Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു; ചാലിശ്ശേരിയിൽ മുഹമ്മദ് നിസാന്റെ മൃതദേഹം സംസ്കരിക്കുക സ്രവ പരിശോധനാ ഫലം വന്ന ശേഷം

11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു; ചാലിശ്ശേരിയിൽ മുഹമ്മദ് നിസാന്റെ മൃതദേഹം സംസ്കരിക്കുക സ്രവ പരിശോധനാ ഫലം വന്ന ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു. പാലക്കാട് ചാലിശ്ശേരിയിൽ മുഹമ്മദ് നിസാൻ ആണ് മരണപ്പെട്ടത്. കുഞ്ഞിന്റെ പിതൃസഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇൻഡോറിൽ നിന്നെത്തിയ പിതാവ് ഹോം ക്വാറന്റീനിലുമാണ്. കൊവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനക്ക് അയച്ചു. കുളിക്കാൻ വെച്ചിരുന്ന വെള്ളത്തിൽ കുഞ്ഞ് കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിലാണ് കുഞ്ഞിന്റെ സ്രവ പരിശോധനാ ഫലം വരിക. അതിനു ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാൻ സാധിക്കൂ. കുഞ്ഞിന്റെ പിതൃസഹോദരൻ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP