Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിയിൽ അര കിലോ കഞ്ചാവും ഒരു ലക്ഷം രൂപയുടെ ഹാൻസുമായി 10 പേർ പിടിയിൽ ; ലഹരി എത്തിച്ചത് സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിൽപന നടത്താൻ; കഞ്ചാവും ഹാൻസും സൂക്ഷിച്ചിരുന്നത് ചെറു പാക്കറ്റുകളായി

കൊച്ചിയിൽ അര കിലോ കഞ്ചാവും ഒരു ലക്ഷം രൂപയുടെ ഹാൻസുമായി 10 പേർ പിടിയിൽ ; ലഹരി എത്തിച്ചത് സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിൽപന നടത്താൻ; കഞ്ചാവും ഹാൻസും സൂക്ഷിച്ചിരുന്നത് ചെറു പാക്കറ്റുകളായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരു ലക്ഷം രൂപയോളം വില വരുന്ന ഹാൻസുമായി രണ്ട് പേർ പൊലീസ് പിടിയിൽ. നോർത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്. കലൂർ മണപ്പാട്ടിപറമ്പിൽ റിയാസ് (60) പെരുമ്പാവൂർ അമ്പാടൻ അബ്ദുൾ റഹ്മാന്റെ മകൻ അജാസ് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടികൂടിയ ആൾക്കാരെ കേന്ദ്രകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ഇവരിൽ നിന്നും ഒരു ലക്ഷം രൂപ വില മതിക്കുന്ന ഹാൻസ് പിടിച്ചെടുക്കുകയായിരുന്നു .കഴിഞ്ഞ ദിവസവും കലൂർ സ്വദേശികളായ മൂന്ന് പേരെ ഒരു ലക്ഷം രൂപയുടെ ഹാൻസുമായി പിടികൂടിയിരുന്നു. സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വില്പനക്ക് എത്തിച്ചതായിരുന്നു ഇവ. നോർത്ത് പൊലീസ് നടത്തിയ പ്രത്യേക റെയ്ഡിൽ ആണ് അര കിലോ കഞ്ചാവുമായി 8 പേരെ പിടികൂടിയത്.

ഇവരിൽ നിന്നും വില്പനയ്ക്കായി പായ്ക്ക് ചെയ്ത നിലയിൽ അൻപതോളം പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. നോർത്ത് സിഐ കെ.ജെ പീറ്ററിന്റെ നിർദ്ദേശാനുസരണം എസ്്‌ഐ വിബിൻദാസ്, എസ്‌ഐ അനസ്, എസ്‌സിപിഒ വിനേദ് കൃഷ്ണ, അബ്ബാസ്, സിപിഓ സജു, അലി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP