Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികൾ തട്ടിച്ച ശേഷം നാടുവിട്ട വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞേക്കും; മദ്യരാജാവിനെ നാട്ടിലെത്തിക്കാനുള്ള സിബിഐ നീക്കങ്ങൾക്ക് നേരിയ പുരോഗതി: മല്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച തെളിവുകൾ ബ്രിട്ടീഷ് കോടതി സ്വീകരിച്ചു

കോടികൾ തട്ടിച്ച ശേഷം നാടുവിട്ട വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞേക്കും; മദ്യരാജാവിനെ നാട്ടിലെത്തിക്കാനുള്ള സിബിഐ നീക്കങ്ങൾക്ക് നേരിയ പുരോഗതി: മല്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച തെളിവുകൾ ബ്രിട്ടീഷ് കോടതി സ്വീകരിച്ചു

ഇംഗ്ലണ്ട്: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വിജയ് മല്യയെ രാജ്യത്ത് തിരികെ എത്തിക്കുന്നതിന് ഇന്ത്യ നടത്തുന്ന നീക്കങ്ങൾക്ക് പുരോഗതി. മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സിബിഐ സമർപ്പിച്ച തെളിവുകൾ യു.കെ കോടതി സ്വീകരിച്ചു. സിബിഐയുടെ നീക്കങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ബ്രിട്ടീഷ് കോടതിയുടെ നടപടി. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 9000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സിബിഐ ശ്രമിക്കുന്നത്.

ജൂലൈ 11ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ 6,50,000 പൗണ്ടിന് മല്യയ്ക്ക് അനുവദിച്ച ജാമ്യം തുടരും. തെളിവുകൾ സ്വീകാര്യമാണെന്ന് വ്യക്തമാക്കിയ കോടതി നടപടി സിബിഐയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ്. മല്യയെ കൈമാറണമെന്ന ആവശ്യം നിരസിച്ചതിന് പിന്നാലെ ഇന്ത്യൻ അധികൃതർ നൽകിയ അപ്പീലാണ് വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി പരിഗണിക്കുന്നത്.

വിധി പ്രസ്താവം സംബന്ധിച്ച് അടുത്ത വിചാരണയിൽ കോടതി തീരുമാനം പ്രഖ്യാപിച്ചേക്കും. വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നുമെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ 2016 മാർച്ചിലാണ് മല്യ രാജ്യം വിട്ടത്. അന്ന് മുതൽ ലണ്ടനിൽ കഴിയുന്ന മല്യയെ രാജ്യത്ത് തിരിച്ചെത്തിച്ച് നിയമനടപടികൾ സ്വീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് മല്യയുടെ അഭിഭാഷകർ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, ഇന്ത്യയ്ക്ക് കൈമാറിയാൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാവും മല്യയെ പാർപ്പിക്കുകയെന്നും വൈദ്യസഹായം അടക്കമുള്ളവ ലഭ്യമാക്കുമെന്നും ഇന്ത്യൻ അധികൃതർ കോടതിയെ അറിയിച്ചിരുന്നു.

2016 മാർച്ചിലാണ് മല്യ ഇന്ത്യവിട്ടത്. വ്യവസായിയെന്ന നിലയിൽ മല്യയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യാതൊരു തടസവുമില്ലെന്നും ഇന്ത്യൻ അധികൃതർ കോടതിയെ അറിയിച്ചിട്ടുണ്ട്. വിജയ് മല്യയും വജ്ര വ്യവസായികളായ നീരവ് മോദിയും മെഹുൽ ചോക്സിയും രാജ്യം വിട്ടത് കേന്ദ്രസർക്കാരിന് വൻ തിരിച്ചടിയായിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന് രാജ്യം വിട്ട വമ്പൻ സ്രാവുകളെ തിരിച്ചെത്തിക്കാനുള്ള തീവ്രമായ നീക്കത്തിലാണ് കേന്ദ്രം. ഇതിനിടെ രാജ്യം വിടുന്ന വമ്പന്മാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഓർഡിനൻസും കേന്ദ്ര സർക്കാർ പാസാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP