Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരം വിമാനത്താവളകൈമാറ്റം: സംസ്ഥാന സർക്കാരിന്റെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി; അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രതീരുമാനത്തിനെതിരായ ഹർജി പരിഗണിക്കേണ്ടത് ഹൈക്കോടതി തന്നെ; വിമാനത്താവള കൈമാറ്റത്തിന് നടപടികൾ തുടങ്ങിയില്ലെന്ന കണ്ടെത്തലും തള്ളി

തിരുവനന്തപുരം വിമാനത്താവളകൈമാറ്റം: സംസ്ഥാന സർക്കാരിന്റെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി; അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രതീരുമാനത്തിനെതിരായ ഹർജി പരിഗണിക്കേണ്ടത് ഹൈക്കോടതി തന്നെ; വിമാനത്താവള കൈമാറ്റത്തിന് നടപടികൾ തുടങ്ങിയില്ലെന്ന കണ്ടെത്തലും തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് എതിരെ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് താൽക്കാലികാശ്വാസം. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. സർക്കാരിന്റെ റിട്ട് ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.

നേരത്തെ, വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ സംസ്ഥാന സർക്കാരുൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാർ ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതി നിരീക്ഷണം.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. എന്നാൽ, ഹൈക്കോടതി തന്നെ വാദം കേൾക്കട്ടെയെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. നടത്തിപ്പ് കൈമാറാനുള്ള നടപടികൾ മുന്നോട്ട് പോയതിനാൽ സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി.

ഹൈക്കോടതിയിലേക്ക് മടക്കി അയക്കുന്നതിനെ കേന്ദ്രസർക്കാരും എയർപോർട്ട് അഥോറിറ്റിയും എതിർത്തില്ല. സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന ആശങ്കയും മുന്നോട്ടുവയ്ക്കുന്നു. പൊതുതാത്പര്യം പരിഗണിച്ചില്ല, ടെൻഡർ നടപടികളിലും ക്രമക്കേടുണ്ടെന്ന് സർക്കാർ ആരോപിച്ചു.

എയർപോർട്ട് അഥോറിറ്റി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു സർക്കാരിന്റെ വാദം. അദാനി ഗ്രൂപ്പിന് എയർപോർട്ട് കൈമാറുന്നത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും ഇതു സാമ്പത്തികമായി ഗുണമുണ്ടാക്കുന്ന നടപടിയാണോയെന്ന് പരിശോധിച്ചില്ലെന്നും സർക്കാർ ആരോപിച്ചിരുന്നു.

വിമാനത്താവളങ്ങളുടെ നിർമ്മാണത്തിലും നടത്തിപ്പിലുമുള്ള പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഭാവി വികസന പ്രവർത്തനങ്ങളും സംസ്ഥാനത്തെ ഏൽപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലേലനടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണുണ്ടായത്. തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (ഠകഅഘ) എന്ന ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുകയും മത്സരാധിഷ്ഠിത ലേലത്തിൽ പങ്കെടുക്കുകയും ചെയ്തു. കമ്പനിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂണൽ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും 10% മാത്രം നിരക്ക് വ്യത്യാസം എന്ന ഉപാധിയോടെയാണ് ആവശ്യം അംഗീകരിച്ചത്. ഇക്കാരണത്താൽ കെ.എസ്‌ഐ.ഡി.സിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ പ്രത്യേക കമ്പനിക്ക് ബിഡ്ഡ് ലഭിക്കുകയുണ്ടായില്ല. മറിച്ച് വിമാനത്താവള നടത്തിപ്പിൽ മുൻകാല പരിചയവുമില്ലാത്ത അദാനി എന്റർപ്രൈസസിനാണ് ലേലം ലഭിച്ചത്. ഇതിനെതിരെ സംസ്ഥാന സർക്കാരും കെ.എസ്‌ഐ.ഡി.സിയും ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും ലേലം അനുവദിക്കുക എന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

രാജഭരണകാലത്ത് കൈമാറിയ 258.06 ഏക്കർ ഭൂമിക്കും സംസ്ഥാന സർക്കാർ കൈമാറിയ 8.29 ഭൂമിക്കും പുറമെ സർക്കാർ ഏറ്റെടുത്ത് നൽകിയ 32.56 ഏക്കർ ഉൾപ്പെടെയുള്ള ഭൂമിയിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.

ഇത്തരത്തിൽ സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന വിമാനത്താവളം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണ്. സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല. ആയതിനാൽ സ്വകാര്യ ഏജൻസിക്ക് വിമാനത്താവളം കൈമാറാനാവില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP