Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലിനെതിരെ കർശന നടപടി; 14 ബ്രാൻഡ് വെളിച്ചെണ്ണയുടെ വിതരണവും വിൽപ്പനയും നിരോധിച്ചു

ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കലിനെതിരെ കർശന നടപടി; 14 ബ്രാൻഡ് വെളിച്ചെണ്ണയുടെ വിതരണവും വിൽപ്പനയും നിരോധിച്ചു

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന നടപടിക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ രംഗത്ത്. വെളിച്ചെണ്ണ ബ്രാൻഡുകളിൽ വ്യപകമായി മായം ചേർക്കുന്നുണ്ടെന്ന പാരാതിയിൽ 14 ബ്രാൻഡ് വെളിച്ചെണ്ണയുടെ ഉൽപ്പാദനവും വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. നിരോധിച്ച ബ്രാൻഡുകളും ഉൽപാദകരും:

കേര പ്ലസ് (ബിൻ ഷെയ്ഖ് ഫുഡ് പാർക്ക്, എടക്കര), ഗ്രീൻ കേരള (അച്ചു ട്രേഡേഴ്‌സ്, പാലക്കാട്), കേര എ വൺ (എ.എം. കോക്കനട്ട് ഇൻഡസ്ട്രീസ്, തിരുപ്പൂർ ), കേര സൂപ്പർ (എ.എം.കോക്കനട്ട് ഇൻഡസ്ട്രീസ്, തിരുപ്പൂർ ), കേരം ഡ്രോപ്‌സ് ( സൗത്ത് ലാൻഡ് ആഗ്രോ ടെക് ഇൻഡസ്ട്രീസ്, രാമനാട്ടുകര), ബ്‌ളേസ് (പവൻ ഇൻഡസ്ട്രീസ്, മലപ്പുറം), പുലരി (ബ്ലോക്ക് നം. 26, കിൻഫ്ര ഫുഡ് പ്രോസസിങ് പാർക്ക്, അടൂർ), കൊക്കോ സുധം (കൈരളി ആഗ്രോ പ്രോഡക്ട്‌സ്, കൊച്ചി), കല്ലട പ്രിയം (കല്ലട ഓയിൽ മിൽസ്, തൃശ്ശൂർ), കേര നന്മ (കല്ലട ഓയിൽ മിൽസ്, തൃശ്ശൂർ), കൊപ്ര നാട് ( ജോസ് ബ്രദേഴ്‌സ് ആൻഡ് സൺസ്, തൃശ്ശൂർ), കോക്കനട്ട് നാട് (ജോസ് ബ്രദേഴ്‌സ് ആൻഡ് സൺസ്, തൃശ്ശൂർ), കേര ശ്രീ (പി.കെ.ഓയിൽ മിൽസ്, ചേവരമ്പലം, കോഴിക്കോട്), കേര നന്മ (ശ്രീ പരാശക്തി ഓയിൽ ട്രേഡേഴ്‌സ്, അയിരൂർ, വർക്കല).

നിരോധിച്ച വെളിച്ചെണ്ണ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണറെയോ ടോൾഫ്രീ നമ്പറായ 1800 425 1125 ലോ അറിയിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP