Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊവിഡ് രോ​ഗ നിർണയത്തിന് തലസ്ഥാന ജില്ലയിൽ 1000 റാപിഡ് ടെസ്റ്റ് കിറ്റുകൾ കൂടി; നിലവിലുള്ള 1000 കിറ്റുകൾക്ക് പുറമേ കൂടുതൽ കിറ്റുകൾ എത്തുന്നതോടെ വൈറസ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകൾ കൂടുതൽ വേ​ഗത്തിലാകും

കൊവിഡ് രോ​ഗ നിർണയത്തിന് തലസ്ഥാന ജില്ലയിൽ 1000 റാപിഡ് ടെസ്റ്റ് കിറ്റുകൾ കൂടി; നിലവിലുള്ള 1000 കിറ്റുകൾക്ക് പുറമേ കൂടുതൽ കിറ്റുകൾ എത്തുന്നതോടെ വൈറസ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകൾ കൂടുതൽ വേ​ഗത്തിലാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ രോ​ഗ വ്യാപനം കണ്ടെത്താൻ തലസ്ഥാന ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. റാപിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള 1000 കിറ്റുകളാണ് നിലവിൽ ജില്ലയിൽ ഉള്ളത്. ഇതിന് പുറമേ 1000 റാപിഡ് ടെസ്റ്റ് കിറ്റുകൾ കൂടി വരും ദിവസങ്ങളിൽ ജില്ലയിലെത്തും. ശശി തരൂരിന്റെ എം പി ഫണ്ടിലെ 57 ലക്ഷം മുടക്കിയാണ് റാപിഡ് ടെസ്റ്റ്‌ കിറ്റുകൾ തിരുവനന്തപുരത്ത് എത്തിച്ചത്. വരും ദിവസങ്ങളിൽ 1000 കിറ്റുകൾ കൂടി തലസ്ഥാനത്ത് എത്തിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിക്കാനുള്ള റാപിഡ് ടെസ്റ്റ്‌ നടത്താനുള്ള 1000 കിറ്റുകൾ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് എത്തിച്ചിരുന്നത്. ഇത് ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുകയും ഫലങ്ങൾ പുറത്ത് വരുകയും ചെയ്തിരുന്നു. രണ്ടര മണിക്കൂർ കൊണ്ട് ഫലം അറിയാം എന്നതാണ് റാപിഡ് ടെസ്റ്റിന്റെ പ്രത്യേകത. അതെ സമയം പോത്തെൻകോടും സമീപ പ്രദേശങ്ങളിലും സമൂഹ വ്യാപനത്തിന് സാധ്യതയില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

പ്രധാനമായും ഐ എം ജി, മാർ ഇവാനിയോസ് കോളേജ് എന്നിവടങ്ങളിൽ അടക്കം നിരീക്ഷണത്തിൽ കഴിയുന്ന 171 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചിരുന്നത്. ഇതിൽ പുറത്തു വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു. രണ്ടാം ഘട്ടമായാണ് 1000 റാപിഡ് ടെസ്റ്റ്‌ കിറ്റുകൾ കൂടി തിരുവനന്തപുരത്ത് എത്തിച്ചത്. പബ്ലിക് ഹെൽത്ത് ലാബ്, മെഡിക്കൽ കോളേജ്, ശ്രീ ചിത്ര എന്നിവിടങ്ങളിലാണ് ഈ കിറ്റുകൾ ഉപയോഗിച്ച് പരിശോധനകൾ നടക്കുന്നത്.

കൂടുതൽ റാപിഡ് ടെസ്റ്റ്‌ കിറ്റുകൾ ലഭിച്ചത് കോവിഡ് ബാധിച്ച് അബ്ദുൽ അസീസ് മരിച്ചതിനു ശേഷം പോത്തൻകോട് കേന്ദ്രികരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ സഹായകരമായിട്ടുണ്ട്. മരിച്ചയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ ഇത് വരെയും ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അബ്ദുൽ അസീസുമായി ഇടപഴകിയ മുഴുവൻ ആളുകളെയും കണ്ടെത്തി പരിശോധന നടത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് അധികൃതർ.  1000 കിറ്റുകൾ കൂടി ലഭിച്ചത് ഈ പരിശ്രമങ്ങൾക്ക് വലിയ മുതൽ കൂട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP