1 usd = 72.72 inr 1 gbp = 95.58 inr 1 eur = 85.47 inr 1 aed = 19.80 inr 1 sar = 19.39 inr 1 kwd = 240.30 inr

Sep / 2018
24
Monday

നഗരത്തിലെ പൊടി ശല്യം രൂക്ഷമായിട്ടും നടപടിയില്ല; പൊലീസിനേയും ഫയർ ഫോഴ്സിനേയും നാട്ടുകാരേയും മുൾമുനയിലാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒടുവിൽ സാഹസികമായി ഫയർ ഫോഴ്സ് താഴെ ഇറക്കി

September 24, 2018

തലശ്ശേരി: നഗരത്തിലെ നാല് നില കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പൊടി ശല്യം രൂക്ഷമായിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് യുവാവിന്റെ ആത്മഹത്യാ ഭീഷണി. സാമൂഹ്യ പ്രവർത്തകനും ഇറച്ചി വ്യാപാരി സംഘടനാ സംസ്ഥാന വൈസ് പ്രസിഡ...

എംസി റോഡിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കത്തി നശിച്ചു; ബൈക്ക് യാത്രികൻ മരിച്ചു; ബൈക്കും യാത്രക്കാരനുമായി ബസ് നിരങ്ങിയത് അരക്കിലോമീറ്ററോളം ദൂരം; ബസ് യാത്രികർക്ക് പരിക്കില്ലെന്ന് വിവരം

September 24, 2018

മൂവാറ്റുപുഴ: എംസി റോഡിൽ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരിൽ നിന്നും കോട്ടയത്...

പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും ജീവനും സ്വത്തിനും ഭീഷണി; ഫ്രാങ്കോയുടെ അനുയായ തന്നെ നേരിട്ടു ഭീഷണിപ്പെടുത്തി; നിരാഹാരം ഇരുന്നപ്പോൾ ചിത്രമെടുത്തു; കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കന്യാസ്ത്രീയുടെ സഹോദരി

September 24, 2018

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി പരാതി നൽകി. കാലടി പൊലീസ് സ്‌റ്...

വീട്ടമ്മയെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ 19കാരൻ പിടിയിൽ; 52 കാരിയായ വീട്ടമ്മയെ കൊന്നത് മോഷണ ശ്രമത്തിനിടെ; കൃത്യം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ വീടിന് ചുറ്റും മുകളുപൊടി വിതറി; കഞ്ചാവ് കേസിലും പ്രതിയായ കൗമാരക്കാരനെ പൊലീസ് വീട്ടിൽ കയറി പൊക്കി

September 24, 2018

ആലപ്പുഴ: വീട്ടമ്മയെ വീടിന്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. കറ്റാനം കണ്ണനാകുഴിയിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സംഭവത്തിൽ വീട്ടമ്മയുടെ മകന്റെ സുഹൃത്തും സമീപവാസിയുമായ ...

മകളുടെ വിവാഹത്തിന് സ്വരുകൂട്ടിയ പണം പ്രളയ ദുരിതാശ്വാസത്തിന് സംഭാവന ചെയ്ത് പ്രവാസി; ആർഭാടം ഒഴിവാക്കി ദുരിതാശ്വാസത്തിന് നൽകിയത് 25ലക്ഷം രൂപ; പ്രവാസിയുടെ നല്ല മനസിന് അഭിനന്ദന പ്രവാഹം  

September 24, 2018

ലോകത്തിന്റെ വിവിധ കോണുകളിലുള്ള സുമനസുകളെ തിരിച്ചറിയാൻ മലയാളിക്ക് ലഭിച്ച ഒരവസരം കൂടിയായിരുന്നു, ഇക്കഴിഞ്ഞുപോയ പ്രളയം. അവിടെ ജാതിയും മതവും രാഷ്ട്രീയവും ഒന്നും ആർക്കും അതിർ വരമ്പുകളായിരുന്നില്ല. അവർക്ക് വേണ്ടത് സഹായങ്ങളായിരുന്നു. അത്തരത്തിൽ മലയാളിയുടെ അ...

'ചികിത്സ' കഴിഞ്ഞ് ആംബുലൻസുകൾ ഉടൻ പുറത്തിറങ്ങും ! ഒരു മാസത്തിനകം എല്ലാ '108 ആംബുലൻസുകളും' നിരത്തിലിറക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം; പ്രളയക്കെടുതിയുടെ സമയത്ത് വെള്ളത്തിലൂടെ ഓടി മിക്കവയ്ക്കും എഞ്ചിൻ തകരാർ; സുരക്ഷാ പരിശോധന ഉറപ്പാക്കി ആംബുലൻസ് നിരത്തിലിറക്കണമെന്നും കർശന നിർദ്ദേശം

September 24, 2018

തിരുവനന്തപുരം: സംസ്ഥാനത്തുള്ള എല്ലാ 108 ആംബുലൻസുകളും തകരാറുകൾ പരിഹരിച്ച് പുറത്തിറക്കാൻ കർശന നിർദ്ദേശം. ഒരു മാസത്തിനുള്ളിൽ ആംബുലൻസുകൾ പുറത്തിറക്കണമെന്നാണ് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർദ്ദേശം നൽകിയത്. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാ...

കാട്ടുപന്നിക്ക് വെച്ച കെണിയിൽ വീണത് പുലി; വലയിലായത് മൂന്ന് മാസം പ്രായമുള്ള ആൺപുലി

September 24, 2018

വടക്കഞ്ചേരി: മംഗലം ഡാമിനടുത്ത് ഓടംന്തോട് നന്നങ്ങാടിയിൽ കാട്ടുപന്നിയെ പിടിക്കാൻ മുള്ളുവേലിയിൽ സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. പുലർച്ചെ റബർ ടാപ്പിംഗിന് വന്ന പ്രദേശവാസിയാണ് പുലി കുടുങ്ങി കിടക്കുന്നത് കണ്ട് വനപാലകരെയും നാട്ടുകാരെയും വിവരം അറിയിച്ചത്. മൂ...

ആനക്കാംപൊയിൽ- കള്ളാടി - മേപ്പാടി തുരങ്കപാത: പദ്ധതി റിപ്പോർട്ട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കും; 650 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വയനാട്ടിലേക്കുള്ള ബദൽ റോഡ് സംവിധാനം

September 24, 2018

കോഴിക്കോട്: വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചുരമില്ലാ പാത നിർമ്മിക്കുന്നതിനായി വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന് പൊതുമേഖലാസ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ തീരുമാനമായി. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ ഇ...

മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കുന്ന കാലമാണിതെന്ന് ഷബ്നം ഹാഷ്മി; സ്ത്രീ സമരമുന്നണി സമാധാന സംവാദ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു

September 24, 2018

കോഴിക്കോട്: മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ശബ്നം ഹാഷ്മി. ഫാസിസം വളരെ അടുത്തെത്തിയിരിക്കുന്നു എന്ന വസ്തുത നാം...

യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ യുവതി കാൽ വഴുതി കുളത്തിലേക്ക് വീണു; രക്ഷകരായത് കണ്ട് നിന്ന യുവാക്കൾ; അപകടകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചപ്പോൾ പേര് പോലും പറയാതെ യുവതി സ്ഥലംവിട്ടു

September 24, 2018

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്കണ്ടത്തിലെ നടീൽ യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ യുവതി ആറാട്ടുകടവിലെ നിലയില്ലാവെള്ളത്തിലേക്ക് വഴുതിവീണു. കാലുകഴുകാൻ ഇറങ്ങിയ അവർ പെട്ടെന്നാണ് ആറാട്ടുകടവിലെ നല്ല ഒഴുക്കുള്ളയിടത്തേക്കാണ് വഴുതിവീണത്. യുവതി വീഴുന്നത് കണ...

കുമ്മനം രാജശേഖരൻ വീണ്ടും കേരളത്തിലേക്ക്; പ്രളയ ദുരിതാശ്വാസ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും; നാല് ദിവസത്തെ സന്ദർശനത്തിന് മിസോറാം ഗവർണർ ബുധനാഴ്ച എത്തും

September 24, 2018

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ബുധനാഴ്ച കേരളത്തിലെത്തും. വൈകിട്ട് നാലിനു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലേക്കു പോകും. ആറിനു പ്രസ് ക്ലബിൽ മുൻ പ്രധാനമന...

'പെട്രോൾ ഡീസൽ വിലയ്ക്ക് രണ്ട് ജി.എസ്.ടിക്ക് മൂന്ന് നോട്ട് നിരോധനത്തിന് മൂന്ന് ഇടിയും ഒരു ചവിട്ടും തൊഴിലില്ലായ്മക്ക് അഞ്ച് ഇടി ആൾക്കൂട്ട കൊലക്ക് എട്ട് ഇടി രണ്ട് ചവിട്ട്'; പഞ്ച് മോദി ചലഞ്ചിനെ സജീവ പ്രതിഷേധമാക്കി എഐഎസ് എഫ്; പ്രതിഷേധം കടുപ്പിച്ച് യുവമോർച്ചയും; മോദിക്കെതിരായ പ്രതിഷേധത്തിൽ കോഴിക്കോട്ടും സംഘർഷം

September 24, 2018

കോഴിക്കോട്: ഇന്ധനവില വർധനയ്‌ക്കെതിരെ എഐഎസ്എഫിന്റെ 'പഞ്ച്‌മോദി' ചലഞ്ച് കേരളത്തിൽ ഉടനീളം സജീവമാക്കുന്നു. ഇതോടെ പഞ്ച് മോദി പരിപാടിയിൽ സംഘർഷവും ഏറുകയാണ്. വലിയ ക്രമസമാധാന പ്രശ്‌നമായി ഇത് മാറുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ പഞ്ച് മോദി ചലഞ്ചിനെ നിരോ...

എഴുവയസുകാരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം! പ്രതി അറസ്റ്റിൽ; വീടു പണിക്കെത്തിയ പ്രതി പീഡനം നടത്തിയത് ടെറസിൽ വച്ച്; പാലോട് സ്വദേശിയെ പൊക്കിയതു കൊല്ലത്ത് നിന്ന്

September 23, 2018

തിരുവനന്തപുരം; എഴ് വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിപയാക്കിയ പാലോട് സ്വദേശിയെ പൊലീസ് പൊക്കി. നന്ദിയോട് പ്രാക്തിയാരുംകൂഴി വിഷ്ണു ഭവനിൽ ശിവപ്രസാദാണ്(40) പിടിയിലായത്. കുട്ടി ക്രിസ്മസ് അവധിക്ക് ബന്ധുവിന്റെ വീട്ടിൽ പോയപ്പോഴായാരുന്നു പീഡനം...

അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

September 23, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളിൽ (സെപ്റ്റംബർ 25,26) കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെയുള്ള മഴക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന...

ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത് രക്ഷിക്കാനെന്ന് ജസ്റ്റിസ് കമാൽ പാഷ; പരിശോധന കൊണ്ട് ഒരു ഉപയോഗവുമില്ലെന്നും ജസ്റ്റിസ്; നുണപരിശോധനക്ക് പാലാ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

September 23, 2018

ബെംഗളൂരു: കന്യാസ്ത്രീയെ പിഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനക്ക് വിധേയമാക്കുന്നതിനെതിരെ ജസ്റ്റിസ് കമാൽ പാഷ. നുണ പരിശോധന എന്ന പ്രഹസനം പ്രതിയെ സഹായിക്കാനുള്ള പൊലീസ് നടപടിയാണെന്ന് മുൻ ഹൈക്കോടതി ജഡ്ജി. നുണപരിശോധന കൊണ്ട് ഒരു ഉപയോ...

MNM Recommends