്റിസ് ചെലമേശ്വർ ഭരണഘടനാ ബഞ്ചിന് വിട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ, ചീഫ് ജസ്റ്റിസ് ഇത് റദ്ദാക്കി. ഏത് കേസ് ഏത് ജഡ്ജി കൈകാര്യം ചെയ്യണമെന്ന് ചീപ് ജസ്റ്റിസ് തീരുമാനിക്കുമെന്നും വ്യക്തമാക്കി. ജസ്റ്റിസ് ചെലമേശ്വർ ്അധികാര പരിധി മറികടന്നെന്നും ദീപക് മിശ്ര പറഞ്ഞതോടെ ഏറെ നാളായി പുകയുന്ന പ്രശനത്തിന് തീപിടിക്കുകയായിരുന്നു.

മോദിക്കിഷ്ടമില്ലാത്തവർ സുപ്രീം കോടതിയിൽ വേണ്ടെന്നോ?

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ നാൾ തൊട്ട്് വിശ്വസ്തരെയും, സ്തുതിപാഠകരെയും സുപ്രീം കോടതി ജഡ്ജിമാരായി വാഴിക്കുന്നുവെന്ന ആരോപണം വിമർശകർ ഉന്നയിക്കുന്നതാണ്. മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയിൽനിന്ന് കഴിഞ്ഞ വർഷം വെട്ടിമാറ്റിയതാണ് വിമർശകരുടെ നാവിന് മൂർച്ച കൂട്ടിയത്.കൊളീജിയത്തിന്റെ ശുപാർശ പ്രകാരം ജസ്റ്റിസ് കെ.എം.ജോസഫ് വീണ്ടും പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. മലയാളി ജഡ്ജിക്ക് നേരേ മോദി സർക്കാർ വീണ്ടും വാളോങ്ങുമോയെന്നാണ് ജുഡീഷ്യറി ഉററുനോക്കുന്നത്.

2016 ൽ ഉ്ത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ജസ്റ്റിസ് കെ.എം ജോസഫ് റദ്ദാക്കിയത് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാഷ്ട്രപതി ഭരണം റദ്ദാക്കിയത് പിന്നീട് സുപ്രീംകോടതി ശരിവച്ചപ്പോൾ ഉത്തരാഖണ്ഡിൽ കോൺഗ്രസിന് വീണ്ടും അധികാരത്തിലേക്കുള്ള വഴിതുറന്നു. അതിന് പിന്നാലെ ജസ്റ്റിസ് ജോസഫിനെ ആന്ധ്രാപ്രദേശ് - തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ കൊളീജിയം ശുപാർശ ചെയ്തെങ്കിലും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.

ഇതിന് ശേഷം അയച്ച പല ശുപാർശകളും കേന്ദ്രം അംഗീകരിച്ചപ്പോൾ ജസ്റ്റിസ് ജോസഫിന്റെ ഫയലിൽ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടില്ല്. ഫയൽ തിരിച്ചയ്ക്കാതെയുള്ള അവഗണനയാണ് ഇക്കാര്യത്തിൽ തുടരുന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജസ്റ്റിസ് ജോസഫിനെ നിയമിക്കാൻ വീണ്ടും കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ജസ്റ്റിസ് ജോസഫിന്റെ ഫയലുകളിൽ ഇതുവരെ നടപടിയെടുക്കാത്ത കേന്ദ്രസർക്കാർ ഇക്കാര്യത്തിലും അനുകൂല നടപടിക്ക് മുതിരാൻ സാധ്യത കുറവാണ്. 58കാരനായ ജസ്റ്റിസ് ജോസഫിന് ഹൈക്കോടതി ചീഫ് ജസ്റ്റിസായി രണ്ട് വർഷത്തെ കാലാവധിയുണ്ട്. കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ അഞ്ച് വർഷത്തിൽ കൂടുതൽ അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി ഇരിക്കാം.

ഏതെങ്കിലും ജഡ്ജി പ്രതികൂല വിധികൾ പുറപ്പെടുവിച്ചാൽ രാജ്യത്ത് ഉണ്ടാകുന്ന പ്രത്യാഘാതമാണ് കേന്ദ്രസർക്കാരിന്റെ പ്രതികൂല നിലപാടിലൂടെ വ്യക്തമാകുന്നത്. 2017 ൽ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നടപടിക്കെതിരെ അംഗമായ മുതിർന്ന ജഡ്ജി വിയോജനക്കുറിപ്പ് രേഖാമൂലം അയച്ചുകൊടുത്തു. സാധാരണ ഗതിയിൽ ഇത്തരം വിയോജിപ്പുകൾ വാക്കാൽ പ്രകടിപ്പിക്കുകയാണ് ചെയ്യാറുള്ളത്.

ഗുരുതരമായ വിമർശനങ്ങൾ അടങ്ങുന്നതായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജനക്കുറിപ്പ്. മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത യോഗ്യതയും പ്രാപ്തിയുമുള്ള മികച്ച ജഡ്ജിയായ ജസ്റ്റിസ് ജോസഫിനെ പുതിയ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ നയിക്കുന്ന കൊളീജിയം ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിയോജനക്കുറിപ്പിൽ ജസ്റ്റിസ് ചെലമേശ്വർ ചുണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജിയാക്കാൻ പ്രാപ്തനായ കുറ്റമറ്റ സത്യനിഷ്ഠയുള്ള ശ്രദ്ധേയനായ ജഡ്ജിയാണ് ജസ്റ്റിസ് കെ.എം. ജോസഫ്. ഇത്രയും വിശിഷ്ടനായ ഒരു ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കുക വഴി അനാരോഗ്യകരമായ കീഴ്‌വക്കത്തിനാണ് സുപ്രീംകോടതി കൊളീജിയം തുടക്കമിടുന്നതെന്നും ജസ്റ്റിസ് ചെലമേശ്വർ മുന്നറിയിപ്പു നൽകി. ്

ജുഡീഷ്യറിയിലെ സുതാര്യത

ജഡ്ജിമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ, ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പരമാവധി സുതാര്യത വേണമെന്നു പരസ്യമായി നിലപാടെടുത്തിട്ടുള്ള ന്യായാധിപനാണു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം സംവിധാനം മാത്രമാണു മികച്ചതെന്ന നിലപാടു ശരിയല്ലെന്നും കൊളീജിയത്തിന്റെ നടപടി സുതാര്യമല്ലെന്നും ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ കേസിൽ ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരുന്നു. കൊളീജിയത്തിലെ രണ്ടു ജഡ്ജിമാരുടെ തീരുമാനം മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കുന്ന രീതിയാണുള്ളതെന്ന് അദ്ദേഹം പിന്നീടു മാധ്യമ അഭിമുഖത്തിലൂടെ ആരോപിച്ചു. ഇടയ്ക്കു കൊളീജിയത്തിന്റെ യോഗത്തിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും 2011 ഒക്ടോബർ 10ന് ആണു സുപ്രീം കോടതി ജഡ്ജിമാരായത്. ചീഫ് ജസ്റ്റിസ് മിശ്ര ഒക്ടോബർ രണ്ടിനും ജസ്റ്റിസ് ചെലമേശ്വർ ജൂൺ 22നും വിരമിക്കും. സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനു 2011 സെപ്റ്റംബറിൽ, അഞ്ചുപേരെ രണ്ടു ഗഡുക്കളായാണു ശുപാർശ ചെയ്തത്. ഇതിൽ ജസ്റ്റിസ് ചെലമേശ്വർ രണ്ടാമത്തെ ഗഡുവിലാണ് ഉൾപ്പെട്ടത്. ആദ്യത്തേതിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹം ചീഫ് ജസ്റ്റിസാകുമെന്നും അത് ഒഴിവാക്കാനാണു ശുപാർശ രണ്ടു ഗഡുക്കളാക്കിയതെന്നും ആരോപണമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP