Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ഒരു വില്ലേജ് പോലും പട്ടികയിൽ ഉൾപ്പെടാതെ തിരുവനന്തപുരം ജില്ല മാത്രം; ബാങ്കുകളുടെ വായ്പ മോറട്ടോറിയത്തിനും കേന്ദ്ര സഹായത്തിനുമുള്ള പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത് മഴ കാര്യമായ നാശം വിതയ്ക്കാത്തതിനാൽ

സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ഒരു വില്ലേജ് പോലും പട്ടികയിൽ ഉൾപ്പെടാതെ തിരുവനന്തപുരം ജില്ല മാത്രം; ബാങ്കുകളുടെ വായ്പ മോറട്ടോറിയത്തിനും കേന്ദ്ര സഹായത്തിനുമുള്ള പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത് മഴ കാര്യമായ നാശം വിതയ്ക്കാത്തതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ കനത്ത മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടമുണ്ടായ വില്ലേജുകളാണ് പട്ടികയിലുള്ളത്. പ്രളയത്തിൽ അകപ്പെട്ട കുടംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിനുള്ള മാനദണ്ഡം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.

ബാങ്കുകളുടെ വായപ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്. മഴ കാര്യമായ നാശനഷ്ടമുണ്ടാക്കാത്തതിനാൽ തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് പോലും ദുരന്തബാധിത പ്രദേശത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടില്ല.

ഓഗസ്റ്റ് 8 മുതൽ ഒരാഴ്ച പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. ജില്ലാ കളക്ടർമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകൾ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തൃശ്ശൂരിൽ 215ഉം, പാലക്കാട് 124ഉം , കോഴിക്കോട് 115ഉം വില്ലേജുകൾ പട്ടികയിലുണ്ട്. ഏറ്റവും കൂടുതൽ ദുരന്തബാധിത വില്ലേജുകൾ, അഞ്ചെണ്ണം, കൊല്ലത്താണുള്ളത്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിനു ശേശം 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. മൂന്നു തവണയായാണ് കഴിഞ്ഞ വർഷം പട്ടിക തയ്യാറാക്കിയത്. എന്നാൽ ഇാ വർഷം ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു. പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിനുള്ള മാനദണ്ഡവും നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.

പ്രളയജലം പ്രവേശിച്ച വീടുകളിൽ കഴിഞ്ഞവർക്കും, പൂർണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവർക്കും അടിയന്തരസഹായം കിട്ടും. മുന്നറിയിപ്പ് അനുസരിച്ച് സർക്കാർ ക്യാമ്പുകളിൽ കഴിഞ്ഞവർക്കും, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഞ്ഞിപ്പുരകളിൽ രജിസ്റ്റർ ചെയ്തവർക്കും അടിയന്തരസഹായത്തിന് അർഹതയുണ്ടെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP