Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ: രണ്ടാമത്തെ പരിശോധനാ സാംപിളും നെഗറ്റീവ്; ഡൽഹിയിലെ സൈനിക ക്യാംപുകളിൽ കഴിയുന്ന 115 മലയാളികൾ ഇന്ന് നാട്ടിലേക്ക് മടങ്ങും

കൊറോണ: രണ്ടാമത്തെ പരിശോധനാ സാംപിളും നെഗറ്റീവ്; ഡൽഹിയിലെ സൈനിക ക്യാംപുകളിൽ കഴിയുന്ന 115 മലയാളികൾ ഇന്ന് നാട്ടിലേക്ക് മടങ്ങും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ നിന്നും ഇന്ത്യ ഒഴിപ്പിച്ചു കൊണ്ടു വന്ന് ഡൽഹിയിലെ സൈനിക ക്യാംപുകളിൽ താമസിപ്പിച്ച 115 മലയാളികളും ഇന്ന് നാട്ടിലേക്ക് മടങ്ങും. രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ നാട്ടിലേക്ക് അയക്കുന്നത്. ഡൽഹിയിലെ ഐടിബിപി ക്യാംപിലും മനേസറിലെ സൈനിക ക്യാംപിലുമായി മലആളികളടക്കം 640 പേരാണു പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇവരെല്ലാവരും ഇന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങും.

കേരളത്തിൽ എത്തിയാലും ക്യാംപിൽ പ്രവേശിച്ചതു മുതലുള്ള കണക്കനുസരിച്ച് 28 ദിവസം തികയുംവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്ന് മന്ത്രി കെ.കെ.ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിൽ നിലവിൽ 2,276 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,262 പേർ വീടുകളിലും 14 പേർ ആശുപത്രികളിലുമാണു കഴിയുന്നത്.

ഡയമണ്ട് പ്രിൻസിലെ രണ്ട് ഇന്ത്യക്കാർക്കു കൂടി രോഗബാധ
ജപ്പാനിലെ യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പൽ 'ഡയമണ്ട് പ്രിൻസസി'ലെ 2 ഇന്ത്യക്കാർക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. നേരത്തേ വൈറസ് ബാധിച്ച 3 ഇന്ത്യക്കാരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഈ മാസമാദ്യം ജപ്പാൻ തീരത്തെത്തിയ കപ്പലിൽ 3,711 പേരിൽ 132 ജീവനക്കാരും 6 യാത്രക്കാരുമടക്കം 138 ഇന്ത്യക്കാർ ഉൾപ്പെടുന്നു. കപ്പലിൽ രോഗം ബാധിച്ചവർ 355 ആയി.

ചൈനയിൽ മരണം 1,665
142 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1,665 ആയെങ്കിലും പുതിയ കേസുകളിൽ ഗണ്യമായ കുറവുണ്ടെന്നു ചൈന വിലയിരുത്തി. തയ്വാനിലും ഇതാദ്യമായി രോഗം ബാധിച്ച് ഒരാൾ മരിച്ചു. ഹ്യുബെ പ്രവിശ്യയിൽ 68,000 പേർക്കു രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലേക്ക് ആവശ്യമായ മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ കയറ്റിയയക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിശ്ര പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP