Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് യുഎപിഎ കേസിൽ അലനും താഹയ്ക്കും ഹൈക്കോടതിയിലും ജാമ്യമില്ല; പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുകൾ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു; തെളിവുകൾ പരിശോധിച്ച കോടതി ജാമ്യം നിഷേധിച്ചത് പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി

കോഴിക്കോട് യുഎപിഎ കേസിൽ അലനും താഹയ്ക്കും ഹൈക്കോടതിയിലും ജാമ്യമില്ല; പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുകൾ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു; തെളിവുകൾ പരിശോധിച്ച കോടതി ജാമ്യം നിഷേധിച്ചത് പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോഴിക്കോട് യു.എ.പി.എ. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

പൊലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പൊലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്. യുഎപിഎ കേസിൽ നേരത്തെ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയും പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു.

അതേസമയം സിപിഎം പ്രവർത്തകരായ രണ്ട് വിദ്യാർത്ഥികൾ മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വച്ച കേസിൽ മൂന്നാം പ്രതിയെ തിരിച്ചറിഞ്ഞതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസ് പരിശോധനയ്ക്കിടെ മൂന്നാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് പ്രതികളുടെ റിമാൻഡ് ഇന്നു തിരുമെന്നും സർക്കാർ ബോധിപ്പിച്ചു. വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം അറസ്റ്റിലായ രണ്ട് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എൻ.അനിൽകുമാറും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP