Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: വിനായകൻ തെറ്റ് സമ്മതിച്ചു; പരാതിയിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു; നടനെതിരെ ചുമത്തിയത് പരമാവധി ഒരുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മൂന്നുകുറ്റങ്ങൾ; ഒത്തുതീർപ്പിനായി വിനായകൻ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: വിനായകൻ തെറ്റ് സമ്മതിച്ചു; പരാതിയിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു; നടനെതിരെ ചുമത്തിയത് പരമാവധി ഒരുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മൂന്നുകുറ്റങ്ങൾ; ഒത്തുതീർപ്പിനായി വിനായകൻ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. വിനായകനെതിരെ ഒരു വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയിലാണ് കേസ്. കൽപ്പറ്റ സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും. കഴിഞ്ഞ ഏപ്രിൽമാസം വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ ഫോണിൽ വിളിച്ചപ്പോൾ സ്ത്രീത്വത്തെ അപമാനിക്കുംവിധം വിനായകൻ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതി. പരാതിയിൽ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീലച്ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.

തുടർന്ന് ജൂൺ 20ന് കൽപറ്റ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ജാമ്യത്തിൽ വിട്ടു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, വിചാരണ തുടങ്ങും മുമ്പേതന്നെ അഭിഭാഷകൻ മുഖേന കേസ് ഒത്തുതീർപ്പാക്കാൻ നടൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP