Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നാം സമ്മാനം ആയിരത്തൊന്ന് രൂപയും ഫുൾടാങ്ക് പെട്രോളും; നെടുങ്കണ്ടം തൂക്കുപാലം-പുഷ്പകണ്ടം റോഡിലെ മൂന്നു കിലോമീറ്റർ ദൂരം ഗട്ടറിൽ വീഴാതെ ബൈക്കോടിക്കൽ മത്സരത്തിൽ ഒരാൾക്കും വിജയിക്കാനായില്ല

ഒന്നാം സമ്മാനം ആയിരത്തൊന്ന് രൂപയും ഫുൾടാങ്ക് പെട്രോളും; നെടുങ്കണ്ടം തൂക്കുപാലം-പുഷ്പകണ്ടം റോഡിലെ മൂന്നു കിലോമീറ്റർ ദൂരം ഗട്ടറിൽ വീഴാതെ ബൈക്കോടിക്കൽ മത്സരത്തിൽ ഒരാൾക്കും വിജയിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ആയിരത്തൊന്ന് രൂപയും ഫുൾടാങ്ക് പെട്രോളും സമ്മാനം. മത്സരം വെറും മൂന്ന് കിലോമീറ്റർ ദൂരം ബൈക്ക് ഓടിക്കണം. വേഗപരിധി സംബന്ധിച്ച് നിയന്ത്രണമില്ല. പിന്നെ എന്താണ് മത്സരം എന്നല്ലേ? മൂന്ന് കിലോമീറ്ററിനുള്ളിൽ ഒരു തവണ പോലും വണ്ടി ഗട്ടറിൽ ചാടരുത്. പത്തുവീരന്മാർ ബൈക്കുമായെത്തി മത്സരിച്ചിട്ടും ഒരാൾക്ക് പോലും വിജയം കാണാനായില്ല. നെടുങ്കണ്ടത്താണ് അധികാരികളുടെ നീണ്ട അവഗണനയിൽ പ്രേതിഷേധിച്ച് വേറിട്ട മത്സരം സംഘടിപ്പിച്ചത്.

കഴിഞ്ഞ പത്തു വർഷമായി തകർന്ന് കിടക്കുന്ന നെടുങ്കണ്ടം തൂക്കുപാലം-പുഷ്പകണ്ടം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തിയത്. ഗട്ടർ നിറഞ്ഞ മൂന്ന് കിലോമീറ്റർ ദൂരം ഗട്ടറിൽ ചാടാതെ ബൈക്ക് ഓടിച്ചെത്തുന്നവർക്ക് 1001 രൂപയും ഫുൾ ടാങ്ക് ഇന്ധനവും സമ്മാനം നൽകുമെന്നാണ് സമരക്കാർ പ്രഖ്യാപിച്ചത്. പ്രദേശത്തു തന്നെയുള്ള പത്തുപേരാണ് ബൈക്കുകളുമായി മത്സരത്തിൽ പങ്കെടുത്തത്.

എന്നാൽ ആർക്കും തന്നെ ഒന്നാം സമ്മാനം നേടാനായില്ല. പകരം പ്രോത്സാഹന സമ്മാനമായ ലഡു മാത്രമാണ് ലഭിച്ചത്. പ്രതിഷേധ സമരം പുഷ്പകണ്ടം ഹിദായത്തുൽ മുസ്ലിം ജമാഅത്ത് ഇമാം അബ്ദുൽ റഷീദ് മൗലവി ഉദ്ഘാടനം ചെയ്തു. മത്സരത്തിനുശേഷം റോഡിനു ഇരുവശവും വളർന്നുനിന്ന കാടുകൾ നാട്ടുകാർ വെട്ടി നീക്കംചെയ്തു. മത്സരത്തിനും കാടുവെട്ടാനും എത്തിയവർക്ക് നാട്ടുകാർ ഭക്ഷണവും വിതരണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP