Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സരിതയെ മുഖ്യമന്ത്രിക്ക് അറിയാം; സജിച്ചെറിയാന്റെ ഫോൺസംഭാഷണമുയർത്തി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കമ്മീഷനിൽ തോമസ് ഐസക്

സരിതയെ മുഖ്യമന്ത്രിക്ക് അറിയാം; സജിച്ചെറിയാന്റെ ഫോൺസംഭാഷണമുയർത്തി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കമ്മീഷനിൽ തോമസ് ഐസക്

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ നായരുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് സിപിഐ(എം) നേതാവ് തോമസ് ഐസക് എംഎൽഎ സോളാർ കമ്മിഷനെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെ സരിതയ്ക്കും കൂട്ടർക്കും തട്ടിപ്പുമായി ഇത്രയും കാലം മുന്നോട്ടുപോകാനാകില്ല. സിപിഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനുമായുള്ള സരിതയുടെ ഫോൺ സംഭാഷണം ഇക്കാര്യം ശരിവയ്ക്കുന്നുണ്ടെന്നും ഇതിലെ പല കാര്യങ്ങളും സഭ്യമല്ലാത്തതിനാലാണ് പുറത്തുവിടാത്തതെന്നും തോമസ് ഐസക് പറഞ്ഞു.

സോളാർ ജുഡിഷ്യൽ കമ്മിഷന് മുന്നിൽ തോമസ് ഐസിക്കിന്റെ മൊഴി ഇങ്ങനെയാണ് പദ്ധതിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ ഉണ്ടെന്നാണ് എല്ലാ പരാതിക്കാരും കരുതിയിരുന്നത്. ക്വാറി ഉടമയായ ശ്രീധരൻ നായർ വന്നുകണ്ടപ്പോൾ സരിത ഒപ്പമില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണ്. സരിതയെ തനിക്ക് പരിചയമില്ലെന്നാണ് ഉമ്മൻ ചാണ്ടി പലവട്ടം നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇരുവരും അടുത്ത പരിചയക്കാരാണെന്ന കാര്യം നിയമസഭാ ചർച്ചകളിൽ ഉയർന്നുവന്നു.

അങ്ങനെയെങ്കിൽ ശ്രീധരൻ നായർ മുഖ്യമന്ത്രിയെ കണ്ടതിന്റെ തൊട്ടടുത്തദിവസം ടീം സോളാറിന്റെ രണ്ടുലക്ഷം രൂപയുടെ ചെക്ക് സർക്കാരിന് എങ്ങനെ കിട്ടിയെന്ന് മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായതും സംശയാസ്!പദമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വീട്ടിൽനിന്നും പലതവണ സരിതയെ വിളിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുമായുള്ള സരിതയുടെ ബന്ധത്തിന്റെ തെളിവാണിത്. സിപിഐ(എം) ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനുമായി സരിത നടത്തിയ ഫോൺ സംഭാഷണത്തിലും മുഖ്യമന്ത്രിയടക്കം പലരുമായുള്ള ബന്ധത്തെപ്പറ്റി സരിത സമ്മതിക്കുന്നുണ്ട്. രാജു എബ്രഹാം എം എൽഎയുടെ കൂടി മൊഴിയെടുത്ത കമ്മിഷൻ നാളെ പി ശ്രീരാമകൃഷ്ണനെയും വിസ്!തരിക്കും. വി എസ്, കോടിയേരി തുടങ്ങിയവർക്കായി അടുത്തയാഴ്ച തിരുവനന്തപുരത്തും സിറ്റിങ് നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP