Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ കുറ്റം സമ്മതിച്ചിട്ടില്ല; പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖ തെറ്റ്; എന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു; സർക്കാർ ഒപ്പമുണ്ടോയെന്ന് അറിയില്ല; പാർട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷ; പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രം; മാവോയിസ്റ്റ് ബന്ധ വിഷയത്തിൽ യുഎപിഎ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതിൽ പ്രതിഷേധമെന്നും അലൻ ഷുഹൈബ് മാധ്യമങ്ങളോട്; താഹയും അലനും 15 വരെ പൊലീസ് കസ്റ്റഡിയിൽ

ഞാൻ കുറ്റം സമ്മതിച്ചിട്ടില്ല; പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖ തെറ്റ്; എന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു; സർക്കാർ ഒപ്പമുണ്ടോയെന്ന് അറിയില്ല; പാർട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷ; പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രം; മാവോയിസ്റ്റ് ബന്ധ വിഷയത്തിൽ യുഎപിഎ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതിൽ പ്രതിഷേധമെന്നും അലൻ ഷുഹൈബ് മാധ്യമങ്ങളോട്; താഹയും അലനും 15 വരെ പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: താൻ കുറ്റം സമ്മതിച്ചു എന്ന് പറഞ്ഞ് പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖ തെറ്റാണെന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബ്. താൻ കുറ്റം സമ്മതിച്ചിട്ടില്ല. പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. സർക്കാർ ഒപ്പമുണ്ടോയെന്ന് അറിയില്ല. എന്നാൽ പാർട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷയെന്നും അലൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്. യു.എ.പി.എ നിലപാടിൽ സർക്കാരിൽ പിന്നോട്ട് പോയതിൽ പ്രതിഷേധമുണ്ടെന്നും അലൻ പറഞ്ഞു.

അലനെ ഈ മാസം 15ാം തിയ്യതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താഹയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. താഹയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. തെളിവില്ലാത്തതുകൊണ്ട് പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്നായിരുന്നു. കോടതിയിലേക്ക് കൊണ്ടുംപോകും വഴിയാണ് അലൻ മാധ്യമങ്ങളോട് പറഞ്ഞത്. താൻ നിരപരാധിയാണെന്ന് താഹയും പറഞ്ഞു. പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഇരുവരും ആവർത്തിച്ചു.

അലൻ ഷുഹൈബിനെയും താഹ ഫസലിനെയുംകൂടുതൽ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ പൊലീസിന്റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈൽ, പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും ഈ വിവരങ്ങൾ കൂടി ഉൾപെടുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സിപിഎം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോവാദി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പന്നിയങ്കര ലോക്കൽ കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ ചൊവ്വാഴ്ച ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.പി. ദാസൻ റിപ്പോർട്ട് ചെയ്തു. ഇരുവരുടെയും സിപിഐ മാവോയിസ്റ്റ് ബന്ധത്തെകുറിച്ച് അന്വേഷിക്കാൻ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി മുന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP