Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് ബാറുകൾ കൂടി തുറക്കാമെന്ന് ഹൈക്കോടതി; പൂട്ടിക്കിടക്കുന്ന 418 ബാറുകൾക്ക് പുതിയ പ്രതീക്ഷ; സർക്കാരിന് തിരിച്ചടി

പത്ത് ബാറുകൾ കൂടി തുറക്കാമെന്ന് ഹൈക്കോടതി; പൂട്ടിക്കിടക്കുന്ന 418 ബാറുകൾക്ക് പുതിയ പ്രതീക്ഷ; സർക്കാരിന് തിരിച്ചടി

കൊച്ചി: നിലവാരമില്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടിയ ബാറുകളിൽ 10 എണ്ണം കൂടി തുറക്കാൻ ഹൈക്കോടതിയുടെ അനുമതി. അടഞ്ഞുകിടക്കുന്നവയിൽ ത്രീസ്റ്റാർ, ഫോർസ്റ്റാർ നിലവാരമുള്ള ബാറുകൾ തുറക്കുന്നതിനാണ് അനുമതി. 2007 ൽ ബാറുകളുടെ കണക്കെടുത്തപ്പോൾ സ്റ്റാർ പദവി കിട്ടാതിരുന്ന ചില ബാറുകൾക്ക് പിന്നീട് സ്റ്റാർ പദവി കിട്ടുകയുണ്ടായി.

ഇതിൽ പെട്ട 10 ബാറുകൾ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച് രണ്ടാഴ്ചയ്ക്കുള്ള ലൈസൻസ് പുതുക്കി നൽകാനാണ് ജസ്റ്റിസ് രാമകൃഷ്ണപിള്ള ഉത്തരവായത്. നിലവാരം ഉയർത്തി ഫോർ സ്റ്റാർ പദവി നേടിയാൽ ബാറുകൾക്ക് തുറക്കാനാകുമെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഉത്തരവ്. പൂട്ടിക്കിടക്കുന്ന 418 ബാറുകളിൽ പകുതിയിൽ അധികവും ഉന്നത നിലവാരം ഉള്ളവയാണെന്നാണ് ബാറുടമകളുടെ വാദം. നിലവാരമുള്ള ബാറുകൾ തുറക്കാൻ അനുവദിക്കാമെന്ന തരത്തിൽ ബാറുടമകളുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയെന്ന വാർത്തകൾക്കിടെയാണ് കോടതി വിധി പുറത്തുവന്നത്.

നിലവാരമില്ലെന്നു പറഞ്ഞ് അടച്ചു പൂട്ടിയ 418 ബാറുകളിൽ ഉൾപ്പെടുന്ന ബാറുകൾക്കാണ് ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം പ്രസിഡൻസി, കടവന്ത്ര ഓർക്കിഡ്, മേഴ്‌സി ടൂറിസ്റ്റ് ഹോം, മണ്ണൂത്തി ഗോൾഡൻ പാലസ് എന്നിവയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ലൈസൻസ് പുതുക്കി നൽകേണ്ട ബാറുകൾ. ബാക്കി വരുന്ന 318ൽ ആറെണ്ണത്തിനാണ് ലൈസൻസ് പുതുക്കി നൽകേണ്ടത്. കോവളം സാഗര, പാമ്പാക്കുട ഗ്രീൻ പാലസ് എന്നിവയുൾപ്പടെയുള്ള ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നിലവാരമില്ലാത്തതിന്റെ പേരിലാണ് സർക്കാർ ഈ ബാറുകൾ പൂട്ടിയത്. ഇതിനെതിരെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. നിലവാര പരിശോധനയ്ക്ക് ഉത്തരവുമിട്ടു. ഇതിനിടെയാണ് ഫൈവ് സ്റ്റാർ ബാറുകൾ മാത്രമാക്കി സർക്കാർ നയമെത്തിയത്. ഇതോടെ നിലവാര പരിശോധന വേണ്ടെന്ന നിലപാടിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് എത്തി. എന്നാൽ സിംഗിൾ ബഞ്ചിന്റെ ഉത്തരവിന് വിധേയമാണിതെന്നും വിശദീകരിച്ചു.

ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രം അനുമതി നൽകുന്ന സർക്കാരിന്റെ മദ്യ നയത്തിന് ഭാഗികമായി മാത്രമേ സിംഗിൾ ബഞ്ച് അനുമതി നൽകിയുള്ളൂ. ഫോർ സ്റ്റാർ ബാറുകളെ നയത്തിൽ നിന്ന് ഒഴിവാക്കി. എന്നാൽ ബാർ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് 312 ബാറുകൾക്കും ഒരു മാസം കൂടി പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഇതിനൊപ്പമാണ് പത്ത് ബാറുകൾ കൂടി തുറക്കുന്നത്. ആ സാഹചര്യത്തിലാണ് നിലവാരമുള്ള പത്ത് ബാറുകൾക്ക് അനുകൂലമായ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP