Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോട്ടൽ ഫോർ യൂ തട്ടിപ്പു കേസിൽ ശബരിനാഥിന് രണ്ടു കേസിലായി 40 വർഷം തടവും 8.28 കോടി രൂപ പിഴയും; 20 വർഷം വീതമുള്ള തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി

ടോട്ടൽ ഫോർ യൂ തട്ടിപ്പു കേസിൽ ശബരിനാഥിന് രണ്ടു കേസിലായി 40 വർഷം തടവും 8.28 കോടി രൂപ പിഴയും; 20 വർഷം വീതമുള്ള തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി

തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ പ്രതി ശബരീനാഥിന് 40 വർഷം തടവും 8.28 കോടി രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് രണ്ട് കേസുകളിലായി ശിക്ഷ വിധിച്ചത്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ 20 വർഷത്തെ ശിക്ഷയാണു ശബരിനാഥിനെ കാത്തിരിക്കുന്നത്. മറ്റു കേസുകളിൽ വിചാരണ തുടരും.

ടോട്ടൽ ഫോർ യു തട്ടിപ്പുമായി ബന്ധപ്പെട്ട് ശബരീനാഥ് അടക്കമുള്ളവരെ 2008ലാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2009ൽ ഏഴ് കുറ്റപത്രങ്ങൾ സമർപ്പിച്ചു. ഏഴരക്കോടിയുടെ തട്ടിപ്പാണ് നടന്നത്. ധനാപഹരണം. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ശബരീനാഥിന്റേ പേരിലുള്ളത്. വിചാരണ കാലയളവിൽ മൂന്നര വർഷം തടവ് ശബരീനാഥ് അനുഭവിച്ചിരുന്നു.

പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി ജയിലിൽ കഴിയേണ്ടിവരും. ശബരിനാഥിനെതിരെ ഒമ്പത് കുറ്റപത്രങ്ങളിലായി 33 കേസുകളാണ് നിലവിലുള്ളത്. ഇതിൽ ഏഴരക്കോടിയുടെ രണ്ട് തട്ടിപ്പുകേസുകളിൽ ശബരിനാഥ് കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഈ കേസുകളിലാണ് ശിക്ഷ വിധിച്ചത്. ശബരിനാഥ് അടക്കം 20 പേർ പ്രതികളായ രണ്ടുകേസുകളിലും ഒമ്പത് പേർ സ്ത്രീകളാണ്.

കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരീനാഥ് രണ്ടുവർഷം ഒളിവിൽകഴിഞ്ഞു. പിന്നീട് 2014 ൽ തിരുവനന്തപുരം ജൂഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ഇരുന്നൂറു കോടി രൂപയാണ് ടോട്ടൽ ഫോർ യു സ്ഥാപനത്തിന്റെ ഉടമയായ ശബരീനാഥ് തട്ടിയെടുത്ത്. ചലച്ചിത്രതാരങ്ങൾ, ബിസിനസുകാർ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖർക്കാണ് ടോട്ടൽ ഫോർ യു തട്ടിപ്പിലൂടെ പണം നഷ്ടമായത്. 2008 ഓഗസ്‌റ് ഒന്നിന് നാഗർകോവിലിലാണ് ശബരീനാഥ് അറസ്റ്റിലാകുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP