Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആയിരം രൂപയുണ്ടെങ്കിൽ ഗുരൂവായൂരപ്പനെ കാണാൻ ക്യൂ വേണ്ട; ദേവസ്വത്തിന്റെ നടപടി വിവേചനപരമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ആയിരം രൂപയുണ്ടെങ്കിൽ ഗുരൂവായൂരപ്പനെ കാണാൻ ക്യൂ വേണ്ട; ദേവസ്വത്തിന്റെ നടപടി വിവേചനപരമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് പണം വാങ്ങി സൗകര്യമൊരുക്കുന്ന സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. നെയ്‌വിളക്ക് പൂജ എന്ന പേരിൽ ആയിരം രൂപ വാങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

നൂറുകണക്കിന് ആളുകൾ വരി നിൽക്കുമ്പോളാണ് 1000 രൂപ വാങ്ങി സമ്പന്നർക്ക് സുഗമമായ ദർശനം നൽകുന്നതെന്നും ഇത് മനുഷ്യത്വപരമല്ലെന്നും കാണിച്ച് അഭിഭാഷകനായ വി ദേവദാസാണ് പരാതി നൽകിയത്. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ദേവസ്വത്തിന്റെ നടപടി വിവേചനപരമാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP