Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

'ചികിത്സ' കഴിഞ്ഞ് ആംബുലൻസുകൾ ഉടൻ പുറത്തിറങ്ങും ! ഒരു മാസത്തിനകം എല്ലാ '108 ആംബുലൻസുകളും' നിരത്തിലിറക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം; പ്രളയക്കെടുതിയുടെ സമയത്ത് വെള്ളത്തിലൂടെ ഓടി മിക്കവയ്ക്കും എഞ്ചിൻ തകരാർ; സുരക്ഷാ പരിശോധന ഉറപ്പാക്കി ആംബുലൻസ് നിരത്തിലിറക്കണമെന്നും കർശന നിർദ്ദേശം

'ചികിത്സ' കഴിഞ്ഞ് ആംബുലൻസുകൾ ഉടൻ പുറത്തിറങ്ങും ! ഒരു മാസത്തിനകം എല്ലാ '108 ആംബുലൻസുകളും' നിരത്തിലിറക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം; പ്രളയക്കെടുതിയുടെ സമയത്ത് വെള്ളത്തിലൂടെ ഓടി മിക്കവയ്ക്കും എഞ്ചിൻ തകരാർ; സുരക്ഷാ പരിശോധന ഉറപ്പാക്കി ആംബുലൻസ് നിരത്തിലിറക്കണമെന്നും കർശന നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തുള്ള എല്ലാ 108 ആംബുലൻസുകളും തകരാറുകൾ പരിഹരിച്ച് പുറത്തിറക്കാൻ കർശന നിർദ്ദേശം. ഒരു മാസത്തിനുള്ളിൽ ആംബുലൻസുകൾ പുറത്തിറക്കണമെന്നാണ് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർദ്ദേശം നൽകിയത്. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർക്കാണ് ഇത് സംബന്ധിച്ച് മന്ത്രി നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം ജില്ലയിൽ ഇപ്പോൾ 24 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 15 എണ്ണം പ്രവർത്തനസജ്ജമായി നിരത്തിലുണ്ട്. ഒമ്പത് ആംബുലൻസുകൾക്ക് സാരമായ അറ്റകുറ്റപണികൾ നടത്തേണ്ടതുള്ളതിനാൽ അവ വർക്ക് ഷോപ്പിലാണ്. ഇവയുടെ അറ്റകുറ്റപണികൾ എത്രയും വേഗം നടത്തി സുരക്ഷ പരിശോധന ഉറപ്പാക്കി നിരത്തിലിറക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

ആലപ്പുഴ ജില്ലയിൽ 18 ആംബുലൻസുകളാണുള്ളത്. പ്രളയ സമയത്ത് എല്ലാ ആംബുലൻസുകളും പ്രവർത്തനസജ്ജമായിരുന്നു. രക്ഷാപ്രവർത്തനത്തിൽ നിരവധി ആളുകളെ രക്ഷിച്ചത് ഈ ആംബുലൻസുകളിലൂടെയാണ്. എന്നാൽ വെള്ളത്തിലൂടെ ഓടിയതിനാൽ ചില ആംബുലൻസുകൾക്ക് എഞ്ചിൻ ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ ഉണ്ടായിട്ടുണ്ട്. അവയുടേയും കേടുപാടുകൾ എത്രയും വേഗം പരിഹരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

സമ്പൂർണ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളേയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ദേശീയ പാതയിലും സംസ്ഥാന പാതയിലും മറ്റ് പ്രധാന പാതകളിലുമായി 315 പുതിയ ആംബുലൻസുകൾ വാങ്ങുന്നതിനുള്ള ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവ പ്രവർത്തന സജ്ജമാകുന്നതോടെ രോഗികൾക്ക് മികച്ച ആംബുലൻസ് സംവിധാനം ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP