Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരീഷ് റാവത്ത് വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീംകോടതി; കോൺഗ്രസ് സർക്കാരിന് ഇനി ഭരണം തുടരാം; വിധിക്കു പിന്നാലെ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം പിൻവലിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി

ഹരീഷ് റാവത്ത് വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീംകോടതി; കോൺഗ്രസ് സർക്കാരിന് ഇനി ഭരണം തുടരാം; വിധിക്കു പിന്നാലെ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം പിൻവലിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നേരത്തെ രാഷ്ട്രപതിഭരണം പിൻവലിക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹരീഷ് റാവത്തിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചു. 33 വോട്ട് നേടി കോൺഗ്രസ് ജയിച്ചുവെന്ന് അറ്റോർണി ജനറൽ അറിയിച്ചു. കോടതിയുടെ നിർദേശപ്രകാരം ഇന്നലെയാണ് ഉത്താഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിന്റെ ഫലം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.

വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ് വിജയം നേടിയത് ബിജെപിക്ക് കനത്ത പ്രഹരമാണ്. ഇന്നലെ രാവിലെ 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. വീഡിയോ ചിത്രീകരണം സഹിതം രഹസ്യമായാണ് വോട്ടെടുപ്പ് നടന്നത്. പിന്നീട് വിശ്വാസ വോട്ടെടുപ്പിന്റെ വിവരങ്ങൾ സീൽ ചെയ്ത കവറിൽ സുപ്രീം കോടതിയിൽ അയച്ചു. മാർച്ച് 18ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്കൊപ്പം ചേർന്ന് നിയമസഭയിൽ ഹരീഷ് റാവത്ത് സർക്കാരിനെതിരെ പടനയിച്ചതോടെയാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. മാർച്ച് 27ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി. അംഗബലം സംബന്ധിച്ച തർക്കങ്ങൾക്ക് വിശ്വാസവോട്ടെടുപ്പാണ് അന്തിമതീർപ്പെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കോടതിയുടെ മേൽനോട്ടത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ മെയ് ആറിന് ഉത്തരവിടുകയായിരുന്നു.

സഭയിൽ നിന്നും തങ്ങളെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത് വിമത എംഎൽഎമാർ നൽകിയ ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് വിധിക്കെതിരെ തിരക്കിട്ട് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകുകായിരുന്നു. അയോഗ്യതയ്ക്കെതിരായ ഹർജി തള്ളിയ ഉത്തരാഖണ്ഡ് ഹൈക്കോടതി എംഎൽഎമാരോട് സ്പീക്കർ ഗോവിന്ദ് സിങ് കുഞ്ജ്വാലിനെ കണ്ട് അയോഗ്യത പിൻവലിക്കാൻ അഭ്യർത്ഥിക്കുകയാണ് വേണ്ടതെന്ന് നിർദേശിച്ചിരുന്നു.

എഴുപതംഗ സഭയിലെ ഒമ്പത് വിമതർക്ക് അയോഗ്യത കൽപിച്ചതോടെ നിയമസഭയിലെ മൊത്തം അംഗബലം 61 ആയി. നോമിനേറ്റഡ് അംഗം അടക്കം 62 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഭൂരിപക്ഷത്തിന് കോൺഗ്രസിന് 32 വോട്ടാണ് വേണ്ടിയിരുന്നത്. 27 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് തങ്ങളുടെ 26 വോട്ടിന് പുറമെ ആറു പി.ഡി.എഫ്. (പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട്) എംഎൽഎമാരുടെയും ഒരു ബിജെപി എംഎ!ൽഎയുടെയും വോട്ട് ലഭിച്ചു.

പി.ഡി.എഫിൽ രണ്ടുപേർ ബി.എസ്‌പിക്കാരും മൂന്നുസ്വതന്ത്രരും ഒരാൾ ഉത്തരാഖണ്ഡ് ക്രാന്തിദൾ അംഗവുമാണ്. ബിജെപി എംഎൽഎ ഭീംലാൽ ആര്യയാണ് ഹരീഷ് റാവത്തിനെ പിന്തുണച്ചത്. 28 അംഗങ്ങളുള്ള ബിജെപിക്ക് തങ്ങളുടെ 27 വോട്ടിന് പുറമെ കോൺഗ്രസ് എംഎൽഎ രേഖ ആര്യയുടെ വോട്ടും ലഭിച്ചു.

ഒമ്പതു വിമത കോൺഗ്രസ് എംഎൽഎമാർ മാർച്ച് 18 ന് ബിജെപിയുമായി ചേർന്നതോടെയാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. മാർച്ച് 28ന് വിശ്വാസ വോട്ടെടുപ്പു നടത്താൻ ഗവർണർ നൽകിയ നിർദ്ദേശം അട്ടിമറിച്ച് തലേദിവസം കേന്ദ്രസർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP