Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെവിൻ വധക്കേസിലെ രണ്ടു പൊലീസുകാർക്ക് ജാമ്യം; പുറത്തിറങ്ങുന്നത് കൈക്കൂലി വാങ്ങി കുറ്റകൃത്യം തടയാതിരുന്നവർ;ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു, ജീപ്പ് ഡ്രൈവർ അജയകുമാർ എന്നിവർക്ക് ജാമ്യം നൽകിയത് ഉപാധികളോടെ

കെവിൻ വധക്കേസിലെ രണ്ടു പൊലീസുകാർക്ക് ജാമ്യം; പുറത്തിറങ്ങുന്നത് കൈക്കൂലി വാങ്ങി കുറ്റകൃത്യം തടയാതിരുന്നവർ;ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു, ജീപ്പ് ഡ്രൈവർ അജയകുമാർ എന്നിവർക്ക് ജാമ്യം നൽകിയത് ഉപാധികളോടെ

കോട്ടയം: കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച കോട്ടയത്തെ ദളിത് യുവാവ് കെവിൻ വധക്കേസിൽ അറസ്റ്റിലായ രണ്ടു പൊലീസുകാർക്ക് ജാമ്യം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു, ജീപ്പ് ഡ്രൈവർ അജയകുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.ഇവരെ കസ്റ്റഡിയിൽ കിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി തള്ളി. കേസിലെ പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നിലവിൽ ഇരുവരും സസ്പെൻഷനിലാണ്. തടയാനാകുമായിരുന്ന ഒരു കുറ്റകൃത്യത്തിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഐ ജി വിജയ് സാഖറെ ഇരുവരെയും സസ്പെൻഡ് ചെയ്തത്. കെവിന്റെ കൊലപാതകം പൊലീസിന്റെ വീഴ്ചയെതുടർന്നാണ് സംഭവിച്ചതെന്ന് ആദ്യ ഘട്ടം മുതൽ വിമർശനം നിലനിൽക്കുമ്പോഴാണ് ഇപ്പോൾ കൈക്കൂലി വാങ്ങി തടയാൻ കഴിയുമായിരുന്ന ഒരു കൊലപാതകത്തിന് കാരണക്കാരായ പൊലീസുകാർക്കാണ് ഇപ്പോൾ ജാമ്യം നൽകിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്തത്. മതമൊന്നെങ്കിലും ദളിതനെന്നത് കുറവായി കണ്ട വീട്ടുകാരുടെ ഭീഷണി.സഹോദരൻ തട്ടിക്കൊണ്ടുപോയപ്പോൾ ഒന്നുകണ്ടുപിടിച്ചുതരണേയെന്ന് യാചിച്ചപ്പോൾ ഫോൺ വിളിച്ച് കളിച്ച പൊലീസുകാരെ.കെവിനെ പോലെ തന്നെ നീനുവിനുമുണ്ടായിരുന്നു ഭീഷണി. എന്തും ചെയ്യാൻ നീനുവിന്റെ കൂട്ടർ മടിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് നീനുവിന്റെ സുരക്ഷയെ കരുതി ഹോസ്റ്റലിലാക്കിയത്. എന്നാൽ ഇരുവരെയും ഒന്നിച്ചുജീവിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന മാതാപിതാക്കളും സഹോദരനും ആ ഇരുപത്തിമൂന്നുകാരന്റെ ജീവനെടുക്കാൻ അതൊന്നും തടസ്സമായില്ല.

കേസിൽ നീനിവിന്റെ അമ്മ രഹനയെ ഒഴികെ എല്ലാ പ്രതികളേയും പൊലീസ് പിടികൂടി. ഇവരുടെ ബന്ധുവീടുകൾ ഉൾപ്പടെ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. നീനുവിന്റെ അമ്മ വിദേശത്തേക്ക് കടന്ന് കളയാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. നീനുവിന്റെ അമ്മയാണ് സഹോദരൻ ഷാനു ചോക്കോയെ നിരന്തരം ഫോണിൽ വിളിച്ച് പ്രശ്‌നം ഗുരതരമാണെന്നും മകളെ എത്രയും വേഗം തിരിച്ചെത്തിക്കാൻ നാട്ടിലെത്തണമെന്നും ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മാന്നാനത്തെ ബന്ധു വീട്ടിൽ നിന്നും വീട് അക്രമിച്ച് ഭീകരാന്തരീക്ഷം ശ്രിഷ്ടിച്ചാണ് തട്ടിക്കൊണ്ട് പോകൽ നടന്നത്. ഒരു പകലും രാത്രിയും നീണ്ട മർദ്ദനത്തിനും കൊടിയ പീഡനത്തിനുമൊടുവിൽ തെന്മല ചിറക്കരയാറ്റിൽ നിനന്ും തിങ്കളാഴ്ച രാവിലെയാണ് കെവിന്റെ മൃതദേഹം കിട്ടിയത്. വൻ പ്രതിഷേധങ്ങൾക്കും ജില്ലയിൽ ഹർത്താലിനും വഴിവെച്ച സംഭവത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല.മിശ്രവിവാഹിതരായ നീനുവിന്റെ മാതാപിതാക്കൾക്കും സഹോദരനും കെവിന്റെ ജാതിയും സാമ്പ്ത്തികമായി പിന്നോക്കം നിൽക്കുന്ന അവസ്ഥയും അംഗീകരിക്കാനുള്ള മടിയായിരുന്നു ദുരഭിമാന കൊലയിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP