Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശികലയെ ശിക്ഷിച്ച കോടതിവിധിയിൽ യാതൊരു തെറ്റുമില്ല; അനധികൃത സ്വത്തു സമ്പാദന കേസിൽ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ ചിന്നമ്മക്ക് വീണ്ടും തിരിച്ചടി

ശശികലയെ ശിക്ഷിച്ച കോടതിവിധിയിൽ യാതൊരു തെറ്റുമില്ല; അനധികൃത സ്വത്തു സമ്പാദന കേസിൽ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ ചിന്നമ്മക്ക് വീണ്ടും തിരിച്ചടി

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ ശശികലക്ക് വീണ്ടും തിരിച്ചടി. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിച്ച കോടതി വിധിക്കെതിരെ ശശികല നൽകിയ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വി.കെ ശശികലയ്ക്ക് ഫെബ്രുവരിയിൽ നാലു വാർഷം ശിഷിച്ച ഉത്തരവാണ് പുനപരിശോധനയ്ക്കായി ശശികല നൽകിയത്.

വിചാരണ കോടതി വിധിയാണ് ഫെബ്രുവരിയിൽ സുപ്രീംകോടതി ശരിവെച്ചത്. ഇതിനെ ചോദ്യം ചെയ്ത് മേയിലാണ് പുനപരിശോധന ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ചാണ് റിവ്യൂ ഹർജി തള്ളിയത്. ഉത്തരവിൽ ഒരു തെറ്റും കാണുന്നില്ലെന്ന് ഹർജി തള്ളി കോടതി വ്യക്തമാക്കി. ജയലളിതും ശശികലയും കുറ്റക്കാരല്ലെന്ന കർണാടക ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ജയലളിത ഉൾപ്പെടെയുള്ള നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി നാലുൃ വർഷത്തേക്കാണ് വിചാര കോടതി ശിക്ഷ വിധിച്ചത്. ഈ വിധി സദുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ശരിവെച്ചിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് സുപ്രീംകോടതി അവരെ ഒഴിവാക്കിയാണ് വിധി പ്രഖ്യാപിച്ചത്.

പരപ്പന അഗ്രഹാര ജയിലിന് പുറത്തിറങ്ങാമെന്നും അണ്ണാഡിഎംകെ വെട്ടിപ്പിടിക്കാമെന്നുമുള്ള ചിന്നമ്മയുടെ മോഹങ്ങളാണ് സുപ്രീംകോടതിയുടെ തീരുമാനത്തോടെ തകർന്നത്. ഫെബ്രുവരിയിൽ നാല് വർഷം ശിക്ഷിച്ച ഉത്തരവാണ് പുനപരിശോധനയ്ക്കായി ശശികല സമർപ്പിച്ചത്. വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവെക്കുകായിരുന്നു ഫെബ്രുവരിയിൽ. ഇതിനെ ചോദ്യം ചെയ്ത് മേയിലാണ് പുനപരിശോധന ഹർജി സമർപ്പിച്ചത്.

ജസ്റ്റിസ് എസ്എ ബാബ്ഡേയും ജസ്റ്റിസ് അമിതവ് റോയിയും അടങ്ങുന്ന ബെഞ്ചാണ് റിവ്യൂ ഹർജി തള്ളിയത്. ഉത്തരവിൽ ഒരു തെറ്റും കാണുന്നില്ലെന്നും ഹർജി തള്ളി ജസ്റ്റിസുമാർ പറഞ്ഞു. ശശികലയും ബന്ധുക്കളായ ഇളവരശിയും സുധാകരനുമാണ് ഫെബ്രുവരി 14ലെ സുപ്രീം കോടതി ഉത്തരവോടെ കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നത്.

ജയലളിതയുടെ മരണത്തെ തുടർന്ന് സുപ്രീംകോടതി അവരെ ഒഴിവാക്കിയാണ് വിധി പ്രഖ്യാപിച്ചത്. ശശികല അടക്കമുള്ളവരെ നാലുവർഷത്തേക്ക് ശിക്ഷിച്ച വിധി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു. കൂടാതെ പത്തുകോടി രൂപ പിഴയും വിധിച്ചു. നേരത്തെ ജയലളിതയ്ക്കൊപ്പം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ ഇത് കുറച്ച് മൂന്നുവർഷവും പത്തുമാസവും ശശികല തടവിൽ കഴിഞ്ഞാൽ മതിയെന്നായിരുന്നു ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP