Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു പരാതിനൽകിയാൽ നിങ്ങളുടെ വീടിന് സമീപത്തുള്ള മൊബൈൽ ടവറുകൾ മാറ്റി സ്ഥാപിക്കുമോ? കാൻസർ ബാധിതന്റെ ആവശ്യം പരിഗണിച്ചുള്ള സുപ്രീം കോടതി ഉത്തരവ് സാധാരണക്കാർക്ക് പ്രയോജനകരമായേക്കും

ഒരു പരാതിനൽകിയാൽ നിങ്ങളുടെ വീടിന് സമീപത്തുള്ള മൊബൈൽ ടവറുകൾ മാറ്റി സ്ഥാപിക്കുമോ? കാൻസർ ബാധിതന്റെ ആവശ്യം പരിഗണിച്ചുള്ള സുപ്രീം കോടതി ഉത്തരവ് സാധാരണക്കാർക്ക് പ്രയോജനകരമായേക്കും

താനും വർഷങ്ങളായി നമ്മുടെ നാട്ടിൽ പ്രാദേശിക പത്രത്താളുകളിൽ നിറഞ്ഞുനിൽക്കുന്ന ആവശ്യങ്ങളിലൊന്നാണ് മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്നത്. ടവറിൽനിന്നുള്ള റേഡിയേഷൻ കാൻസറിന് കാരണമാകുന്നു എന്ന ആശങ്കയാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ.. മൊബൈൽ റേഡിയേഷൻ കാൻസറിന് കാരണമാകുമോ എന്നത് സംബന്ധിച്ച സ്ഥിരീകരണമില്ലെങ്കിലും ജനങ്ങളുടെ ആശങ്ക മാറാതെ തുടരുകയാണ്.

ഇവിടെയാണ് ഹരീഷ് ചന്ദ് തിവാരിയെന്ന 42-കാരൻ ചരിത്രത്തിലിടം പിടിക്കുന്നത്. കാൻസർ ബാധിതനാണദ്ദേഹം. വീട്ടുജോലിക്കാരനായ ചന്ദ് തിവാരി, തനിക്ക് അസുഖം വന്നത് മൊബൈൽ ടവർ കാരണമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. താൻ ജോലി ചെയ്യുന്ന ഗ്വാളിയറിലെ വീടിന്റെ തൊട്ടടുത്ത വീടിന്റെ ടെറസിൽ 2002-ൽ ബി.എസ്.എൻ.എൽ സ്ഥാപിച്ച മൊബൈൽ ടവറാണ് തനിക്ക് അസുഖം വരുത്തിയതെന്ന് ചന്ദ് തിവാരി ഹർജിയിൽ ആരോപിച്ചു.

14 വർഷമായി തുടർച്ചയായി റേഡിയേഷൻ ഏറ്റതുകൊണ്ടാണ് തനിക്ക് കാൻസർ വന്നതെന്ന ചന്ദ്ര് തിവാരിയുടെ വാദം അംഗീകരിച്ച കോടതി, മൊബൈൽ ടവറിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ബി.എസ്.എൻ.എല്ലിനോട് ആവശ്യപ്പെട്ടു. ജസ്്റ്റിസുമാരായ രഞ്ജൻ ഗഗോയ്, നവീൻ സിൻഹ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഉത്തരവിട്ട ദിവസം മുതൽ ഒരാഴ്ചയ്ക്കകം ഈ ടവറിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

മൊബൈൽ ടവറുകൾക്കെതിരെ രാജ്യത്തെ വിവിധ കോടതികളിലായി തീർപ്പാകാതെ കിടക്കുന്ന ആയിരക്കണക്കിന് ഹർജികളെ ഈ വിധി സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടവറുകൾ കാൻസറുണ്ടാക്കുമോ എന്ന കാര്യത്തിൽ ശാസ്ത്രിയ വിശദീകരണമൊന്നുമില്ലെങ്കിലും സ്ുപ്രീം കോടതി വിധിയുടെ ചുവചുപിടിച്ച് കൂടുതൽ ടവറുകൾക്കെതിരെ ആളുകൾ കോടതിയിലെത്തുമെന്നുറപ്പാണ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP