1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
19
Tuesday

ബാർ കോഴക്കേസിൽ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കില്ല; സാക്ഷി മൊഴികൾ തമ്മിൽ പൊരുത്തമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് അംഗീകരിക്കുന്നുവെന്നും വിജിലൻസ് ഡയറക്ടർ

July 21, 2015

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കില്ല. വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിന്റേതാണ് തീരുമാനം. ഇതു സംബന്ധിക്കുന്ന നിർദ്ദേശം വിജിലൻസ് ഡയറക്ടർ എറണാകുളം റെയ്ഞ്ച് എസ്‌പിക്കു കൈമാറി. ധനമന്ത്രി കെ.എം. മാണിക്കെതിരേ ബാർക്കോഴ ഉയർന്നു വ...

അതിരപ്പിള്ളിയിൽ അണക്കെട്ട് നിർമ്മിക്കാൻ കേന്ദ്ര ജലകമ്മീഷന്റെ പച്ചക്കൊടി; ചാലക്കുടി പുഴയിൽ ആവശ്യമായ നീരൊഴുക്കുണ്ടെന്ന് കെഎസ്ഇബിക്ക് മറുപടി നൽകി; പദ്ധതി ജൈവ വൈവിധ്യത്തെ ഗുരുതരമായി ബാധിക്കില്ലെന്നും വിലയിരുത്തൽ

July 21, 2015

ന്യൂഡൽഹി: കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം എന്ന നിലയിൽ അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നൽകണമെന്ന ആവശ്യം മാറിമാറി അധികാരത്തിൽ എത്തിയ വൈദ്യുതി മന്ത്രിമാർ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തെ പോലെ ജലസമൃദ്ധമായ സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമാ...

കുട്ടികളുമായി അമ്മ ചെക്ഡാമിൽ വീണു; കുട്ടികളിലൊരാൾ മരിച്ചു, ഒരാളെ കാണാതായി; കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി

July 21, 2015

മൂന്നാർ: രണ്ട് കുട്ടികളുമായി ചെക്ക്ഡാമിൽ വീണ യുവതിയെ നാട്ടുകാർ രക്ഷപെടുത്തി. കുട്ടികളിൽ ഒരാൾ മരിച്ചപ്പോൾ മറ്റൊരാളെ കാണാതായി. മൂന്നാർ സൂര്യനെല്ലി എസ്‌റ്റേറ്റിലാണ് സംഭവം. ആത്മഹത്യാ ശ്രമമാണ് ഉണ്ടായതെന്നാണ് പൊലീസ് കരുതുന്നത്. സൂര്യനെല്ലി എസ്‌റ്റേറ്റിൽ മു...

അച്ഛനും അമ്മയും നഷ്ടപ്പെട്ട കുരുന്നു സാന്ദ്രയ്ക്കും സ്‌നേഹയ്ക്കും കെ പി എബ്രാഹാം മുത്തശ്ശനായി; കുഞ്ഞുങ്ങൾക്ക് വേണ്ടി പെൻഷൻ തുക പകുത്തു നൽകി ഒളിമ്പ്യൻ ഷൈനി വിൽസന്റെ പിതാവ്

July 21, 2015

ചെറുതോണി: ഒരു വയസുകാരി സാന്ദ്രയ്ക്കും രണ്ടു വയസുകാരി സ്‌നേഹയ്ക്കും കെ പി എബ്രഹാം മുത്തശ്ശനായി. അച്ഛനും അമ്മയും ഇല്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സ്വന്തം പെൻഷനിൽ നിന്നും നിശ്ചിത തുക പകുത്തുനൽകിയിരിക്കയാണ് കുരിശിങ്കൽ എബ്രഹാം എന്ന സുമനസ്സ്. രാജ്യത്...

ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാത സന്ദേശം; ഗുരുവായൂർ സിഐയുടെ ഫോണിലേക്ക് ഭീഷണി എത്തിയത് ഗൾഫിൽ നിന്നും: സുരക്ഷ ശക്തമാക്കാൻ പൊലീസ് നിർദ്ദേശം

July 21, 2015

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ക്ഷേത്രത്തിനെതിരെ ഭീഷണി സന്ദേശം ഉണ്ടായത്. ഗുരുവായൂർ സി ഐ ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശം വന്നത്. ക്ഷേത്രത്തിൽ ഇരുപത്തിനാലു മണിക്കൂറിനകം ബോംബ് സ്...

അർദ്ധരാത്രിയിൽ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ച നിലയിൽ നടുറോഡിൽ; നാട്ടുകാർ ഗതാഗതം തടഞ്ഞതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് എസ്‌പി എരുമേലിയിലെ സംഘർഷത്തിന് നേരിയ അയവ്

July 21, 2015

എരുമേലി: അർദ്ധരാത്രിയിൽ ബൈക്കുാമയി വീട്ടിൽ നിന്നിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥിയെ റോഡിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എരുമേലിയിൽ ഉടലെടുത്ത സംഘർഷത്തിന് അയവ്. മണങ്ങല്ലൂർ താനത്തുപറമ്പിൽ സൈനുദീൻ-ആരിഫ ദമ്പതികളുടെ മകനായ റെമിസിനെയാണ് (20)...

മലപ്പുറത്തിരിക്കുന്ന പാസ്‌പോർട്ട് ഓഫീസർമാർക്ക് കൈക്കൂലി വാങ്ങാതിരിക്കൻ കഴിയില്ലേ? അബ്ദുൾ റഷീദിനെ മാറ്റി രാമകൃഷ്ണനെ കൊണ്ടു വന്നിട്ടും സ്ഥിതി മാറ്റമില്ല; നിൽക്കാൻ അറിയാത്ത കള്ളൻ സിബിഐ വലയിൽ

July 21, 2015

മലപ്പുറം: പാസ്‌പോർട്ട് ഓഫീസുകൾ കൈക്കൂലിയുടെ കേന്ദ്രങ്ങളാണെന്ന ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന് ശമനം വരുത്താൻ ശ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല താനും. മാറിമാറി വരുന്ന ഉദ്യോഗസ്ഥർക്ക് സ്വന്തം പോക്കറ്റ് വീർപ്പിക്കുക എന്ന കാര്യത്തിലാണ് ഉദ്യോഗസ്...

കലക്ടർ അറിയും മുമ്പ് വാട്‌സ്ആപ്പിൽ അവധി പ്രഖ്യാപനം; പത്രഓഫീസുകളിലേക്കും കോൾപ്രവാഹം; നിവൃത്തിക്കെട്ട് അവധി പ്രഖ്യാപിച്ച കലക്ടർ മുൻകൂർ അവധിക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി

July 21, 2015

കണ്ണൂർ: മഴക്കാലമായാൽ സ്‌കൂളിൽപോകാൻ മടിയന്മാരായ കുട്ടികൾക്ക് കൺകണ്ട ദൈവം ജില്ലാ കലക്ടറാണ്. അവധി പ്രഖ്യാപനമുണ്ടോ എന്നറിയാൻ രാവിലെ തന്നെ പത്രം തിരിയുന്ന പതിവായിരുന്നു മുൻകാലങ്ങളിൽ. എന്നാൽ, കാലം മാറിയതോടെ സോഷ്യൽ മീഡിയയിലാണ് എല്ലാ കാര്യങ്ങളും. 'കലക്ട്ടർ ബ...

പൊലീസ് ഉദ്യോഗസ്ഥർ പരസ്യമായി തമ്മിൽ തല്ലി; കയ്യാങ്കളി നടന്നത് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും തമ്മിൽ

July 20, 2015

തിരുവനന്തപുരം: വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിലാണിപ്പോൾ പൊലീസ് സേനയും. ക്രമസമാധാനപാലനത്തിന് നിയുക്തരായ ഉദ്യോഗസ്ഥർ തമ്മിൽത്തല്ലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പൊലീസ് ട്രെയിനിങ് കോളേജിലാണ് പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി ഉണ്ടായത്. ട്രെയി...

കോന്നിയിൽ നിന്നു കാണാതായി റെയിൽവെ ട്രാക്കിൽ വീണു പരിക്കേറ്റ മൂന്നാമത്തെ വിദ്യാർത്ഥിനിയും മരിച്ചു; ആര്യ സുരേഷിന്റെ മരണം തൃശൂർ മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ഹൃദയാഘാതത്തെ തുടർന്ന്; പെൺകുട്ടികളുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം വഴിമുട്ടും

July 20, 2015

തൃശൂർ: ട്രെയിനിൽ നിന്നു വീണു ഗുരുതര പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ തോപ്പിൽ ലക്ഷംവീട് കോളനിയിൽ സുരേഷിന്റെ മകൾ ആര്യ സുരേഷ് (16) മരിച്ചു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാൽ അടുത്ത 24 മണിക്കൂർ കൂടി വെന്റിലേറ്ററിന്റെ സഹായം നൽകുമ...

കേരളത്തിൽ പൊള്ളുന്ന വിലക്കയറ്റമെന്ന് സമ്മതിച്ച് സംസ്ഥാന സർക്കാർ; പാൽ, പച്ചക്കറി വില 50 ശതമാനവും അരി വില 21 ശതമാനവും കൂടിയെന്ന് അനൂപ് ജേക്കബ് നിയമസഭയിൽ

July 20, 2015

തിരുവനന്തപുരം: കേരളത്തിൽ പൊള്ളുന്ന വിലക്കയറ്റമെന്ന് സമ്മതിച്ച് സംസ്ഥാന സർക്കാർ. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ കൂടിയെന്നാണ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ അറിയിച്ചത്. പാൽ, പച്ചക്കറി വില 50 ശതമാനവും അരി വില 21 ശതമാനവും കൂടിയെന്നു ഭക്ഷ്യമന്ത്രി അ...

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; നടത്തിപ്പ് ചുമതല അദാനി പോർട്‌സിന് നൽകികൊണ്ടുള്ള കരാർ ചിങ്ങം ഒന്നിന് ഒപ്പുവെയ്ക്കും; നിർമ്മാണോദ്ഘാടനം നവംബർ ഒന്നിന്; നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് കരൺ അദാനിയുടെ ഉറപ്പ്

July 20, 2015

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിക്കുള്ള തടസങ്ങളെല്ലാം നീക്കാൻ ഇന്ന് തിരുവനന്തപുരത്ത് അദാനി പോർട്ട്‌സ് അധികൃതരുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ്...

നെടുമ്പാശ്ശേരി വിമാനത്താവളം കള്ളക്കടത്തുകാരുടെ വിഹാരകേന്ദ്രമോ? വിമാനത്താവളത്തിൽ നിന്നും പിടിച്ചത് 22 കോടി രൂപയുടെ മയക്കുമരുന്ന്; 16 കിലോ എഫ്രിഡിനുമായി പിടിയിലായത് ദക്ഷിണാഫ്രിക്കൻ സ്വദേശിനി; ഒരാഴ്‌ച്ചക്കിടെ കള്ളക്കടത്തിന് പിടിയിലാകുന്ന രണ്ടാമത്തെ വിദേശി

July 20, 2015

കൊച്ചി: കൊച്ചി നഗരം മയക്കുമരുന്ന് മാഫിയയുടെ ഹബ്ബായി മാറുന്നു എന്ന ആരോപണം ഉയർത്തിയത് ഹൈക്കോടതിയായിരുന്നു. കൊച്ചി കൊക്കെയ്ൻ കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. നെടുമ്പാശ്ശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളം കള്ളക്കടത്തുകാരുട...

ആനവേട്ട കേസിലെ പ്രധാന പ്രതി മഹാരാഷ്ട്രയിൽ മരിച്ച നിലയിൽ; ഐക്കരമറ്റം വാസുവിനെ മരണത്തോടെ അന്വേഷണം വഴിമുട്ടിയേക്കും; വമ്പന്മാരിൽ എത്താതെ കേസ് ഒതുക്കപ്പെട്ടു

July 20, 2015

കൊച്ചി: ആനവേട്ട സംഭവത്തിലെ പ്രധാന പ്രതി ഐക്കരമറ്റം വാസുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിൽ വച്ചാണ് ഇരുപതിലേറെ ആനകളെ കൊന്ന് ആനക്കൊമ്പുകൾ വില്പന നടത്തിയ കേസിലെ ഒന്നാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ദുർഗാപുരിലാണ് മൃതദേഹം കണ്ട...

നാല് വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിച്ച് കടലെടുത്ത അഭിഷേക് തലസ്ഥാനത്തെ സ്‌കൂളുകളിലെ എല്ലാം ബാസ്‌ക്കറ്റ് ബോൾ പരിശീലനം നൽകിയിരുന്ന പ്രതിഭ; കടലെടുത്ത 5 പേരിൽ ഇതുവരെ മൃതദേഹം കണ്ടെത്തിയത് ഒരാളുടെ മാത്രം

July 20, 2015

തിരുവനന്തപുരം: കോവളത്ത് കുളിക്കാനിറങ്ങി തിരയിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാസ്‌ക്കറ്റ് ബോൾ പരിശീലകനായ അഭിഷേകിന് സ്വന്തം ജീവൻ നൽകേണ്ടി വന്നത്. പി.ടി.പി നഗർ അറപ്പുര റോഡിൽ എഡ്യുക്കെയർ ലൈൻ 245ൽ വാടകയ്ക്ക് താമസിക്കുന്ന അഭിഷേക്...

MNM Recommends