Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാറിലെ ആ സഹോദരിമാർക്ക് നീതി ലഭിക്കുമോ? വിട്ടയച്ച പ്രതികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി: ഹൈക്കോടതി നിർദ്ദേശം ലഭിച്ചതിന് പിന്നാലെ രണ്ട് പ്രതികളെ കരുതൽ തടങ്കലിലാക്കി പോക്‌സോ കോടതി: 13കാരിയുടെയും ഒമ്പതു വയസ്സുകാരിയുടെയും തൂങ്ങി മരണത്തിൽ വിചാരണ വീണ്ടും തുടരും

വാളയാറിലെ ആ സഹോദരിമാർക്ക് നീതി ലഭിക്കുമോ? വിട്ടയച്ച പ്രതികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി: ഹൈക്കോടതി നിർദ്ദേശം ലഭിച്ചതിന് പിന്നാലെ രണ്ട് പ്രതികളെ കരുതൽ തടങ്കലിലാക്കി പോക്‌സോ കോടതി: 13കാരിയുടെയും ഒമ്പതു വയസ്സുകാരിയുടെയും തൂങ്ങി മരണത്തിൽ വിചാരണ വീണ്ടും തുടരും

സ്വന്തം ലേഖകൻ

കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ തൂങ്ങി മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായ ഇടപെടൽ. വിട്ടയച്ച പ്രതികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചു. ഇനി വാളയാറിലെ ആ സഹോദരിമാർക്ക് നീതി ലഭിക്കുമോ എന്ന് കാത്തിരുന്നു കാണാം. വിട്ടയച്ച പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണക്കോടതിയായ പാലക്കാട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടയയ്ക്കാം. ഉചിതമായ ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നു ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം. ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി നിർദ്ദേശം വന്നതിന് പിന്നാലെ രണ്ട് പ്രതികളെ പോക്‌സോ കോടതി കരുതൽ തടങ്കലിലാക്കി. പ്രതികളായ വലിയ മധുവിനെയും കുട്ടി മധുവിനെയുമാണു കരുതൽ തടങ്കലിലാക്കിയത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. പീഡനത്തിനിരയായ 13 വയസ്സുകാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒൻപതുകാരിയെ 2017 മാർച്ച് നാലിനും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണു കേസ്. ഇതുമായി ബന്ധപ്പെട്ട ആറ് കേസുകളിൽ പ്രദീപ് കുമാർ, മധു (വലിയ മധു), മധു (കുട്ടിമധു), ഷിബു എന്നിവരാണു പ്രതികൾ.

പാലക്കാട് പോക്‌സോ കോടതി പ്രതികളെ വിട്ടയച്ചതിനെതിരെ സർക്കാരും കുട്ടികളുടെ അമ്മയും നൽകിയ അപ്പീലുകൾ ഹൈക്കോടതിയിലുണ്ട്. പ്രതികൾ മുങ്ങാനിടയുണ്ടെന്നും നടപടികൾക്കൊടുവിൽ അവർ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ ശിക്ഷിക്കാനാവാതെ വരുമെന്നും കാണിച്ചുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷയിലാണു കോടതി നടപടി. തുടരന്വേഷണവും പുനർവിചാരണയുമാണു സർക്കാർ ആവശ്യപ്പെടുന്നത്. മധ്യവേനലവധിക്കു ശേഷം കേസ് പരിഗണിക്കും. ഇടുക്കിയിലും ചേർത്തലയിലുമുള്ള മറ്റു രണ്ടു പ്രതികളെക്കുറിച്ചു കൃത്യമായ വിവരം പൊലീസിനു ലഭ്യമായിട്ടില്ല. ഒരാൾ ഇതര സംസ്ഥാനത്തേക്കു ജോലിക്കു പോയെന്നു പൊലീസ് സംശയിക്കുന്നു.

നീതി ലഭിക്കുമെന്ന് പ്രതീക്ഷ
കേസിൽ ഉൾപ്പെട്ട, പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. നീതി ലഭിക്കുമെന്നു പ്രതീക്ഷയുണ്ട്. സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. നിയമത്തിന്റെ എല്ലാം സാധ്യതകളും ഉപയോഗിക്കുമെന്നു നൽകിയ ഉറപ്പു ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP