Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡൽഹിയിൽ യൂബർ ടാക്‌സിയിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഡ്രൈവർക്ക് ജീവപര്യന്തം തടവ്; വിധികേട്ട് പ്രതിയുടെ ഭാര്യ ബോധംകെട്ടു

ഡൽഹിയിൽ യൂബർ ടാക്‌സിയിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഡ്രൈവർക്ക് ജീവപര്യന്തം തടവ്; വിധികേട്ട് പ്രതിയുടെ ഭാര്യ ബോധംകെട്ടു

ന്യൂഡൽഹി: യൂബർ ടാക്‌സിയിൽ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവർക്കു ജീവപര്യന്തം. ഡ്രൈവർ ശിവകുമാറിനാണു ഡൽഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 21,000 രൂപ പിഴയും അടയ്ക്കണം.

2014 ഡിസംബർ അഞ്ചിനാണ് ഡൽഹിയിൽ യൂബർ ടാക്‌സി ഡ്രൈവർ യാത്രക്കാരിയെ പീഡിപ്പിച്ചത്. ഗുഡ്ഗാവിലെ ഫിനാൻസ് എക്‌സിക്യൂട്ടീവായ യുവതിയാണു ബലാത്സംഗം ചെയ്യപ്പെട്ടത്.

ഇന്ദർലോകിലെ വീട്ടിലേക്ക് പോകുന്നതിനാണ് രാത്രി യുവതി ടാക്‌സി വിളിച്ചത്. യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ശിവകുമാർ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം പ്രതിയെ മഥരുയിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

വിധി കേൾക്കാൻ ശിവകുമാറിന്റെ ഭാര്യയും രണ്ട് മക്കളും കോടതിയിൽ എത്തിയിരുന്നു. വിധി കേട്ടതും ഭാര്യ ബോധം കെട്ട് വീണു. കേസിന്റെ കുടുംബത്തിന്റെ ആശ്രയം ശിവകുമാർ ആയതിനാൽ ശിക്ഷ ലഘൂകരിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി കനിഞ്ഞില്ല. അതേസമയം, കുടുംബത്തെ പുനരധിവസിപ്പിക്കാനും സഹായമായി കുറച്ച് തുക നൽകാനും കോടതി നിർദ്ദേശിച്ചു.

സ്ത്രീയെ പീഡിപ്പിച്ച് ജീവൻ അപകടപ്പെടുത്താൻ ശ്രമിക്കുക, തട്ടിക്കൊണ്ടു പോവുക, ക്രിമിനൽ ഗൂഢാലോചന. ഉപദ്രവിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാാണു ശിക്ഷ വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP