Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ കേന്ദ്രമന്ത്രിക്ക് ഒരുകൊല്ലം തടവുശിക്ഷ; കസ്റ്റഡിയിലായ മുക്താർ അബ്ബാസ് നഖ്‌വിക്ക് ജാമ്യം അനുവദിച്ച് കോടതി

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ കേന്ദ്രമന്ത്രിക്ക് ഒരുകൊല്ലം തടവുശിക്ഷ; കസ്റ്റഡിയിലായ മുക്താർ അബ്ബാസ് നഖ്‌വിക്ക് ജാമ്യം അനുവദിച്ച് കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താർ അബാസ് നഖ്‌വിക്ക് ശിക്ഷ. നഖ്‌വിയെ ഒരു വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. തടവിനു പുറമെ നഖ്‌വി 4,000 രൂപ പിഴയടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഉത്തർപ്രദേശിലെ രാംപൂർ സെഷൻസ് കോടതിയാണ് നഖ്‌വിക്ക് ശിക്ഷ വിധിച്ചത്. തുടർന്ന് നഖ്‌വിയെയും 19 കൂട്ടുപ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ഡിവിഷൻ ബെഞ്ച് ജാമ്യത്തിൽ വിട്ടയച്ചു.

2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പെരുമാറ്റചട്ടം ലംഘിച്ച കേസിലാണ് നഖ്‌വിക്കും കൂട്ടർക്കും ശിക്ഷ ലഭിച്ചത്. വിധി വന്നതിനു പിന്നാലെ കോടതിക്ക് പുറത്ത് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.

പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്ന രാംപൂറിലെ പത്‌വാരിയിൽ ഇരുനൂറോളം പ്രവർത്തകരോടൊപ്പം നഖ്‌വി പ്രകടനം നടത്തിയെന്നാണ് കേസ്. പത്‌വാരി പൊലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയതിനും കേസുണ്ട്. ഐപിസി 341, 343, 143 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 2009ൽ ബിജെപിയുടെ വാഹന പ്രചാരണ ജാഥയെ പരിശോധനയുടെ പേരിൽ തടഞ്ഞിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ നടത്തിയ കുത്തിയിരിപ്പ് സമരത്തെ നഖ്‌വി അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്നാണ് പൊലീസ് കേസെടുത്തത്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് നഖ്‌വി പ്രതികരിച്ചു. കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് നഖ്‌വിയുടെ അഭിഭാഷകൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP