Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീനാ കണ്ണന് ഖജനാവ് കൊള്ളയടിക്കാൻ അവസരം ഒരുക്കിയ രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണം; ഭാര്യ നിശാന്തിനിയെ അന്വേഷണം ഏൽപ്പിക്കരുതെന്നും മൂവാറ്റുപുഴ കോടതി; കൊച്ചി മെട്രോയുടെ ശിമാട്ടിയുടെ സ്ഥലമെടുപ്പിൽ എറണാകുളം കലക്ടർ കുടുങ്ങി

ബീനാ കണ്ണന് ഖജനാവ് കൊള്ളയടിക്കാൻ അവസരം ഒരുക്കിയ രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണം; ഭാര്യ നിശാന്തിനിയെ അന്വേഷണം ഏൽപ്പിക്കരുതെന്നും മൂവാറ്റുപുഴ കോടതി; കൊച്ചി മെട്രോയുടെ ശിമാട്ടിയുടെ സ്ഥലമെടുപ്പിൽ എറണാകുളം കലക്ടർ കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മെട്രോ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ ദ്രുതപരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. കൊച്ചി എം ജി റോഡിലുള്ള പ്രമുഖ ടെക്‌സ്റ്റെയിൽ സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഇടപാടിലെ കള്ളക്കളികളിലാണ് അന്വേഷണം. കളക്ടർ രാജമാണിക്യത്തിനെതിരായ ആരോപണം അന്വേഷിക്കാനാണ് വിജിലൻസ് ഡയറക്ടർക്ക് കോടതി നൽകിയ നിർദ്ദേശം. രാജമാണിക്യത്തിന്റെ ഭാര്യ നിശാന്തിനി ഐപിഎസാണ് വിജിലൻസിൽ എറണാകുളം എസ്‌പി. ഈ സാഹചര്യത്തിൽ മറ്റൊരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ബീന കണ്ണന്റെ സ്ഥാപനത്തിന് കൂടുതൽ പണം ലഭിക്കുന്ന വിധത്തിൽ കരാർ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് കോടതിയിൽ എത്തിയതും ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതും. മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ശീമാട്ടിക്ക് വേണ്ടി വഴിവിട്ട് സഹായം ചെയ്തുവെന്ന ആരോപണത്തിൽ ജില്ലാ കലക്ടർ എം ജി രാജമാണിക്യത്തിന് എതിരെ ദ്രൂത പരിശോധനാ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച ഹർജി പരിഗണിച്ചാണ് കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. അടുത്ത മാസം 24ന് മുമ്പ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം. ശീമാട്ടിയിൽ നിന്നും ഏറ്റെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകൾ പ്രത്യേകമായി ഉൾപ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. ക്രമക്കേടുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്.

മെട്രോ സ്ഥലമേറ്റെടുപ്പിന്റെ പേരിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ജില്ലാ കളക്ടർ എം ജി രാജമാണിക്യവും തമ്മിൽ വീണ്ടും തുറന്ന പോരിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ശീമാട്ടിക്ക് അധികം പണം നൽകി സ്ഥലം ഏറ്റെടുക്കാമെന്ന വിധത്തിൽ കരാർ ഉണ്ടാക്കിയതാണ് വിവാദത്തിന് ആധാരം. മറ്റുള്ളവർക്കൊന്നും ഇല്ലാത്ത വിധത്തിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം കരാർ തയ്യാറാക്കിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കെഎംആർഎൽ നിലപാടെടുത്തത്. ഇക്കാര്യം കാണിച്ച് കലക്ടർക്ക് കത്തു നൽകുകയും ചെയ്തു. എന്നാൽ, ശീമാട്ടിയുമായുള്ള കരാറിലൈ ഓരോ വ്യവസ്ഥയും തയ്യാറാക്കിയത് കെഎംആർല്ലുമായി കൂടിയോലോചിച്ചെന്ന് കളക്ടർ മറുപടി നൽകുകയും ഉണ്ടായി. 

കരാർ സംബന്ധിച്ച കാര്യങ്ങൾ അടുത്ത ഡയറകർ ബോർഡ് യോഗത്തിൽ വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ടർ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന് കത്തെഴുതുകയുമുണ്ടായി. എന്നാൽ കത്ത് ലഭിച്ചിട്ടില്ലെന്നാണ് കെഎംആർഎല്ലിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുന്നതും. ഇതോടെ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടി വരും. നേരത്തെ കൊച്ചി മെട്രോയ്ക്ക് ശീമാട്ടി വെറുതെ ഭൂമി കൊടുക്കുന്നു എന്ന വിധത്തിലായിരുന്നു പ്രചരണം. ഇത് രേഖകൾ സഹിതം പൊളിച്ചത് മറുനാടൻ മലയാളിയായിരുന്നു.

രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും മറുനാടൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്.

ഈ ആരോപണത്തിൽ വ്യക്തത വരുത്തതെയാണ് കളക്ടറുടെ കത്ത്. മറ്റ് ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. ശീമാട്ടിയിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് അനുബന്ധ പ്രവർത്തനങ്ങൾ പാടില്ലെന്ന് വ്യവസ്ഥയിലില്ല. കെഎംആർല്ലിന് ഈ സ്ഥലത്ത് പ്രവേശിക്കുന്നതിനോ പ്രവൃത്തികൾ നടത്തുന്നതിനോ തടസ്സമില്ല. സെന്റിന് 52 ലക്ഷം രൂപ നിരക്കിൽ 32 സെന്റിന് 16 കോടി 64 ലക്ഷം രൂപയായിരുന്നു ശീമാട്ടിയുമായു നിശ്ചയിച്ചത്. എന്നാൽ 80 ലക്ഷം എന്ന ശീമാട്ടിയുടെ ആവശ്യം തത്വത്തിൽ അംഗീകരിച്ച് കരാർ ഒപ്പിട്ടെന്ന ആക്ഷേപം ശരിയല്ല. ശീമാട്ടിക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ടെന്നു മാത്രമാണ് കരാറിലുള്ളതെന്ന് രാജമാണിക്യം വിശദീകരിക്കുന്നു. എന്നാൽ ഈ വസ്തു തർക്കം കോടതിയിൽ എത്തിയാൽ അത് ശീമാട്ടിക്ക് ഗുണകരമാകും. കളക്ടറുടെ റിപ്പോർട്ടിൽ അധിക തുക കിട്ടുകയും ചെയ്യും. എന്തിന് ഇങ്ങനെ കുറിച്ചുവെന്ന് രാജമാണിക്യം പറയുന്നുമില്ല.

കളക്ടറുടെ വിശദീകരണം ഇങ്ങനെ8 മാസം മുമ്പ് എറണാകുളം എംജി റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് കരാറുണ്ടാക്കിയത് കെഎംആർല്ലുമായി കൂടിയാലോചിച്ചാണ്. കരാറിന്റെ ഓരോ വ്യവസ്ഥയും തയ്യാറാക്കുമ്പോഴും കെഎംആർഎല്ലിന്റെ സമ്മതം തേടിയിരുന്നു.കരാറിന് അന്തിമരൂപം നൽകിയത് നിയമോപദേശം കണക്കിലെടുത്താണ്.
മാസങ്ങൾക്കു ശേഷം എന്തിന് വേണ്ടിയാണ് ഈ വിവാദമെന്നും കളക്ടർ കത്തിൽ ചോദിക്കുന്നു. കരാറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഈ മാസം 4ന് കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ എഴുതിയ കത്ത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കളക്ടർ പറയുന്നു.തനിക്ക് എഴുതിയ കത്ത് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഫിനാൻസ് ഡയറക്ടർക്കെതിരെ നടപടി സ്വീകരിക്കണം.കരാറിലെ വ്യവസ്ഥകൾ വിവാദമായ സാഹചര്യത്തിൽ കെഎംആർഎല്ലിന്റെ അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ ഇത് വിശദമായി ചർച്ച ചെയ്യണമെന്നും കളക്ടർ ആവശ്യപ്പെടുന്നു.

വിശദീകരണ കത്തിൽ നിന്നും കെഎംആർഎല്ലും ഒത്തുകളികൾക്ക് കൂട്ടുനിന്നോ എന്ന സംശയമാണ് ഉയരുന്നത്. മെട്രോ നിർമ്മാണത്തിന് ശീമാട്ടിയിൽ നിന്ന് സ്ഥലം ഏറ്റെടുത്ത ജില്ലാ കലക്ടർ എം ജി രാജമാണിക്യം ഭൂമിയേറ്റെടുക്കൽ കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നും കരാർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കെ എം ആർ എൽ സംസ്ഥാന സർക്കാരിന് കത്ത് നൽകിയ സാഹര്യത്തിലാണ് കളക്ടറുടെ വിശദീകരണം. മെട്രോ പാതയിലെ പരസ്യങ്ങൾ വഴി അധികവിഭവ സമാഹരണത്തിന് കെ എം ആർ എൽ ഒരുങ്ങുമ്പോൾ ശീമാട്ടിയിൽ നിന് ഏറ്റെടുത്ത ഭൂമിയിൽ കെ എം ആർ എല്ലിന് പൂർണ്ണ അവകാശമില്ലെന്നും ഇവിടെമാത്രം പാർക്കിങ് പോലും പറ്റില്ലെന്ന് ജില്ലാ കലക്ടർ എഴുതി ഒപ്പിട്ടുകൊടുത്തതെന്നാണ് ആക്ഷേപം. ഇത് കളക്ടർ നിഷേധിക്കുമ്പോൾ ശീമാട്ടിയുടെ മുതലാളി ബീനാ കണ്ണൻ കരാറും അട്ടിമറിച്ചോ എന്ന സംശയമാണ് ബലപ്പെടുന്നത്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയ പാവപ്പെട്ടവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്.ഇതിനുള്ള സാഹചര്യമാണ് രാജമാണിക്യത്തിന്റെ കുറിപ്പുണ്ടാക്കിയത്. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്.

ശീമാട്ടിയുടെ എം.ജി റോഡിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ജില്ലാ ഭരണകൂടം ഉണ്ടാക്കിയ പ്രത്യേക വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നും ഇതെല്ലം മാറ്റി പുതിയകരാർ ഉണ്ടാക്കണമെന്നുമാണ് കെഎംആർഎല്ലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ജില്ല ഭരണകൂടത്തിനും റവന്യൂ സെക്രട്ടറിക്കും കത്തയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP