Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസിൽ മലയാളി സാന്നിധ്യം? കാസർകോട് ജില്ലയിൽ നിന്ന് ദമ്പതികൾ ഉൾപ്പെടെ 15 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി സംശയം; കാണാതായവരെ കുറിച്ച് അന്വേഷിക്കണമെന്നു മുഖ്യമന്ത്രിക്കു പരാതി

ഐസിസിൽ മലയാളി സാന്നിധ്യം? കാസർകോട് ജില്ലയിൽ നിന്ന് ദമ്പതികൾ ഉൾപ്പെടെ 15 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി സംശയം; കാണാതായവരെ കുറിച്ച് അന്വേഷിക്കണമെന്നു മുഖ്യമന്ത്രിക്കു പരാതി

കാസർകോട്: ഐസിസ് എന്ന ഭീകര സംഘടനയിൽ ചേരാൻ പതിനഞ്ചോളം മലയാളികൾ പോയതായി സംശയം. കാസർകോട് ജില്ലയിൽ നിന്നാണു ദമ്പതികൾ ഉൾപ്പെടെ 15 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതെന്നാണു കരുതുന്നത്.

കാണാതായവരെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികളും ബന്ധുക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി. തങ്ങൾ ഇസ്ലാമിക രാജ്യത്തിൽ എത്തിയതായി ഇവർ ബന്ധുക്കൾക്ക് വാട്‌സ് ആപ് സന്ദേശം അയച്ചതാണ് സംശയത്തിനിടയാക്കിയത്.

ഫോൺ സന്ദേശങ്ങളും സംശയത്തിന് ഇട നൽകുന്നതാണ്. മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്നും കാണാതായ യുവാക്കളെക്കുറിച്ച് ബന്ധുക്കൾക്ക് യാതൊരു വിവരവുമില്ല. എന്നാൽ ചിലർ ഏതാനും ദിവസം മുൻപ് നാട്ടിലെ ബന്ധുക്കളുടെ മൊബൈൽ ഫോണിലേക്ക് വാട്‌സ്ആപ് വഴി തങ്ങൾ തീവ്രവാദ സംഘടനയിൽ എത്തിയെന്ന് ധ്വനിപ്പിക്കുന്ന സന്ദേശം അയച്ചിരുന്നു.

ഇതേ തുടർന്നാണ് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കാസർകോട് ജില്ലയിലെ പടന്ന തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ നിന്ന് സ്ത്രീകളടക്കം 15 പേരെയും പാലക്കാട് നിന്നുള്ള രണ്ട് കുംടുംബങ്ങളെയുമാണ് കാണാതായിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസമുള്ളവരും കാണാതായവരിലുണ്ട്. നാട്ടിലുണ്ടായിരുന്നപ്പോഴും തീവ്രസ്വഭാവമുള്ള ചില മത സംഘടനകളുമായി ഇവർ ബന്ധപ്പെട്ടിരുന്നതായും ബന്ധുക്കൾ നൽകിയ പരാതിയിലുണ്ട്. ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP