Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ലക്ഷം രൂപ കാണിക്ക സമർപ്പിച്ചിട്ടും ഭഗവാന്റെ പ്രഭാമണ്ഡലം മോഷ്ടിച്ചുവെന്നു പേര്; കള്ളനെന്ന പേരുമാറാനായി കഴകക്കാരന് ഹൈക്കോടതിയെ വരെ സമീപിക്കേണ്ട ഗതികേട്; തൃശൂർ കണക്കന്നൂർ ശിവക്ഷേത്രത്തിലെ വെള്ളി നഷ്ടപ്പെട്ടതിൽ ലക്ഷ്മണനെതിരേ ബാധ്യത ചുമത്തരുതെന്ന് ഹൈക്കോടതി വിധി

ഒരു ലക്ഷം രൂപ കാണിക്ക സമർപ്പിച്ചിട്ടും ഭഗവാന്റെ പ്രഭാമണ്ഡലം മോഷ്ടിച്ചുവെന്നു പേര്; കള്ളനെന്ന പേരുമാറാനായി കഴകക്കാരന് ഹൈക്കോടതിയെ വരെ സമീപിക്കേണ്ട ഗതികേട്; തൃശൂർ കണക്കന്നൂർ ശിവക്ഷേത്രത്തിലെ വെള്ളി നഷ്ടപ്പെട്ടതിൽ ലക്ഷ്മണനെതിരേ ബാധ്യത ചുമത്തരുതെന്ന് ഹൈക്കോടതി വിധി

തൃശൂർ: ഒരു ലക്ഷം ഭഗവാന് കാണിക്ക സമർപ്പിച്ചിട്ടും കേസിൽ പ്രതിയായി. ക്ഷേത്രത്തിൽനിന്നും വെള്ളി മോഷ്ടിച്ച കള്ളനെന്ന പേരും വീണു. ഒടുവിൽ കോടതിതന്നെ രക്ഷക്കെത്തി. തൃശൂർ ജില്ലയിലെ പഴയന്നൂർ കീഴേടം കണക്കന്നൂർ ശിവക്ഷേത്രത്തിലെ കഴകക്കാരനു കള്ളനെന്ന പേരുമാറാനായി കോടതിയെ സമീപിക്കേണ്ടിവന്നു.

ക്ഷേത്രത്തിലെ വിഗ്രഹത്തിനോടു ചേർന്നുള്ള പ്രഭാമണ്ഡലത്തിൽ നിന്ന് 134 ഗ്രാം വെള്ളി നഷ്ടമായ സംഭവത്തിലാണ് ലക്ഷ്മണൻ പ്രതിയാക്കപ്പെട്ടത്. കഴകക്കാരനായിരുന്ന തനിക്കെതിരെ ബാദ്ധ്യത ചുമത്തുന്നതു തടയണമെന്നാവശ്യപ്പെട്ടാണ് പുതുക്കോട് സ്വദേശി പി. ലക്ഷ്മണൻ കോടതിയെ സമീപിച്ചത്. പ്രഭാമണ്ഡലത്തിൽ നിന്ന് വെള്ളി നഷ്ടമായതിന്റെ ബാദ്ധ്യത ക്ഷേത്രത്തിലെ കഴകക്കാരനുമേൽ ചുമത്തരുതെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

കണക്കന്നൂർ ശിവക്ഷേത്രത്തിലെ പാരമ്പര്യ കഴകക്കാരനായിരുന്നു റിട്ടേർഡ് എൻജിനീയർ കൂടിയായ ലക്ഷ്മണൻ. ഇയാളുടെ കുടുംബക്കാർ മുപ്പതു വർഷത്തിലേറെയായി ക്ഷേത്രത്തിലെ കഴകക്കാരാണ്. പ്രഭാമണ്ഡലത്തിൽ ഒന്നര കിലോയോളം ചെമ്പും അരക്കിലോ വെള്ളിയുമുണ്ടായിരുന്നെന്നും കഴകക്കാരന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഇതിൽ നിന്ന് 134 ഗ്രാം വെള്ളി നഷ്ടപ്പെട്ടുവെന്നുമാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കണ്ടെത്തൽ.

എന്നാൽ, ലക്ഷ്മണൻ നേരത്തെ ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തിരുന്നു. കഴകക്കാരന്റെ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിച്ച് ദേവസ്വം ബോർഡ് അനുവദിച്ച 1000 രൂപ പ്രതിമാസ പെൻഷനും ക്ഷേത്രത്തിനു നൽകിയിരുന്നു.

ഇങ്ങനെ സംഭാവന നൽകിയ തനിക്കെതിരെ വെള്ളി നഷ്ടപ്പെട്ട സംഭവത്തിൽ ബാദ്ധ്യത ചുമത്തുന്നത് സൽപേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹർജിക്കാരനെതിരെ ബാദ്ധ്യത ചുമത്താനാവില്ലെന്ന് വ്യക്തമാക്കി ഹർജി ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP