Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മികച്ച ടെറിട്ടോറിയൽ ആർമിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി 122 ടിഎ ബറ്റാലിയൻ; 62ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ആദരിച്ചും സ്‌നേഹലയത്തിലെ അംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചും അംഗങ്ങളുടെ മാതൃകാ പ്രവർത്തനം

മികച്ച ടെറിട്ടോറിയൽ ആർമിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി 122 ടിഎ ബറ്റാലിയൻ; 62ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ആദരിച്ചും സ്‌നേഹലയത്തിലെ അംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചും അംഗങ്ങളുടെ മാതൃകാ പ്രവർത്തനം

രഞ്ജിത്ത് ബാബു

കണ്ണൂർ: 122 ടിഎ ബറ്റാലിയന്റെ 62ാം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദക്ഷിണമേഖലയിലെ മികച്ച ടെറിട്ടോറിയൽ ആർമി ബറ്റാലിയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിനിടെയാണ് സേനയുടെ പിറന്നാളാഘോഷം. എങ്കിലും പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് ഇത്തവണ ദിനാചരണം നടത്തിയത്. ബറ്റാലിയനിലെ ഭൂരിഭാഗം അംഗങ്ങളും മലയാളികളായ സാഹചര്യത്തിലാണ് ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയത്. ബറ്റാലിയന്റെ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെ ആദരിച്ചും ബാലികാസദനിലെയും സ്നേഹാലയത്തിലെയും അന്തേവാസികൾക്കൊപ്പം സമയം ചെലവഴിച്ചുമായിരുന്നു ദിനാചരണം.

റിട്ട. സുബേദാർ മേജർ എച്ച്.വിജയൻ, സുബേദാർ സുധീർ കുമാർ, സുബൈദാർ വിനോദ് കണ്ണോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ബറ്റാലിയനിലെ 750 അംഗങ്ങളിൽ 600 പേരും കശ്മീരിലെ അതീവ പ്രശ്നബാധിത മേഖലകളിലെ സേവനത്തിലാണ് ഇപ്പോഴുള്ളത്. മൂന്നു വർഷത്തിനു ശേഷമേ ഇവർ തിരിച്ചെത്തൂ. അതുകൊണ്ടുതന്നെ കശ്മീരിലും കണ്ണൂരിലുമായാണ് റൈസിങ് ഡേയുടെ ഭാഗമായ പരിപാടികൾ നടത്തിയത്. കശ്മീരിൽ നടന്ന ദിനാചരണ പരിപാടികൾക്ക് കമാൻഡിങ് ഓഫിസർ കേണൽ രാജേഷ് കനോജിയ, സെക്കൻഡ് ഇൻ കമാൻഡ് ലഫ്റ്റന്റ് കേണൽ ഗുർമീത് സിങ്, സുബേദാർ മേജർ എം വിപ്രകാശൻ എന്നിവർ നേതൃത്വം നൽകി.

സ്വതന്ത്ര ഭാരതത്തിലെ ആദ്യ ഗവർണർ ജനറൽ സി.രാജഗോപാലാചാരിയാണ് 1949 ഒക്ടോബർ 9ന് ടെറിട്ടോറിയൽ ആർമി രൂപീകരിച്ചത്. വർഷങ്ങൾക്കു ശേഷം 1966 നവംബർ 1ന് ഇൻഫന്ററി ബറ്റാലിയൻ (ടിഎ) മദ്രാസ് നിലവിൽ വന്നു. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 122 ബറ്റാലിയനാണ് കേരളത്തിലെ ഏക പ്രാദേശിക സേന ബറ്റാലിയൻ. ബ്രിട്ടീഷ് ഭരണകാലത്ത് വെല്ലസ്ലി പ്രഭു നിർമ്മിച്ച ബർണശ്ശേരിയിലെ പ്രൗഢവും അതിവിശാലവുമായ കെട്ടിടമാണ് സേനയുടെ ആസ്ഥാനം. അതിർത്തിയിലെ സേവനത്തിനു പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രകൃതി ദുരന്തങ്ങളുണ്ടായ സാഹചര്യങ്ങളിലെ രക്ഷാ പ്രവർത്തനങ്ങളിലും സേന നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP